scorecardresearch

ഞങ്ങൾ പിരിയുന്നു, ചിലർക്ക് സന്തോഷമാവും, അത് നിലനിൽക്കട്ടെ; വിവാഹമോചനം പ്രഖ്യാപിച്ച് റോഷ്ന

"സെപ്റ്റംബർ 30— എന്റെ അച്ഛനെ നഷ്ടപ്പെട്ട ദിവസം, എന്റെ ജീവിതത്തിലെ ആദ്യത്തെ വേദന. ഇന്ന് അതേദിവസം, ഞാൻ മറ്റൊരു അവസാനത്തെ അടയാളപ്പെടുത്തുന്നു," കുറിപ്പുമായി റോഷ്ന ആൻ റോയി 

"സെപ്റ്റംബർ 30— എന്റെ അച്ഛനെ നഷ്ടപ്പെട്ട ദിവസം, എന്റെ ജീവിതത്തിലെ ആദ്യത്തെ വേദന. ഇന്ന് അതേദിവസം, ഞാൻ മറ്റൊരു അവസാനത്തെ അടയാളപ്പെടുത്തുന്നു," കുറിപ്പുമായി റോഷ്ന ആൻ റോയി 

author-image
Entertainment Desk
New Update
Roshna Ann Roy Kichu Tellus Divorce

വിവാഹമോചനം പ്രഖ്യാപിച്ച് നടി റോഷ്ന ആൻ റോയി. അഞ്ച് വർഷത്തെ ദാമ്പത്യ ജീവിതത്തിനുശേഷം  നടനും തിരക്കഥാകൃത്തുമായ കിച്ചു ടെല്ലാസിൽ നിന്നും വിവാഹമോചനം നേടുന്നു എന്നാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിൽ റോഷ്ന കുറിച്ചത്. 

Advertisment

Also Read: വൃത്തികേട് പറയരുത് സാർ; തരൂരിന്റെ ഇംഗ്ലീഷിന് മുന്നിൽ പതറി ബേസിൽ, വീഡിയോ

റോഷ്നയുടെ കുറിപ്പിന്റെ പൂർണരൂപം

അങ്ങനെ അത് ഔദ്യോഗികമായിരിക്കുന്നു.
ഒരുമിച്ച് ചിലവഴിച്ച 5 മനോഹര വർഷങ്ങൾക്ക് ശേഷം, ഞങ്ങൾ സ്നേഹത്തോടും ബഹുമാനത്തോടും കൂടി വഴി പിരിയാൻ തീരുമാനിച്ചു. മനോഹരമായ ഓർമകൾക്ക് നന്ദി. ഞങ്ങളുടെ ജീവിതത്തിൽ പുതിയ അധ്യായങ്ങൾ ആരംഭിക്കുന്നു. നിങ്ങളുടെ പ്രാർത്ഥനകളുണ്ടാവണം, സ്വകാര്യതയെ മാനിക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

അതെ, രക്തബന്ധമാണ് വലുത്. അതുകൊണ്ടാണ് ഞാൻ മാറിനിൽക്കുകയും നിങ്ങൾ ആഗ്രഹിച്ച എല്ലാ ഇടവും നിങ്ങൾക്ക് നൽകുകയും ചെയ്തത്. ഞാൻ സ്വതന്ത്രയാണ്, അദ്ദേഹവും സ്വതന്ത്രനാണ്, ഞാൻ എല്ലാവർക്കും സമാധാനം ആശംസിക്കുന്നു.

Advertisment

സെപ്റ്റംബർ 30— എന്റെ അച്ഛനെ നഷ്ടപ്പെട്ട ദിവസം, എന്റെ ജീവിതത്തിലെ ആദ്യത്തെ വേദന. ഇന്ന്, ഞാൻ മറ്റൊരു അവസാനത്തെ അടയാളപ്പെടുത്തുന്നു, മുന്നോട്ട് നടക്കുന്നു.
നഷ്ടത്തിൽ നിന്ന് നഷ്ടത്തിലേക്ക്, ഞാൻ ഉയർത്തെഴുന്നേൽക്കൽ തിരഞ്ഞെടുക്കുന്നു."

