scorecardresearch

പ്രപഞ്ചത്തിലെ ഏറ്റവും ശക്തയും മിടുക്കിയുമായ പെൺകുട്ടിയാണ് നീ; കരിഷ്മയെ ചേർത്തുപിടിച്ച് കരീന

"നമുക്കിത് ദുഷ്‌കരമായൊരു വർഷമായിരുന്നു. പക്ഷേ നിനക്കറിയോ?  അവർ പറയുന്നത് പോലെ ദുഷ്‌കരമായ സമയങ്ങൾ നീണ്ടുനിൽക്കില്ല... പക്ഷേ, ഏറ്റവും ടഫായ സഹോദരിമാർ നിൽക്കും"

"നമുക്കിത് ദുഷ്‌കരമായൊരു വർഷമായിരുന്നു. പക്ഷേ നിനക്കറിയോ?  അവർ പറയുന്നത് പോലെ ദുഷ്‌കരമായ സമയങ്ങൾ നീണ്ടുനിൽക്കില്ല... പക്ഷേ, ഏറ്റവും ടഫായ സഹോദരിമാർ നിൽക്കും"

author-image
Entertainment Desk
New Update
Kareena Kapoor on Karishma Birthday

Kareena Kapoor & Karishma Kapoor

സഹോദരിയെന്നതിനേക്കാൾ കരീനയ്ക്ക് അടുത്ത കൂട്ടുകാരിയാണ് കരിഷ്മ. പൊതുവിടങ്ങളിലെല്ലാം പലപ്പോഴും ഒന്നിച്ചാണ് ഈ സഹോദരിമാർ എത്താറുള്ളത്. ജീവിതത്തിൽ പരസ്പരം താങ്ങും തണലുമാവാൻ ഇരുവരും മറക്കാറില്ല. ജീവിതത്തിലെ ദുഷ്കരമായൊരു ഘട്ടത്തിലൂടെ കടന്നുപോവുന്ന കരിഷ്മയ്ക്ക് ആശംസകൾ നേർന്ന് കരീന പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

Advertisment

Also Read: ബോബി നമ്മളുദ്ദേശിച്ച ആളല്ല; വിവേക് ഒബ്റോയിയുടെ ആസ്തി എത്രയെന്നു കേട്ടാൽ ആരുമൊന്ന് അമ്പരക്കും

"പ്രപഞ്ചത്തിലെ ഏറ്റവും ശക്തയും മിടുക്കിയുമായ പെൺകുട്ടിക്ക്...
നമുക്കിത് ദുഷ്‌കരമായൊരു വർഷമായിരുന്നു.
പക്ഷേ നിനക്കറിയുമോ? 
അവർ പറയുന്നത് പോലെ ദുഷ്‌കരമായ സമയങ്ങൾ നീണ്ടുനിൽക്കില്ല...
പക്ഷേ, ഏറ്റവും ശക്തരായ സഹോദരിമാർ എന്നും ഒപ്പമുണ്ടാകും.
എന്റെ സഹോദരിയും എന്റെ അമ്മയും എന്റെ ഉറ്റ സുഹൃത്തുമായ, എന്റെ ലോലോയ്ക്ക് ജന്മദിനാശംസകൾ," കരീനയുടെ വാക്കുകളിങ്ങനെ. 

Advertisment

സോണ കോംസ്റ്റാറിന്റെ ചെയർമാനും വ്യവസായിയും കരിഷ്മ കപൂറിന്റെ മുൻ ഭർത്താവുമായ  സഞ്ജയ് കപൂർ അടുത്തിടെ അന്തരിച്ചിരുന്നു. പോളോ കളിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിച്ചാണ് സഞ്ജയ് കപൂർ അന്തരിച്ചത്. സഞ്ജയുടെ മരണാനന്തര ചടങ്ങുകളിലെല്ലാം കരിഷ്മയ്ക്ക് ഒപ്പം കരീനയും സെയ്ഫ് അലിഖാനും പങ്കെടുത്തിരുന്നു. 

Also Read: ഇത്ര പെർഫെക്റ്റായി ചെയ്യുന്ന നിങ്ങൾക്ക് അഹങ്കാരമൊക്കെയാവാം മനുഷ്യാ; കോട്ടയം നസീറിന് കയ്യടിച്ച് സോഷ്യൽ മീഡിയ

2003ൽ ആണ് സഞ്ജയും കരിഷ്മയും വിവാഹിതരായത്. എന്നാൽ, 2016ൽ ഇരുവരും ഔദ്യോഗികമായി വിവാഹമോചനം നേടി.  ഏറെ കോളിളക്കം സൃഷ്ടിച്ച ഒന്നായിരുന്നു കരിഷ്മയുടെയും സഞ്ജയുടെയും വിവാഹമോചനം. ഇരു കക്ഷികളും പരസ്പരം ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. സഞ്ജയ്‌ക്കെതിരെ കരിഷ്മ ഞെട്ടിക്കുന്ന ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.  ബിസിനസുകാരനായ സഞ്ജയ്  തന്നെ ലേലം ചെയ്യാൻ ശ്രമിച്ചുവെന്നായിരുന്നു കരിഷ്മയുടെ പ്രധാന ആരോപണം.  സഞ്ജയ്‌ക്കെതിരെ ഗാർഹിക പീഡനത്തിനും സ്ത്രീധന പീഡനത്തിനും കേസുകൾ ഫയൽ ചെയ്യപ്പെട്ടു. നീണ്ട നിയമപോരാട്ടത്തിന് ശേഷം, 2016 ൽ കോടതി ഒടുവിൽ ഇരുവർക്കും വിവാഹമോചനം അനുവദിച്ചു നൽകുകയായിരുന്നു. സമൈറ, കിയാൻ എന്നിങ്ങനെ രണ്ടുമക്കളാണ് കരിഷ്മ- സഞ്ജയ് ദമ്പതികൾക്കുള്ളത്. 

Also Read:  ഇതെന്റെ ചെക്ക് ലിസ്റ്റിലുള്ള കഥാപാത്രമായിരുന്നു: അർജുൻ രാധാകൃഷ്ണൻ

സഹോദരിയും നടിയുമായ കരീന കപൂര്‍ ഖാനെപ്പറ്റി പറയുമ്പോള്‍ നൂറു നാവാണ് കരിഷ്മ കപൂറിനും.  "കരീനയും ഞാനും തമ്മില്‍ അടുപ്പം വളരെ കൂടുതലാണ്. ഞങ്ങള്‍ എല്ലാക്കാര്യങ്ങളും തുറന്നു ചര്‍ച്ച ചെയ്യാറുണ്ട്. കുട്ടികളെക്കുറിച്ചും സംസാരിക്കാറുണ്ട്. പരസ്പരം ഏറ്റവും വലിയ ആത്മവിശ്വാസം ആകുന്നതോടൊപ്പം തന്നെ അങ്ങോട്ടുമിങ്ങോട്ടും താങ്ങും തണലുമാകാനും ഞങ്ങള്‍ക്ക് സാധിക്കുന്നു," എന്നാണ് ഒരിക്കൽ കരിഷ്മ പറഞ്ഞത്. 

Also Read: ഏറ്റവും പോപ്പുലറായത് ആ കഥാപാത്രം, പക്ഷേ ആ കഥാപാത്രത്തിനു കിട്ടിയത് സ്നേഹമല്ല: അർജുൻ രാധാകൃഷ്ണൻ

Kareena Kapoor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: