/indian-express-malayalam/media/media_files/2025/04/16/3IYxnpekUs11ZgsmaID0.jpg)
നടി ശ്രീവിദ്യയുടെ എല്ലാ സ്വത്തുക്കളെയുടെയും വിൽപ്പത്രം തന്റെ പേരിലാണ് എഴുതി വച്ചിരിക്കുന്നതെന്ന് നടനും ഗതാഗത വകുപ്പ് മന്ത്രിയുമായ ഗണേഷ് കുമാർ. അതിന്റെ പേരിൽ ഞാൻ ഒരുപാട് ചീത്തപ്പേര് കേട്ടിട്ടുണ്ട്. അതൊരു രജിസ്റ്റേർഡ് വിൽപത്രമാണ്. ആ സ്വത്തിൽ ഒരു വ്യക്തിക്കും അവകാശമില്ല. അതിൽ ഒരിടത്തും ഗണേഷ് കുമാർ എന്ന വ്യക്തിക്ക് ഒരു ടേബിൾസ്പൂൺ പോലും ഇല്ല, ഒരു മൊട്ടുസൂചി പോലും ഇല്ല. എനിക്കത് അഭിമാനമുള്ള കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഐഇ മലയാളത്തിന്റെ പോഡ്കാസ്റ്റ് പരിപാടിയായ വർത്തമാനത്തിൽ ഇന്ത്യൻ എക്സ്പ്രസ് ഡെപ്യൂട്ടി എഡിറ്റർ ലിസ് മാത്യുവുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശ്രീവിദ്യയുടെ പേരിൽ ആദായനികുതി വകുപ്പിന്റെ ഒരു കേസുണ്ടായിരുന്നു. ആദായനികുതി വകുപ്പ് അവരുടെ എല്ലാ സ്വത്തുക്കളും കണ്ടെടുത്തു. അതിനുശേഷം മദ്രാസിലുള്ള അവരുടെ ഒരു ഫ്ലാറ്റ് വിറ്റ് ആദായ നികുതി വകുപ്പിനു ലഭിക്കേണ്ടിയിരുന്നു പണം എടുത്തു. അതിനുശേഷവും സ്വത്തുക്കൾ റിലീസ് ചെയ്യാതെ പിടിച്ചുവച്ചിരിക്കുകയാണ്. സ്വത്തുക്കൾ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് ഞങ്ങൾ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്ന് ഗണേഷ് കുമാർ പറഞ്ഞു.
ശ്രീവിദ്യ തന്റെ ഓർമ്മ നിലനിർത്താൻ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് വിൽപ്പത്രത്തിൽ എഴുതി വച്ചിട്ടുണ്ട്. എന്നാൽ അതൊന്നും ചെയ്യാനാവാത്ത വിധത്തിൽ അന്നു മുതൽ സ്വത്തുക്കൾ പിടിച്ചുവച്ചിരിക്കുകയാണ്. സ്വത്തുക്കൾ വിട്ടു കിട്ടിയാൽ വിൽപത്രത്തിൽ അവർ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ചെയ്യുമെന്നും ഗണേഷ് കുമാർ അഭിപ്രായപ്പെട്ടു.
അവരുടെ അവസാന സമയങ്ങളിൽ അവരുടെ കൂടെ നിൽക്കാൻ കഴിഞ്ഞിട്ടുണ്ട്. എന്റെ ആദ്യ സിനിമയിൽ അവരുണ്ട്. അന്നു മുതൽ അവരുമായി നല്ലൊരു സ്നേഹ ബന്ധമുണ്ട്. അവർ രോഗബാധിതയായി കിടക്കുമ്പോൾ എല്ലാ കാര്യത്തിനും ഞാനാണ് കൂടെ നിന്നത്. ഒരു കലാകാരി എന്നെപ്പോലൊരു വ്യക്തിയെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്തതിൽ വളരെ സന്തോഷമുണ്ടെന്നും ഗണേഷ് കുമാർ പറഞ്ഞു.
Read More
- 'ലഹരി ഉപയോഗിച്ച് എല്ലാവരുടെയും മുന്നിൽവച്ച് ആ നടൻ മോശമായി പെരുമാറി;' വെളിപ്പെടുത്തലുമായി വിൻസി
- ആണുങ്ങൾക്ക് ആർത്തവമുണ്ടായിരുന്നെങ്കിൽ ആണവയുദ്ധം നടന്നേനെ: ജാൻവി കപൂർ
- ലാലേട്ടനൊപ്പം കമൽ ഹാസനും മമ്മൂട്ടിയും; വരവറിയിച്ച് 'തുടരും' ടീസർ
- ഒരു കാലത്ത് ബോളിവുഡിൽ തിളങ്ങി നിന്ന നായിക; ഇപ്പോൾ എഴുത്തുകാരിയായ ഈ നടി ആരെന്ന് മനസ്സിലായോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.