/indian-express-malayalam/media/media_files/t1weAZOXcVUft4bd7BTJ.jpg)
ജിഗർതണ്ട ഡബിൾ എക്സിൽ നിമിഷ
തീയേറ്ററുകളിൽ വൻവിജയം നേടി പ്രദർശനം തുടരുന്ന കാർത്തിക് സുബ്ബരാജ് ചിത്രമാണ് ജിഗർതണ്ട ഡബിൾ എക്സ്. എസ്ജെ സൂര്യ, രാഘവ ലോറൻസ് അടക്കം മികച്ച താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. നായികയായെത്തിയ മലയാളിതാരം നിമിഷ സജയന്റെ പ്രകടനവും ശ്രദ്ധനേടി.
കഴിഞ്ഞ ദിവസം ചിത്രത്തിന്റെ വിജയം ആഘോഷിക്കാൻ നടത്തിയ സക്സസ് മീറ്റിൽ നായികയായ നിമിഷയെ തരംതാഴ്ത്തി സംസാരിച്ച യൂട്യുബർക്കെതിരെ രൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ് സംവിധായകൻ കാർത്തിക് സുബ്ബരാജ്.
'നിമിഷ സജയൻ അത്ര സുന്ദരിയല്ലെങ്കിലും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. എന്തുകൊണ്ടാണ് നിമിഷയെ ആ വേഷത്തിലേക്ക് തെരഞ്ഞെടുത്തത്?' എന്നായിരുന്നു യൂട്യൂബറുടെ ചോദ്യം. ''നിമിഷ സുന്ദരിയല്ലെന്ന് നിങ്ങൾക്ക് എങ്ങനെ പറയാൻ സാധിക്കും? എനിക്ക് നിങ്ങളുടെ മാനസികാവസ്ഥ എന്താണെന്ന് മനസിലാകുന്നില്ല. പക്ഷേ ഒരാൾ സുന്ദരി അല്ലെന്ന് നിങ്ങൾക്ക് പറയാൻ കഴിയില്ല. നിങ്ങളുടെ ധാരണ വളരെ തെറ്റാണ്,'' എന്നായിരുന്നു കാർത്തിക്കിന്റെ മറുപടി.
വേദിയിലിരുന്ന എസ്ജെ സൂര്യയും രാഘവ ലോറൻസും അടക്കം കൈയ്യടിച്ചാണ് കാർത്തിക്കിന്റെ മറുപടിയെ പിന്തുണച്ചത്. പരിപാടിയിൽ പങ്കെടുത്ത സന്തോഷ് നാരായണൻ ഈ സംഭവത്തെക്കുറിച്ച് പിന്നീട് എക്സിൽ പോസ്റ്റ് പങ്കുവച്ചു. മോശം പരാമർശത്തിലൂടെ വിവാദം സൃഷ്ടിക്കാനുള്ള ശ്രമമായിരുന്നു യൂട്യൂബറുടേത് എന്നാണ് സന്തോഷ് നാരായണൻ കുറിച്ചത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിൽ പ്രചരിച്ചതോടെ നിരവധിപ്പേരാണ് യൂട്യുബർക്കെതിരെ പ്രതികരിക്കുന്നത്. കാർത്തിക്കിന്റെ ഉടനടിയുള്ളതും കൃത്യവുമായ മറുപടിയെ ധാരാളം പേർ പ്രശംസിക്കുന്നുമുണ്ട്. സക്സസ് മീറ്റിൽ നിമിഷ പങ്കെടുത്തിരുന്നില്ല.
അടുത്തിടെ പുറത്തിറങ്ങിയ സിദ്ധാർത്ഥ് ചിത്രമായ 'ചിത്ത'യിലു നിമിഷയുടെ പ്രകടനം മികച്ച ആരാധക പ്രശംസ നേടിയിരുന്നു. 2017ൽ പുറത്തിറങ്ങിയ C/O സൈറ ബാനു എന്ന ചിത്രത്തിലെ ചെറിയ വേഷത്തിലൂടെയാണ് നിമിഷ മലയാളസിനിമയിൽ എത്തുന്നത്. തുടർന്ന് തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, നായാട്ട്, ഒരു തെക്കൻ തല്ലു കേസ് തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മികച്ച പ്രകടനമാണ് നിമിഷ കാഴ്ചവച്ചത്.
ജിഗർതണ്ട ഡബിൾ എക്സിൽ മലയരസി എന്ന ശക്തമായ സ്ത്രീ കഥാപാത്രത്തെയാണ് നിമിഷ അവതരിപ്പിക്കുന്നത്. അല്ലിയൻ സീസറിന്റെ (രാഘവ ലോറൻസ്) ഭാര്യയാണ് മലയരസി.
Read More Entertainment News Here
- ഖത്തറിനും കുവൈത്തിനും 'കാതൽ' വേണ്ട; മമ്മൂട്ടി ചിത്രത്തിനു വിലക്ക്
- ഷാരൂഖിന്റ മകൻ അബ്രാമിനെ ചുംബിച്ച് ദീപിക; ഇത് ജവാനിലെ സീനല്ലേ എന്ന് ആരാധകർ
- ഭക്ഷണം ഉപേക്ഷിച്ചുപേക്ഷിച്ച് രുചിയെല്ലാം പോയെന്ന് മമ്മൂക്ക പറഞ്ഞു: രഞ്ജി പണിക്കർ
- രജനികാന്തും വിജയുമൊന്നുമല്ല; തെന്നിന്ത്യയിലെ ഏറ്റവും ധനികനായ നടന് ഇതാണ്
- 50 രൂപ പ്രതിഫലത്തിൽ നിന്നും തുടങ്ങി, ഇന്ന് 770 ദശലക്ഷം ഡോളർ ആസ്തി; ഇത് ഷാരൂഖ് മാജിക്
- ബംഗ്ലാവുകൾ, ആഡംബര കാറുകൾ, പ്രൈവറ്റ് ജെറ്റ്, 138 കോടിയുടെ ആസ്തി; നയൻതാരയുടെ ലക്ഷ്വറി ജീവിതം
- ചാന്ദിനി ചൗക്കിലെ ഒറ്റമുറി വീട്ടിലാണ് ഞാനും എന്റെ 24 അംഗ കുടുബവും താമസിച്ചിരുന്നത്: അക്ഷയ് കുമാർ
- അക്ഷയ്-ട്വിങ്കിൾ ദമ്പതികളുടെ സ്വപ്ന സൗധത്തിന്റെ അകക്കാഴ്ചകൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.