/indian-express-malayalam/media/media_files/2025/07/22/kanmani-muktha-kavya-madhavan-2025-07-22-18-54-55.jpg)
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മുക്ത. മുക്തയെപോലെ മകൾ കിയാര എന്ന കണ്മണിയും പ്രേക്ഷകർക്ക് സുപരിചിതയാണ്. അമ്മയുടെ വഴിയെ അടുത്തിടെ അഭിനയത്തിലും അരങ്ങേറ്റം കുറിച്ചിരുന്നു കൺമണി. 'പത്താം വളവ്' എന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടിന്റെ മകളായാണ് കൺമണി അഭിനയിച്ചത്.
Also Read: പ്രിയപ്പെട്ട പാച്ചിക്കായുടെ മക്കൾക്കും മരുമകൾക്കുമൊപ്പം മോഹൻലാൽ; ചിത്രങ്ങൾ
ഇടയ്ക്ക് ഇൻസ്റ്റഗ്രാം റീലുകളും ഡബ്സ്മാഷ് വീഡിയോകളുമൊക്കെയായി സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരാറുണ്ട് കൺമണി. ഇപ്പോഴിതാ, കാവ്യമാധവൻ ബാലതാരമായെത്തിയ അഴകിയ രാവണൻ എന്ന ചിത്രത്തിലെ വെണ്ണിലാ ചന്ദനകിണ്ണം എന്ന പാട്ട് റീക്രിയേറ്റ് ചെയ്തിരിക്കുകയാണ് മുക്തയും കൺമണിയും ചേർന്ന്. കാവ്യയെ പോലെ തന്നെയുണ്ട് വീഡിയോയിൽ കൺമണി കുട്ടിയെന്നാണ് സോഷ്യൽ മീഡിയയുടെ കമന്റ്.
Also Read: Vyasanasametham Bandhumithradhikal OTT: വ്യസനസമേതം ബന്ധുമിത്രാദികൾ ഒടിടിയിലേക്ക്, എവിടെ കാണാം?
റിമിയുടെ സഹോദരൻ റിങ്കു ടോമിയാണ് മുക്തയുടെ ഭർത്താവ്. ഇവരുടെ കുട്ടിയാണ് കണ്മണി. റിമിയും മുക്തയും ഇടയ്ക്കിടക്ക് കണ്മണി കുട്ടിയുടെ വിശേഷങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറുള്ളത് കൊണ്ട് കണ്മണി കുട്ടിക്ക് ഒരുപാട് ആരാധകരാണ് ഉള്ളത്.
Also Read: യൂത്തന്മാരുടെ മുതൽ സൂപ്പർസ്റ്റാർ ചിത്രങ്ങളിൽ വരെ നായികയായ നടിയാണ് ചിത്രത്തിലുള്ളത്; ആളെ മനസ്സിലായോ?
ലാൽ ജോസ് സംവിധാനം ചെയ്ത് 2006-ൽ പുറത്തിറങ്ങിയ ‘അച്ഛനുറങ്ങാത്ത വീട്’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് മുക്ത ജോർജ്. പിന്നീട് താമരഭരണി എന്ന തമിഴ് ചിത്രത്തിലഭിനയിച്ചു. ‘ഗോൾ’, ‘നസ്രാണി’, ‘ഹെയ്‌ലസാ’, ‘കാഞ്ചീപുരത്തെ കല്യാണം’ തുടങ്ങി നിരവധി ചിത്രങ്ങളിൽ മുക്ത അഭിനയിച്ചു.
Also Read: വിവാഹത്തിനു മുൻപ് ഞാൻ ഗർഭിണിയായിരുന്നു: വെളിപ്പെടുത്തി കൽക്കി കോച്ച്ലിൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.