/indian-express-malayalam/media/media_files/hWI6J6bWZmrHm13PPrPx.jpg)
'കഭി അൽവിദ നാ കെഹ്‌ന'യിൽ ഷാരൂഖും റാണിയും
2006ലാണ് ഷാരൂഖ് ഖാൻ, റാണി മുഖർജി, അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, പ്രീതി സിന്റ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി കരൺ ജോഹർ സംവിധാനം ചെയ്ത 'കഭി അൽവിദ നാ കെഹ്‌ന' എന്ന ചിത്രം പുറത്തിറങ്ങിയത്. ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങളെ കുറിച്ചു സംസാരിച്ച 'കഭി അൽവിദ നാ കെഹ്‌ന', ഇന്ത്യൻ വിവാഹങ്ങളെക്കുറിച്ചുള്ള അസുഖകരമായ നിരവധി സത്യങ്ങൾ തുറന്നുകാണിക്കുന്ന ചിത്രമായിരുന്നു. 'ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ, കാലത്തിനു മുന്‍പേ സഞ്ചരിച്ച ഒരു സിനിമയായി 'കഭി അല്‍വിദ നാ കെഹ്ന' ഓർമ്മിക്കപ്പെടും' എന്നാണ് ഗോവയില്‍ നടക്കുന്ന 54-ാമത് രാജ്യാന്തര ചലച്ചിത്രമേളയിലെ മാസ്റ്റർക്ലാസ്സിൽ സംസാരിക്കുമ്പോൾ നടി റാണി മുഖർജി പറഞ്ഞത്.
വിവാഹേതര ബന്ധങ്ങളെ കുറിച്ചൊക്കെ വളരെ ബോൾഡായി സംസാരിച്ച ചിത്രമെന്ന രീതിയിൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു 'കഭി അൽവിദ നാ കെഹ്‌ന'. ചിത്രത്തിലെ ഒരു രംഗവുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ ഡിസ്ട്രിബ്യൂട്ടറും റാണി മുഖർജിയുടെ ജീവിതപങ്കാളിയുമായ ആദിത്യ ചോപ്രയുമായി അഭിപ്രായ വ്യത്യാസമുണ്ടായതിനെ കുറിച്ച് സംവിധായകൻ കരൺ ജോഹർ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ചിത്രത്തിൽ ദേവും (ഷാരൂഖ് ഖാൻ) മായയും (റാണി മുഖർജി) തമ്മിൽ ശാരീരികബന്ധം പുലർത്തുന്ന രംഗവുമായി ബന്ധപ്പെട്ട് ആദിത്യ ചോപ്രയ്ക്ക് അഭിപ്രായ ഭിന്നത ഉണ്ടായിരുന്നു എന്നാണ് കരൺ ജോഹർ വെളിപ്പെടുത്തുന്നത്. മാധ്യമപ്രവർത്തക അനുപമ ചോപ്രയുടെ ഓൾ എബൗട്ട് മൂവീസ് പോഡ്‌കാസ്റ്റിനിടെയാണ് കരൺ ജോഹർ ഇക്കാര്യം ഓർത്തെടുത്തത്.
“ഞാൻ ആ സീക്വൻസ് ഷൂട്ട് ചെയ്യുകയായിരുന്നു. മഞ്ഞുമൂടിയ ലൊക്കേഷനിലായിരുന്നു ഞാൻ, ആദി എന്നെ വിളിച്ചു. അദ്ദേഹം പറഞ്ഞു, 'കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞാൻ അതിനെക്കുറിച്ച് ഗൗരവത്തോടെ ചിന്തിക്കുകയായിരുന്നു. അവർ ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന് ഞാൻ കരുതുന്നില്ല. ഇന്ത്യ അത് അംഗീകരിക്കില്ലെന്ന് എനിക്ക് തോന്നുന്നു. അവർ അതിനു ശ്രമിക്കുകയും പിൻവാങ്ങുകയും വേണം, കാരണം അവർക്കതിൽ കുറ്റബോധമുണ്ട് എന്നു വരണം' എന്നായിരുന്നു ആദിത്യ പറഞ്ഞത്," കരണിന്റെ വാക്കുകൾ ഇങ്ങനെ.
എന്നാൽ, അഭിപ്രായവ്യത്യാസങ്ങൾക്കിടയിലും ഈ രംഗം സിനിമയിൽ ഉൾപ്പെടുത്തണമെന്ന് കരൺ നിർബന്ധം പിടിക്കുകയായിരുന്നു.
Read More Entertainment News Here
- വീട് പൂട്ടിയിരുന്നു, അയൽക്കാർക്ക് ആർക്കും ഒന്നുമറിയില്ല; കനകയെത്തേടിപ്പോയ കഥ പറഞ്ഞു കുട്ടി പദ്മിനി
- 70 സെക്കന്റ്, 24 മണിക്കൂർ, 10 മില്യൺ; ആരാധകരെ ആകാംക്ഷയുടെ കൊടുമുടി കയറ്റി 'കാന്താര 2' ടീസർ
- ചൂളമടിച്ച് കറങ്ങി നടക്കും.... സ്റ്റെലിഷ് ചിത്രങ്ങളുമായി മഞ്ജു
- എന്റെ ദൈവമേ, തിയേറ്ററിലിരുന്ന് ഒരു കുഞ്ഞിനെപ്പോലെ ഞാൻ: ഐശ്വര്യ ലക്ഷ്മി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.