/indian-express-malayalam/media/media_files/2025/03/05/O0NvliAL8o8yXKsPY1zW.jpg)
Kudumbasthan OTT Release Date & Platform:
Kudumbasthan OTT Release Date & Platform: ഹിറ്റാവാൻ യോഗമുള്ള സിനിമകൾ ഹിറ്റാവുക തന്നെ ചെയ്യും. അതിനു വമ്പൻ പ്രമോഷനോ സൂപ്പർസ്റ്റാറുകളുടെ സാന്നിധ്യമോ ഒന്നും വേണ്ട. അത്തരത്തിൽ സമീപകാലത്ത് ഹിറ്റായി മാറിയൊരു ചിത്രമാണ് കുടുംബസ്ഥൻ. എട്ടു കോടി മുതൽമുടക്കിൽ നിർമ്മിച്ച ചിത്രം ബോക്സ് ഓഫീസിൽ നിന്നും 25.93 കോടിയാണ് നേടിയത്. സർപ്രൈസ് ഹിറ്റായി മാറിയ ആ ചിത്രം ഇപ്പോൾ ഒടിടിയിലേക്കും എത്തുകയാണ്.
'ജയ് ഭീം' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മണികണ്ഠൻ ആണ് കുടുംബസ്ഥനിലെ നായകൻ. നവീൻ എന്ന കഥാപാത്രത്തെയാണ് മണികണ്ഠൻ അവതരിപ്പിക്കുന്നത്. നവീന്റെയും വെണ്ണിലയുടെയും ജീവിതയാത്രയും അവർ നേരിടുന്ന വെല്ലുവിളികളുമാണ് ചിത്രം പറയുന്നത്.
മണികണ്ഠനൊപ്പം സാൻവി മേഘ്ന, ഗുരു സോമസുന്ദരം, ആർ. സുന്ദർരാജൻ, പ്രസന്ന ബാലചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. ജനുവരി 24നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.
രാജേശ്വര് കാളിസാമി സംവിധാനം ചെയ്ത 'കുടുംബസ്ഥനിൽ' വൈശാഖ് സംഗീതസംവിധാനവും സുജിത്ത് എൻ. സുബ്രഹ്മണ്യൻ ഛായാഗ്രഹണവും നിർവ്വഹിക്കുന്നു.
സീ5 (ZEE5) ഒടിടി പ്ലാറ്റ്ഫോമിൽ മാർച്ച് 7 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
Read More
- ഇതൊരു സൂപ്പർഹിറ്റ് കുടുംബചിത്രം! മക്കൾക്കൊപ്പം സൂര്യയും ജ്യോതികയും
- ഷൂട്ടിനിടെ എന്തുമാത്രം ഭക്ഷണം വാങ്ങി കൊടുത്തു; ദുഷ്ടാ എന്നിട്ട് പോലും നീ ഒരു വാക്ക് പറഞ്ഞില്ലല്ലോ?; റംസാനോട് ചാക്കോച്ചൻ
- ഈ സ്വപ്നസുന്ദരിമാരെ വെല്ലാൻ ആരുണ്ട്?
- മണിച്ചിത്രത്താഴിലെ അല്ലിയെ മറന്നോ? അഭിനയത്തിലേക്ക് തിരിച്ചെത്തി രുദ്ര
- ഈ കുട്ടിയുടുപ്പുകാരി പിൽക്കാലത്ത് മമ്മൂട്ടിയുടെയും ദുൽഖറിന്റെയും നായികയായി; ആളെ മനസ്സിലായോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.