Also Read: ആ നാലാം ക്ലാസുകാരി ഇന്ന് ലണ്ടനിൽ നിന്നും മാസ്റ്റേഴ്സ്  പൂർത്തിയാക്കിയിരിക്കുന്നു; സന്തോഷം പങ്കുവച്ച് എസ്തർ

കുറിപ്പിനൊപ്പം പങ്കുവച്ച ചിത്രത്തിൽ വേർപിരിയലിനെ കുറിച്ച് കൂടുതൽ സംസാരിക്കുന്നുണ്ട് റോഷ്ന. 

"സാമൂഹ്യ മാധ്യമങ്ങളിൽ ഇതൊരു ആഘോഷമാക്കാൻ വേണ്ടിയല്ല ഞാൻ ഇത് പറയുന്നത്, മറിച്ച് ഇത് വെളിപ്പെടുത്താൻ പറ്റിയ സമയമായി തോന്നുന്നത് കൊണ്ടാണ്. ഞങ്ങളിരുവരും ജീവനോടെയുണ്ട്, ഞങ്ങൾ രണ്ടുപേരും സമാധാനത്തോടെ ജീവിക്കാൻ അർഹരാണ്, വ്യത്യസ്ത വഴികളിലൂടെ എന്നുമാത്രം.

Also Read: അന്ന് ജോബ് ആയിരുന്നു കോളേജിലെ ഹീറോ; കൂട്ടുകാരനെ കുറിച്ച് പൃഥ്വിരാജ്

ഇതത്ര എളുപ്പമല്ലെങ്കിൽ പോലും ഞാൻ വന്ന് ഇത് പങ്കുവെക്കേണ്ടതുണ്ട്. ചിലർക്ക് സന്തോഷമുണ്ടാവാം, അവരുടെ സന്തോഷം നിലനിൽക്കട്ടെ എന്ന് ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.

ഞങ്ങൾ വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു, പല കാര്യങ്ങളിലും ഞങ്ങൾ ഇപ്പോഴും അങ്ങനെതന്നെയാണ്. കിച്ചുവും ഞാനും, ഒരുമിച്ച് ഉണ്ടായിരുന്നവർ, ഇപ്പോൾ വേർപിരിഞ്ഞിരിക്കുന്നു. ജീവിതം മുന്നോട്ട് പോകുന്നു.

ഈ യാത്രയിൽ ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന എല്ലാവർക്കും നന്ദി.

എനിക്ക് ഇത് ഒളിച്ചുവെക്കാൻ ആഗ്രഹമില്ല, ഞങ്ങൾ ജീവിതത്തിൽ വെവ്വേറെ മുന്നോട്ട് പോകുമ്പോൾ എല്ലാവരും ഞങ്ങളുടെ വ്യക്തിപരമായ ഇടത്തെ ബഹുമാനിക്കണം എന്ന് മാത്രമേ ഞാൻ അഭ്യർത്ഥിക്കുന്നുള്ളൂ," റോഷ്ന കുറിച്ചു. 

Also Read: നീതികേടിന്റെ എവിക്ഷനുകൾ; പി ആർ ടീമിന് ആര് മൂക്കുകയർ ഇടും? Bigg Bossmalayalam 7

ഒമർ ലുലു സംവിധാനം ചെയ്‌ത ഒരു അടാർ ലൗവിൽ സ്നേഹ എന്ന അദ്ധ്യാപികയുടെ വേഷമാണ് റോഷ്ന അവതരിപ്പിച്ചത്.  സുൽ, ധമാക്ക, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ തുടങ്ങിയ ചിത്രങ്ങളിലും റോഷ്‌ന അഭിനയിച്ചിട്ടുണ്ട്.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന ചിത്രത്തിൽ പോത്ത് വർക്കി എന്ന കഥാപാത്രത്തെയാണ് കിച്ചു ടെല്ലാസ് അവതരിപ്പിച്ചത്. തണ്ണീർ മത്തൻ ദിനങ്ങളിൽ അതിഥി വേഷത്തിലുമെത്തി. ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന അജഗജാന്തരം എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തും കിച്ചുവായിരുന്നു. 

Also Read: Mirage OTT: ജീത്തു ജോസഫ് ചിത്രം മിറാഷ് ഒടിടിയിലേക്ക്: എവിടെ കാണാം?

Actress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: