scorecardresearch

ഖത്തറിനും കുവൈത്തിനും 'കാതൽ' വേണ്ട; മമ്മൂട്ടി ചിത്രത്തിനു വിലക്ക്

ഈ മാസം 23ന് ചിത്രം റിലീസിനെത്താനിരിക്കെയാണ് ഖത്തര്‍, കുവൈത്ത്, ഉള്‍പ്പെടെയുള്ള ജിസിസി രാജ്യങ്ങൾ ചിത്രത്തിന് വിലക്കേർപ്പെടുത്തിയത്

ഈ മാസം 23ന് ചിത്രം റിലീസിനെത്താനിരിക്കെയാണ് ഖത്തര്‍, കുവൈത്ത്, ഉള്‍പ്പെടെയുള്ള ജിസിസി രാജ്യങ്ങൾ ചിത്രത്തിന് വിലക്കേർപ്പെടുത്തിയത്

author-image
Entertainment Desk
New Update
Kaathal – The Core | Mammootty

നവംബർ 23നാണ് ചിത്രത്തിന്റെ റിലീസ്

മമ്മൂട്ടി, ജ്യോതിക എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത ചിത്രമാണ് 'കാതൽ ദ കോർ'. ഈ മാസം 23ന് ചിത്രം റിലീസിനെത്താനിരിക്കെയാണ് ഖത്തര്‍, കുവൈത്ത് ഉള്‍പ്പെടെയുള്ള ജിസിസി രാജ്യങ്ങളില്‍ ചിത്രത്തിന് വിലക്കേർപ്പെടുത്തിയെന്ന വാർത്തകൾ പുറത്തുവരുന്നത്. ചിത്രത്തിന്റ കഥയെ സംബന്ധിച്ച പ്രശ്നങ്ങളെ ചൂണ്ടിക്കാട്ടിയാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.

Advertisment

സ്വവർഗാനുരാഗിയായ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നതെന്നും സ്വവര്‍ഗരതിയെക്കുറിച്ചും സ്വവര്‍ഗാനുരാഗത്തെ കുറിച്ചുമാണ് ചിത്രം പറയുന്നതെന്നും ഇതാണ് ചിത്രം വിലക്കാൻ കാരണമായതെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ട്.  സ്വവർഗാനുരാഗത്തോട് ജിസിസി രാജ്യങ്ങൾ സ്വീകരിക്കുന്ന നിലപാടുകളുടെ അടിസ്ഥാനത്തിലാണ് ചിത്രത്തിന് വിലക്ക്. സ്വവർഗാനുരാഗത്തെ നിരുൽസാഹപ്പെടുത്തുന്നതിന്റയും പ്രചാരണം തടയുന്നതിന്റെയും ഭാഗമായി ഇത്തരം ഉള്ളടക്കങ്ങളുമായെത്തുന്ന ചിത്രങ്ങളെ ഈ രാജ്യങ്ങൾ വിലക്കാറുണ്ട്. നേരത്തെ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രമായ മോൺസ്റ്ററിനും ഈ രാജ്യങ്ങൾ വിലക്ക് ഏർപ്പെടുത്തിയിരുന്നു. 

എന്നാല്‍ കാതലിന് ജിസിസി രാജ്യങ്ങളിൽ വിലക്ക്, എന്ന രീതിയിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ സംബന്ധിച്ച് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഔദ്യോഗിക പ്രസ്താവനകളൊന്നും നടത്തിയിട്ടില്ല. അതേസമയം സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിക്കുന്ന മാറ്റങ്ങള്‍ വരുത്തി വിലക്ക് നീക്കാനുള്ള ശ്രമം നടത്തിവരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. 

Advertisment

വ്യത്യസ്ത കഥാപാത്രങ്ങൾ തിരഞ്ഞെടുക്കാൻ എല്ലാക്കാലത്തും മുൻകൈ എടുക്കുന്ന താരമാണ് മമ്മൂട്ടി. താരത്തിന്റെ ഏറെ വ്യത്യസ്തമായ കഥാപാത്രമാകും കാതലിലേത് എന്നാണ് വിവരം. ഇക്കാര്യങ്ങൾ സാധൂകരിക്കുന്ന തരത്തിലുള്ള വിവരങ്ങൾ ചിത്രത്തിന്റെ പ്രമേഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖങ്ങളിലും മമ്മൂട്ടി പങ്കുവച്ചിരുന്നു. 

വർഷങ്ങൾക്കുശേഷം ജ്യോതിക മലയാള സിനിമയിലേയ്ക്ക് തിരിച്ചുവരുന്നു എന്നതും മമ്മൂട്ടിയും ജ്യോതികയും ആദ്യമായി ഒന്നിക്കുന്നു എന്നതും കാതലിന്റെ പ്രത്യേകതയാണ്. മമ്മൂട്ടിക്കും ജ്യോതികയ്ക്കും പുറമെ ചിത്രത്തിൽ മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അലിസ്റ്റർ അലക്സ്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവരാണ്  ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.

Read More Entertainment News Here

New Release Mammootty

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: