/indian-express-malayalam/media/media_files/2025/09/30/kantara-chapter-1-advance-booking-2025-09-30-12-59-52.jpg)
Kantara Chapter 1 advance booking
Kantara Chapter 1 advance booking: ഗാന്ധി ജയന്തി ദിനത്തിൽ തിയേറ്ററിൽ എത്താൻ ഒരുങ്ങുകയാണ് 'കാന്താര' ഫ്രാഞ്ചൈസിയുടെ രണ്ടാം ഭാഗമായ കാന്താര ചാപ്റ്റർ വൺ. ഋഷഭ് ഷെട്ടിയുടെ ഈ ചിത്രത്തിന് ഗംഭീര വരവേൽപ്പാണ് സിനിമാപ്രേമികൾ നൽകുന്നത്.
കാന്താരയുടെ രണ്ടാം ഭാഗത്തിനായി എത്ര ആവേശത്തോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത് എന്നത് ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗിൽ വ്യക്തമാണ്. ടിക്കറ്റ് ബുക്കിംഗ് ഓപ്പൺ ആയി 24 മണിക്കൂറിനുള്ളിൽ തന്നെ, 'ബുക്ക് മൈ ഷോ' വഴി വിറ്റുപോയത് 1.6 ലക്ഷത്തിലധികം ടിക്കറ്റുകളാണ്. 5.47 കോടിയോളം രൂപയാണ് ഇതുവഴി അഡ്വാൻസായി കളക്റ്റ് ചെയ്തത്. ബ്ലോക്ക് ചെയ്ത സീറ്റുകൾ കൂടി കണക്കിലെടുക്കുമ്പോൾ ഏതാണ്ട് 8.31 കോടി രൂപയുടെ അഡ്വാൻസ് ബുക്കിംഗ് നടന്നു കഴിഞ്ഞു.
Also Read: വൃത്തികേട് പറയരുത് സാർ; തരൂരിന്റെ ഇംഗ്ലീഷിന് മുന്നിൽ പതറി ബേസിൽ, വീഡിയോ
ഇന്ത്യയിലുടനീളം 'കാന്താര ചാപ്റ്റർ 1' ന് 6195 ഷോകളാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. കന്നഡ പതിപ്പിന് 1317, ഹിന്ദി പതിപ്പിന് 3703, തെലുങ്ക് പതിപ്പിന് 43, തമിഴ് പതിപ്പിന് 247, മലയാളം പതിപ്പിന് 885 ഷോകൾ എന്നിങ്ങനെ പോവുന്നു ഷോയുടെ വിശദാംശങ്ങൾ. ഐർലൻഡ്, നോർത്ത് അമേരിക്ക ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വിപണികളിലും 'കാന്താര ചാപ്റ്റർ 1' റിലീസിന് തയ്യാറെടുക്കുകയാണ്.
Also Read: നീതികേടിന്റെ എവിക്ഷനുകൾ; പി ആർ ടീമിന് ആര് മൂക്കുകയർ ഇടും? Bigg Bossmalayalam 7
15 കോടി ബഡ്ജറ്റിൽ നിർമ്മിച്ച 'കാന്താര' ആഗോള തലത്തിൽ 400 കോടി നേടി വൻ വിജയമായതിന് തൊട്ടുപിന്നാലെയാണ് ചിത്രത്തിന്റെ പ്രീക്വൽ പ്രഖ്യാപിച്ചത്.
Also Read: അന്ന് ജോബ് ആയിരുന്നു കോളേജിലെ ഹീറോ; കൂട്ടുകാരനെ കുറിച്ച് പൃഥ്വിരാജ്
ഋഷഭ് ഷെട്ടി എഴുതി സംവിധാനം ചെയ്യുന്ന 'കാന്താര 2'ൽ രുക്മിണി വസന്ത്, ഗുൽഷൻ ദേവയ്യ, ജയറാം എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. 15 കോടിയായിരുന്നു ആദ്യഭാഗത്തിന്റെ ബജറ്റെങ്കിൽ ഇത്തവണ ഏകദേശം 125 കോടി ബജറ്റിലാണ് ഹോംബാലെ ഫിലിംസിന്റെ വിജയ് കിരഗന്ദൂർ രണ്ടാം ഭാഗം നിർമ്മിക്കുന്നത്.
Also Read: ഞങ്ങൾ പിരിയുന്നു, ചിലർക്ക് സന്തോഷമാവും, അത് നിലനിൽക്കട്ടെ; വിവാഹമോചനം പ്രഖ്യാപിച്ച് റോഷ്ന
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.