scorecardresearch

കരടിക്കൊപ്പം ചാക്കോച്ചന്റെ ഡ്യൂവറ്റ്; കരടി ദളപതി ഫാനാണെന്ന് സോഷ്യൽ മീഡിയ

കുഞ്ചാക്കോ ബോബനെ അനുകരിച്ച് ഡാൻസ് കളിക്കുന്ന കരടിയുടെ വീഡിയോ ശ്രദ്ധനേടുകയാണ്

കുഞ്ചാക്കോ ബോബനെ അനുകരിച്ച് ഡാൻസ് കളിക്കുന്ന കരടിയുടെ വീഡിയോ ശ്രദ്ധനേടുകയാണ്

author-image
Entertainment Desk
New Update
Kunchacko Boban, Bear

ചിത്രം: ഇൻസ്റ്റഗ്രാം/ കുഞ്ചാക്കോ ബോബൻ

കുഞ്ചാക്കോ ബോബൻ നാകനായി തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്, ജെയ് കെ സംവിധാനം ചെയ്ത പുതിയ ചിത്രമായ 'ഗ്ർർർ.' സുരാജ് വെഞ്ഞാറമ്മൂടാണ് ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു സിംഹവും ചിത്രത്തിൽ ചാക്കോച്ചനൊപ്പം അഭിനയിക്കുന്നുണ്ട്. മൃഗശാലയിലെ സിംഹക്കൂട്ടിൽ മദ്യപിച്ച് ചാടുന്ന യുവാവിന്റെ കഥയാണ് 'ഗ്ർർർ' പറയുന്നത്.

Advertisment

ഹോളിവുഡ് ചിത്രങ്ങളിൽ അടക്കം അഭിനയിച്ചിട്ടുള്ള മോജോ എന്ന യഥാർത്ഥ സംഹത്തെയാണ് ചിത്രത്തിൽ ഉപയോഗിച്ചതെന്ന് ചാക്കോച്ചൻ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ മൃഗശാലയിലെ കൂട്ടിൽ കിടക്കുന്ന കരടിക്കൊപ്പം ഡാൻസു കളിക്കുന്ന വീഡിയോ പങ്കുവച്ചിരിക്കുകയാണ് ചാക്കോച്ചൻ.

ചാക്കോച്ചൻ കളിക്കുന്ന ഡാൻസ് സ്റ്റെപ്പുകൾ അതേ രീതിയിൽ കരടിയും കളിക്കുന്നുണ്ട്. എന്നാൽ വിജയ് ചിത്രം മാസ്റ്ററിൽ 'വാത്തി കമിങ്' എന്ന ഗാനത്തിലെ ഹുക്ക് സ്റ്റെപ്പ് കരടി കളിച്ചതോടെ ഇത് മനുഷ്യൻ കരടിയുടെ വേഷം ധരിച്ചതാണെന്ന സംശയത്തിലാണ് ആരാധകർ. 

Advertisment

നിരവധി രസകരമായ കമന്റുകളാണ് വീഡിയോയിൽ നിറയുന്നത്. "അത് മനുഷ്യൻ തന്നെ, വാത്തി കമിങ് സ്റ്റെപ് കണ്ടപ്പോൾ മനസിലായി," "കരടി ദളപതി ഫാനാണ്," മൈ ഡിയർ കരടിയിലെ മണിച്ചേട്ടനെ ഓർമ വന്നു," "വേഷം കെട്ടി നിങ്ങളെ പറ്റിക്കുകയാണ് അതു മനുഷ്യനായിരിക്കും," "ഡാൻസ് മാസ്റ്റർ വിക്രമിന്റെ ശിഷ്യൻ ആണെന്ന് തോന്നുന്നു ഈ കരടി," വീഡിയോയിലെ കമന്റുകളിൽ ചിലത് ഇങ്ങനെ.

'എസ്ര' എന്ന സൂപ്പർഹിറ്റ്‌ ചിത്രത്തിനു ശേഷം ജെയ് കെ സംവിധാനം ചെയ്ത ചിത്രമാണ് 'ഗ്ർർർ.' ഷാജി നടേശൻ, തമിഴ് നടൻ ആര്യ എന്നിവർ ചേർന്നാണ് ഗ്ർർർ നിർമ്മിച്ചിരിക്കുന്നത്. സംവിധായകൻ ജയ്‌.കെയും പ്രവീൺ.എസും ചേർന്നാണ് തിരക്കഥ ഒരുക്കിയത്. പ്രശസ്ത സംവിധായകനായ രതീഷ്‌ ബാലകൃഷ്ണൻ പൊതുവാളാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ.

Read Here

Kunchacko Boban Suraj Venjarammud

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: