/indian-express-malayalam/media/media_files/2025/02/22/zTrNekMWXvmmteVvWDil.jpg)
Officer on Duty OTT
Officer on Duty OTT: കുഞ്ചാക്കോ ബോബനെ നായകനാക്കി ജിത്തു അഷറഫ് സംവിധാനം ചെയ്ത ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി ഫെബ്രുവരി 20നാണ് തിയേറ്ററുകളിലെത്തിയത്. കുഞ്ചാക്കോ ബോബൻ ഒരു അന്വേഷണ ഉദ്യോഗസ്ഥനായി എത്തുന്ന ഈ ക്രൈം ത്രില്ലറിന്റെ തിരക്കഥ ഒരുക്കിയത് ഷാഹി കബീറാണ്. സിഐ ഹരിശങ്കര്‍ എന്ന കഥാപാത്രത്തെയാണ് കുഞ്ചോക്കോ ബോബന്‍ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
ജോസഫ്, നായാട്ട്, ഇലവീഴാപൂഞ്ചിറ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഷാഹി കബീര്‍ തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രമാണിത്. നായാട്ട്, ഇരട്ട എന്നീ ചിത്രങ്ങളില്‍ അഭിനേതാവായും ഇരട്ട എന്ന ചിത്രത്തിന്റെ കോ-ഡയറക്ടറായും ശ്രദ്ധ നേടിയ ജീത്തു അഷ്റഫ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയ്ക്കുണ്ട്.
പ്രിയാമണി, ജഗദീഷ്, വിശാഖ് നായർ, മനോജ് കെ യു, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കർ, വിഷ്‍ണു ജി വാരിയർ, അനുനാഥ്, ലേയ മാമ്മൻ, ഐശ്വര്യ, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ.
മാർട്ടിൻ പ്രക്കാട്ട് ഫിലിംസ്, ഗ്രീൻ റൂം പ്രൊഡക്ഷൻസ് എന്നീ കമ്പനികളുടെ ബാനറിൽ മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവര്‍ ചേർന്നാണ് സിനിമയുടെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്. ‘പ്രണയ വിലാസ’ത്തിന് ശേഷം ഈ ടീം വീണ്ടും ഒന്നിക്കുന്ന സിനിമയാണിത്. ഗ്രീൻ റൂം പ്രൊഡക്ഷൻസിലൂടെ ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം വിതരണത്തിന് എത്തിച്ചിരിക്കുന്നത്.
നെറ്റ്ഫ്ളിക്സാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. തിയേറ്റർ റണ്ണിനു ശേഷം ചിത്രം ഒടിടിയിലേക്ക് എത്തും.
Read More
- ഞാൻ വേറാരെയും കെട്ടാൻ പോയിട്ടില്ല, സുധിച്ചേട്ടന്റെ ഓർമയിൽ ജീവിക്കുകയാണ്: സൈബർ ആക്രമണത്തോട് പ്രതികരിച്ച് രേണു
- Drishyam 3: ജോർജുകുട്ടി ഇത്തവണ കുടുങ്ങുമോ?; ദൃശ്യം 3 പ്രഖ്യാപിച്ച് മോഹൻലാൽ
- ‘യന്തിരന്’ പകര്‍പ്പവകാശം: ശങ്കറിന്റെ 10.11 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇ ഡി
- Officer On Duty Review: ക്രൈം ത്രില്ലറുകളുടെ പതിവു പാറ്റേൺ പിൻതുടരുന്ന ആവറേജ് ചിത്രം; ഓഫീസർ ഓൺ ഡ്യൂട്ടി റിവ്യൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.