/indian-express-malayalam/media/media_files/AkW3NwkcZcfwAB6h7waJ.jpg)
ചിത്രങ്ങൾ: സോണി മ്യൂസിക് ഇന്ത്യ/യൂട്യൂബ്, ഐശ്വര്യ രജനികാന്ത്/ഇൻസ്റ്റാഗ്രാം
വൈറൽ എന്ന വാക്ക് പരിചിതമായി തുടങ്ങുന്നതിന് മുൻപേ വൈറലായ ഗാനമായിരുന്നു 2012ൽ പുറത്തിറങ്ങിയ 'കൊലവറി ഡി.' രജനീകാന്തിന്റെ മകൾ ഐശ്വര്യ രജനികാന്ത്, ആദ്യമായി സംവിധാനം ചെയ്ത ചിത്രമായ '3'യിലെ ഗാനം ഭാഷയുടെ അതിർവരമ്പുകൾ ഭേതിച്ച് ആഗോളതലത്തിലാണ് ശ്രദ്ധനേടിയത്. പുറത്തിറങ്ങിയ സമയം വാർത്തകളിലടക്കം നിറഞ്ഞുനിന്ന ഗാനം തന്റെ സിനിമയെ 'വിഴുങ്ങി' എന്ന് തുറന്ന് പറയുകയാണ് സംവിധായിക ഐശ്വര്യ.
തമിഴിലെ പ്രശസ്ത സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ ആദ്യമായി ഈണമിട്ട ചലച്ചിത്ര ഗാനമായിരുന്നു കൊലവറി. മുൻ ഭർത്താവ് ധനുഷിനെയും ശ്രുതി ഹസനെയും കേന്ദ്രകഥാപാത്രമാക്കിയാണ് ഐശ്വര്യ ചിത്രം ഒരുക്കിയത്. ചിത്രത്തിലെ ആൽബമായി സിനിമയ്ക്കൊപ്പം റിലീസുചെയ്യാമെന്ന് പദ്ധതിയിട്ടിരുന്ന ഗാനം, സ്റ്റുഡിയോയിൽ നിന്ന് ചോർന്നതിനു പിന്നാലെയാണ് യൂട്യൂബിൽ റിലീസ് ചെയ്യാൻ നിർമ്മാതാക്കൾ തയ്യാറായത്. എന്നാൽ ഗാനം പുറത്തിറങ്ങി ആഗോളതലത്തിൽ വൈറലാകുകയായിരുന്നു. നിരവധി ആരാധകരും ഗാനത്തിനുണ്ടായിരുന്നു.
ഐശ്വര്യ സംവിധാനം ചെയ്ത പുതിയ ചിത്രമായ ലാൽ സലാം പ്രമോഷനായി നൽകിയ അഭിമുഖത്തിലാണ്, കൊലവറി 3യെ എങ്ങനെ സ്വാധീനിച്ചുവെന്ന് സംവിധായിക തുറന്നുപറഞ്ഞത്. "എന്തുകൊണ്ടാണ് ആ ഗാനം അത്തരമൊരു പ്രതിഭാസമായി മാറിയതെന്ന് തനിക്ക് ഇപ്പോഴും പൂർണ്ണമായി മനസ്സിലായിട്ടില്ല. അതൊന്നും നമുക്ക് മുൻകൂട്ടി പ്ലാൻ ചെയ്യാൻ കഴിയാത്ത കാര്യങ്ങളാണ്. ചില കാര്യങ്ങൾ അങ്ങനെയാണ്, അതൊക്കെയങ്ങ് സംഭവിക്കും. ഞങ്ങൾക്കും അതൊരു വലിയ ഞെട്ടലായിരുന്നു. പക്ഷെ അത് സിനിമയിൽ വലിയ സമ്മർദവും ഉണ്ടാക്കി.
ഞാൻ മറ്റൊരു കഥ പറയാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ പിന്നീട് ഗാനം പുറത്തുവന്നു, അത് സിനിമയെ വിഴുങ്ങുകയും മറയ്ക്കുകയും ചെയ്തു. അത് എനിക്ക് വളരെ ബുദ്ധിമുട്ടാണ് ഉണ്ടാക്കിയത്. ഞങ്ങൾ ഒരു സീരിയസ്, കണ്ടന്റ്ഫുൾ ചിത്രമാണ് നിർമ്മിക്കാൻ പദ്ധതിയിട്ടിരുന്നത്. മാത്രമല്ല പാട്ടിനെക്കുറിച്ച് സംസാരിച്ചത് പോലെ ആരും സിനിമയെക്കുറിച്ച് എന്നോട് സംസാരിച്ചിട്ടുമില്ല.
സിനിമയെ പാട്ട് ഏതെങ്കിലും തരത്തിൽ സഹായിച്ചോ എന്ന് നിങ്ങൾ എന്നോട് ചോദിച്ചാൽ, തീർച്ചയായും ഇല്ലെന്ന് ഞാൻ പറയും. ഒരുപാട് പേരുടെ വ്യക്തിപരമായ ജീവിതത്തിൽ ഇത് സഹായിച്ചെങ്കിൽ അത് നല്ല കാര്യമാണ്," ഐശ്വര്യ രജനികാന്ത് പറഞ്ഞു.
ധനുഷിനെ കൂടാതെ, തമിഴിൽ തുടർച്ചയായി ഹിറ്റുകൾ സമ്മാനിക്കുന്ന ശിവകാർത്തികേയൻ ശ്രുതി ഹാസൻ, സുന്ദർ രാമു, പ്രഭു, ഭാനുപ്രിയ തുടങ്ങിയ താരങ്ങളും 3യിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.
Read More Entertainment News Here
- നമ്മുടെ കൂടെ ഉണ്ടായിരുന്നതല്ലേ, മരിച്ചാലും അവനീ വീട്ടിൽ തന്നെ വേണം: ഷാരൂഖ് ഖാൻ
- സംസാരത്തിൽ എന്തോ തകരാറുണ്ടല്ലോ മമ്മൂക്കാ, മനയ്ക്കലേക്ക് ക്ഷണിക്കുകയാണോ?; മമ്മൂട്ടിയോട് ആരാധകർ
- ഒരേയാളെത്തന്നെ മൂന്നു തവണ വിവാഹം കഴിച്ച അപൂർവ്വ ബഹുമതി നേടി ബോളിവുഡ് താരം അർഷദ് വാർസി
- ഞങ്ങൾ മണിക്കൂറുകളെടുത്ത് റെഡിയായിട്ടെന്തു കാര്യം, വാപ്പച്ചിയ്ക്ക് ഷൈൻ ചെയ്യാൻ 10 മിനിറ്റ് മതി: ദുൽഖർ
- മേക്കപ്പ് കഴുകി വന്നിട്ട് മതി അഭിനയം: പ്രീതി സിന്റയോട് മണിരത്നം പറഞ്ഞത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.