scorecardresearch

ധ്യാൻ ഒന്ന് ട്രോളിയതേ ഓർമയുള്ളൂ; പിഷാരടിയുടെ കപ്പലു മുതലാളി ട്രെൻഡിംഗ്

Kappalu Muthalali Trending: ധ്യാൻ ശ്രീനിവാസന്റെ ഒറ്റ ഇന്റർവ്യൂ കൊണ്ട് തലവര മാറിയ പടം എന്നാണ് സോഷ്യൽ മീഡിയ കപ്പലു മുതലാളിയെ വിശേഷിപ്പിക്കുന്നത്

Kappalu Muthalali Trending: ധ്യാൻ ശ്രീനിവാസന്റെ ഒറ്റ ഇന്റർവ്യൂ കൊണ്ട് തലവര മാറിയ പടം എന്നാണ് സോഷ്യൽ മീഡിയ കപ്പലു മുതലാളിയെ വിശേഷിപ്പിക്കുന്നത്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Kappalu Muthalali

കഴിഞ്ഞ ദിവസം ‘ആപ് കൈസേ ഹോ’ എന്ന ചിത്രത്തിന്റെ സിനിമയുടെ പ്രമോഷനു ശേഷം രമേഷ് പിഷാരടിയുടെ 'കപ്പലു മുതലാളി' ട്രെൻഡിംഗായി മാറിയിരിക്കുകയാണ്. രമേഷ് പിഷാരടി നായകനായി അഭിനയിച്ച കപ്പലു മുതലാളി 2009ലാണ് തിയേറ്ററുകളിലെത്തിയത്. പുതിയ തലമുറയ്ക്ക് അത്ര പരിചിതമല്ലാത്ത ആ ചിത്രത്തെ അഭിമുഖത്തിനിടയിൽ ഓർമപ്പെടുത്തുകയായിരുന്നു ധ്യാൻ ശ്രീനിവാസൻ.

Advertisment

‘ആപ് കൈസേ ഹോ’സിനിമയുടെ പ്രമോഷൻ പരിപാടിയ്ക്കിടയിൽ ഏതു സിനിമയാണ് ഇനി റീ-റിലീസ് ചെയ്തു കാണാൻ ആഗ്രഹം എന്ന് അവതാരക ചോദിച്ചപ്പോഴാണ് ധ്യാൻ 'കപ്പലു മുതലാളി' എന്ന് മറുപടി നൽകിയത്. ധ്യാനിന്റെ ഉടനടിയുള്ള മറുപടി പിഷാരടിയടക്കം അഭിമുഖത്തിലുള്ള ഏവരെയും ചിരിപ്പിക്കുന്നതായിരുന്നു. 

എന്തായാലും ആ അഭിമുഖം വൈറലായതോടെ, കപ്പലു മുതലാളിയും ശ്രദ്ധ നേടി. കപ്പലു മുതലാളിയിലെ പാട്ടുകൾ മലയാളി കാസ്സറ്റ്സ് എന്ന യുട്യൂബ് ചാനലിൽ വീണ്ടും അപ്ലോഡ് ചെയ്യപ്പെട്ടു. 'ഒറ്റ ഇന്റർവ്യു കൊണ്ട് തലവര മാറിയ പടം' എന്നാണ് ഈ പാട്ടിനു താഴെ പ്രത്യക്ഷപ്പെട്ടൊരു കമന്റ്.

ധ്യാൻ എഫക്ട്, കഴിഞ്ഞയാഴ്ച്ച ഇതിൻ്റെ 4K Remastered പതിപ്പിനേ പറ്റി ധ്യാൻ പറഞ്ഞേയുള്ളൂ, കുഞ്ഞിന്നാളിൽ മൂളിക്കൊണ്ട് നടന്ന ഐറ്റം. ഇങ്ങനൊരു പാട്ടുള്ളത് തന്നെ മറന്ന് പോയിരിക്കുവായിയിരുന്നു. ധ്യാനിനു നന്ദി എന്നിങ്ങനെ പോവുന്നു കമന്റുകൾ. 

Advertisment

രമേഷ് പിഷാരടി ആദ്യമായി നായകനായി അഭിനയിച്ച ചിത്രമായിരുന്നു ഇത്. സരയു ആണ് നായിക. 'ഈ പറക്കും തളിക ' എന്ന മെഗാഹിറ്റിന് ശേഷം താഹ മലയാളത്തിൽ ചെയ്ത ചിത്രമാണിത്.  താഹയും സജി ദാമോദരനും ചേർന്നാണ് തിരക്കഥ ഒരുക്കിയത്. മമ്മി സെഞ്ചറിയും റമീസ് രാജയുമാണ് നിർമാതാക്കൾ. 

Read More

Dhyan Sreenivasan Ramesh Pisharody

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: