/indian-express-malayalam/media/media_files/j0UWMJXT0nrEX92Qob3Y.jpg)
സോഷ്യൽ മീഡിയ താരമായ ദിയ കൃഷ്ണയുടെയും അശ്വിൻ്റെയും പ്രണയം വിവാഹത്തിലേക്ക്. ഒടുവിൽ, ദിയയുടെ പ്രണയത്തിനു പച്ചക്കൊടി കാണിച്ചിരിക്കുകയാണ് കുടുംബം.
കഴിഞ്ഞ ദിവസം, അശ്വിന്റെ കുടുംബം തന്റെ വീട്ടിലെത്തിയതിന്റെ ചിത്രങ്ങൾ ദിയ പങ്കിട്ടിരുന്നു. അതിനു പിന്നാലെ, സമൂഹമാധ്യമങ്ങളിൽ കുറിപ്പുമായി എത്തിയിരിക്കുകയാണ് നടൻ കൃഷ്ണകുമാർ. "ഓസിയുടെ സന്തോഷം, ഞങ്ങളുടെയും," എന്നാണ് കൃഷ്ണകുമാർ കുറിച്ചത്.
ദിയയുടെയും അശ്വിന്റെയും വിവാഹം സെപ്റ്റംബറിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ചേച്ചിയായ അഹാനയ്ക്കു മുൻപെ തന്നെ വിവാഹിതയാവാൻ ഒരുങ്ങുകയാണ് ദിയ.
ദിയയുടെ സോഷ്യൽ മീഡിയയിലൂടെ ഏവർക്കും പരിചിതനാണ് അശ്വിൻ. അശ്വിൻ പ്രപ്പോസ് ചെയ്ത വീഡിയോയും അശ്വിനൊപ്പമുള്ള റീലുകളും ചിത്രങ്ങളുമെല്ലാം ദിയ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനാല്‍ കൃഷ്ണകുമാർ കുറേ മാസങ്ങളായി അതിന്റെ പ്രചരണ പരിപാടികളുമായി തിരക്കിലായിരുന്നു. ഇപ്പോഴിതാ, തെരഞ്ഞെടുപ്പ് തിരക്കുകള്‍ അവസാനിച്ചതോടെ ദിയയുടെയും അശ്വിന്റെയും കാര്യത്തില്‍ ഇരുവീട്ടുകാരും ഒരു തീരുമാനത്തില്‍ എത്തി കഴിഞ്ഞു എന്നാണ് അറിയുന്നത്.
സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവാണ് ദിയ കൃഷ്ണ. സഹോദരിമാരെ പോലെ സിനിമയിൽ അരങ്ങേറ്റം കുറിച്ചില്ലെങ്കിലും ഡാൻസ് വീഡിയോകളും ഡബ്സ്മാഷ് വീഡിയോകളുമെല്ലാമായി ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമെല്ലാം സജീവമാണ്. എല്ലാവരും ഓസി എന്നു വിളിക്കുന്ന ദിയ പലപ്പോഴും കാര്യങ്ങൾ വളരെ ഓപ്പണായി തുറന്നു പറയുന്ന ഒരാൾ കൂടിയാണ്.
Read More Entertainment Stories Here
- വിവാഹമുറപ്പിച്ച് വീട്ടുകാർ; ദിയയുടെ വീട്ടിലെത്തി അശ്വിനും കുടുംബവും, ചിത്രം വൈറൽ
- 'സുഡാപ്പി ഫ്രം ഇന്ത്യ,' കഫിയ ധരിച്ച് ഷെയ്ൻ നിഗം; ചിത്രം ചർച്ചയാകുന്നു
- ഇങ്ങനെയൊന്നും പറഞ്ഞ് ഞങ്ങളെ കരയിപ്പിക്കല്ലേ: മമ്മൂട്ടിയോട് ആരാധകർ
- 'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കൾ ആസൂത്രിതമായി തട്ടിപ്പ് നടത്തിയെന്ന് പൊലീസ് റിപ്പോർട്ട്
- ഡ്രൈവിംഗ് സീറ്റിൽ ശ്രീനിയേട്ടൻ, പക്ഷേ വണ്ടിയോടിച്ചത് ഞാനും ചാക്കോച്ചനും ദൈവവും ചേർന്ന്: ആസിഫ് അലി
- ദേവനന്ദയെ അപകീർത്തിപ്പെടുത്തിയവർക്ക് എതിരെ പരാതിയുമായി കുടുംബം
- ആദ്യമായ് വിജയ് ആലപിക്കുന്ന രണ്ടു ഗാനങ്ങൾ; ഗോട്ടിന്റെ വിശേഷം പങ്കുവച്ച് യുവൻ
- നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ചികിത്സിച്ചു ഭേദമാക്കാമായിരുന്നു: എഡിഎച്ച്ഡി കണ്ടെത്തിയതിനെ കുറിച്ച് ഫഹദ്
- Varshangalkku Shesham OTT: വർഷങ്ങൾക്കു ശേഷം ഒടിടിയിലേക്ക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.