/indian-express-malayalam/media/media_files/2025/07/09/kuberaa-ott-release-date-platform-2025-07-09-15-32-33.jpg)
Kuberaa OTT Release Date & Platform
Kuberaa OTT Release Date & Platform: ധനുഷ്, നാഗാർജുന, രശ്‌മിക മന്ദാന എന്നിവർ പ്രധാന വേഷത്തിലെത്തുന്ന പാൻ ഇന്ത്യൻ ചിത്രമായ 'കുബേര' ഒടിടിയിലേക്ക്. ശേഖർ കമ്മുല സംവിധാനം ചെയ്ത ചിത്രം ജൂൺ 20നാണ് തിയേറ്ററുകളിലെത്തിയത്. തിയേറ്ററിൽ ഒരു മാസം തികയ്ക്കും മുൻപ് ചിത്രം ഒടിടിയിലേക്ക് എത്താൻ ഒരുങ്ങുകയാണ് ഇപ്പോൾ.
Also Read:
'സഞ്ജു', 'പദ്മാവത്', 'മേഡ് ഇൻ ഹെവൻ' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ ജിം സർഭും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ശ്രീ വെങ്കിടേശ്വര സിനിമാസ് എൽഎൽപി, അമിഗോസ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ബാനറുകളിൽ സുനിൽ നരംഗ്, പുഷ്കർ റാം മോഹൻ റാവു എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
'ലവ് സ്റ്റോറി' എന്ന ചിത്രത്തിനു ശേഷം ശേഖർ കമ്മുല സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ദേവി ശ്രീ പ്രസാദ് ആണ് ചിത്രത്തിനായി സംഗീതം നിര്‍വഹിക്കുന്നത്. നികേത് ബൊമ്മി ക്യാമറ, എഡിറ്റിങ് കാർത്തിക ശ്രീനിവാസ് ആർ എന്നിവർ നിർവ്വഹിച്ചു.
Also Read: നഹീന്ന് പറഞ്ഞാ നഹീ; ഇതിപ്പോ രമണനേയും കടത്തിവെട്ടുമല്ലോ; വൈറലായി വിദ്യ ബാലന്റെ റീൽ
ദുൽഖറിന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ എത്തിച്ചത്. കുബേര ആഗോള ബോക്സ് ഓഫീസിൽ നിന്ന് ഇതുവരെ നേടിയത് 130 കോടിയിലേറെയണ്.
Also Read: ആ വീഡിയോ കണ്ട് ഞാൻ കരഞ്ഞുപോയി; ദിയയെ അഭിനന്ദിച്ച് പേളി
ആമസോണ്‍ പ്രൈം വീഡിയോ ആണ് ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ജൂലൈ 18ന് ചിത്രം ആമസോൺ പ്രൈമിൽ സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.
Also Read: ലൈഫ് ഈസ് ബ്യൂട്ടിഫുൾ മുതൽ ധീരൻ വരെ: സിനിമയിലെ കാൽനൂറ്റാണ്ട്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us