scorecardresearch

കൊടുംകാട്ടിൽ മദയാന അലയും പോലെ, 'എന്നാ നടിപ്പ് ടാ'; മമ്മൂട്ടിയുടെ പോറ്റിയെ പുകഴ്ത്തി തമിഴർ

"ഒരു നടന് എങ്ങനെ തൻ്റെ കരിയറിൽ ഇത്രയധികം തവണ ഉയരാൻ കഴിയും?" എന്നാണ് ആരാധകർ തിരക്കുന്നത്

"ഒരു നടന് എങ്ങനെ തൻ്റെ കരിയറിൽ ഇത്രയധികം തവണ ഉയരാൻ കഴിയും?" എന്നാണ് ആരാധകർ തിരക്കുന്നത്

author-image
Entertainment Desk
New Update
Bramayugam Mammootty tamil films

ഇതുവരെ കാണാത്തൊരു മമ്മൂട്ടിയെ കണ്ട അമ്പരപ്പിലും ആവേശത്തിലുമാണ് മലയാളി പ്രേക്ഷകർ. കൊടുമൺ പോറ്റി എന്ന കഥാപാത്രമായി സമാനതകളില്ലാത്ത അഭിനയമാണ് മമ്മൂട്ടി കാഴ്ച വച്ചിരിക്കുന്നത്. മലയാളത്തിൽ നിന്നുമാത്രമല്ല, തമിഴ്നാട്ടിൽ നിന്നും നിരവധിയേറെ പേരാണ് മമ്മൂട്ടിയുടെ ഭ്രമയുഗം പെർഫോമൻസിനെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.

Advertisment

കൊടുംകാട്ടിൽ മദയാന അലയുന്ന പോലുള്ള പ്രകടനമാണ് മമ്മൂട്ടി കാഴ്ച വയ്ക്കുന്നത് എന്നാണ് വെയില്‍, അങ്ങാടി തെരു, കാവ്യ തലൈവന്‍, അനീതി തുടങ്ങിയ തമിഴ് ചിത്രങ്ങളുടെ സംവിധായകനായ വസന്ത ബാലൻ വിശേഷിപ്പിക്കുന്നത്. "ബിഗ് സ്ക്രീനിലെ മമ്മൂട്ടിയുടെ ശരീരഭാഷയും ശബ്ദവും.. അപ്പാ, കൊടുംകാട്ടില്‍ ഒരു മദയാന അലയുംപോലെ. ഒരു വീട്, മൂന്ന് കഥാപാത്രങ്ങള്‍, ആ സംഗീതം. ആഴത്തിലുള്ള കാഴ്ചാനുഭവം," എന്നാണ് ഫേസ്ബുക്ക് കുറിപ്പിൽ വസന്തബാലന്‍ കുറിച്ചത്. 

"ഭ്രമയുഗത്തിൽ ദൈവിക നിലവാരം പുറത്തുന്ന ടെറിഫിക് പെർഫോമൻസ് കാഴ്ച വച്ച് മമ്മൂട്ടി. ഒരു നടന് എങ്ങനെ തൻ്റെ കരിയറിൽ ഇത്രയധികം തവണ ഉയരാൻ കഴിയും? ഈ പ്രതിഭയുടെ വൈദഗ്ധ്യത്തിനടുത്തെത്താൻ പോലും കഴിയുന്ന ഒരു നടൻ ഇപ്പോൾ ഇന്ത്യയിൽ ഉണ്ടെന്ന് കരുതരുത്. ഒരു ലൈഫ്ടൈം പ്രകടനം," എന്നാണ് ഒരു തമിഴ് പ്രേക്ഷകൻ കുറിക്കുന്നത്.

Advertisment

ഇത്തരത്തിലുള്ള നിരവധി പ്രതികരണങ്ങൾ തമിഴ്‌നാട്ടിൽ നിന്നും മമ്മൂട്ടിയെ തേടിയെത്തുന്നുണ്ട്. 'എന്നാ നടിപ്പ് ടാ' എന്നാണ് ആരാധകർ അത്ഭുതത്തോടെ പറയുന്നത്.

ഭ്രമയുഗം എന്ന ഹാഷ് ടാഗ്  ട്വിറ്ററിലും ട്രെൻഡിംഗായിരിക്കുകയാണ്. 35,000 ല്‍ അധികം പോസ്റ്റുകളാണ് ഭ്രമയുഗവുമായി ബന്ധപ്പെട്ട് ട്വിറ്ററിൽ കണ്ടെത്താനാവുക. ലിംഗുസാമി, സെല്‍വരാഘവന്‍ എന്നിവരും മമ്മൂട്ടിയുടെ ഭ്രമയുഗം പ്രകടനത്തെ വാനോളം പുകഴ്ത്തി രംഗത്തെത്തിയിരുന്നു.

രാഹുൽ സദാശിവൻ ആണ് ഭ്രമയുഗത്തിന്റെ സംവിധായകൻ. അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമൽഡ ലിസ്, മണികണ്ഠൻ ആചാരി എന്നിവരും ചിത്രത്തിലുണ്ട്. മമ്മൂട്ടിയ്ക്ക് ഒപ്പം തന്നെ മികച്ച നിരൂപക പ്രശംസ നേടുന്നുണ്ട് അർജുൻ അശോകന്റെയും സിദ്ധാർത്ഥ് ഭരതന്റെയും പ്രകടനങ്ങളും.

Read More Entertainment Stories Here

Mammootty Tamil Films

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: