scorecardresearch

വിവാഹത്തിനു മുൻപ് ഞാൻ ഗർഭിണിയായിരുന്നു: വെളിപ്പെടുത്തി കൽക്കി കോച്ച്ലിൻ

"വർഷങ്ങളായി ഞങ്ങൾ ഒരുമിച്ചായിരുന്നു. ഞങ്ങൾ ഒരുമിച്ച് ഉറങ്ങാറുണ്ട്. ഞങ്ങൾക്ക് ഒരു കുഞ്ഞുണ്ടായി, അത് സാധാരണമല്ലേ. വിവാഹം കഴിക്കാതെ നിങ്ങൾ എങ്ങനെ ഗർഭിണിയായി!" എന്നായിരുന്നു നാട്ടുകാരുടെ ചോദ്യം

"വർഷങ്ങളായി ഞങ്ങൾ ഒരുമിച്ചായിരുന്നു. ഞങ്ങൾ ഒരുമിച്ച് ഉറങ്ങാറുണ്ട്. ഞങ്ങൾക്ക് ഒരു കുഞ്ഞുണ്ടായി, അത് സാധാരണമല്ലേ. വിവാഹം കഴിക്കാതെ നിങ്ങൾ എങ്ങനെ ഗർഭിണിയായി!" എന്നായിരുന്നു നാട്ടുകാരുടെ ചോദ്യം

author-image
Entertainment Desk
New Update
Kalki Koechlin pregnancy

Kalki Koechlin

Kalki Koechlin| 2020ൽ കൽക്കി കോച്ച്ലിൻ മകൾ സഫോയ്ക്ക് ജന്മം നൽകിയപ്പോൾ നടി വിവാഹിതയായിരുന്നില്ല.  ഇസ്രായേലി സംഗീതജ്ഞൻ ഗൈ ഹെർഷ്ബെർഗുമായി ദീർഘകാലമായി ബന്ധത്തിലായിരുന്നു കൽക്കി. മകൾ പിറന്നതിനു ശേഷമാണ് കൽക്കിയും ഗൈ ഹെർഷ്ബെർഗും വിവാഹിതരായത്. ഇപ്പോൾ മകൾക്കൊപ്പം ഗോവയിലാണ് ദമ്പതിമാരുടെ താമസം.

Advertisment

അടുത്തിടെ ഒരു അഭിമുഖത്തിലാണ്, ഗർഭിണിയായതിനു ശേഷമാണ് താൻ വിവാഹിതയായത് എന്ന കാര്യം കൽക്കി വെളിപ്പെടുത്തിയത്. 

Also Read: യൂത്തന്മാരുടെ മുതൽ സൂപ്പർസ്റ്റാർ ചിത്രങ്ങളിൽ വരെ നായികയായ നടിയാണ് ചിത്രത്തിലുള്ളത്; ആളെ മനസ്സിലായോ?

"ഇതത്ര വലിയ കാര്യമല്ല. പക്ഷേ പലർക്കും അങ്ങനെയാണ്. ഞാൻ ഗർഭിണിയായ സമയത്ത് വിവാഹിതയായിരുന്നില്ല. പക്ഷേ പലർക്കും അത്  വളരെ വലിയ കാര്യമായിരുന്നു! 'വിവാഹം കഴിക്കാതെ നിങ്ങൾ എങ്ങനെ ഗർഭിണിയായി!'  എന്നായിരുന്നു അവരുടെ ചോദ്യം. പതിനെട്ടാം നൂറ്റാണ്ടിലെ ചോദ്യമാണത്. നിങ്ങളെല്ലാവരും ഷേക്സ്പിയർ നാടകങ്ങളുടെ കാലത്താണോ ജീവിക്കുന്നത്. എനിക്ക് മനസ്സിലാകുന്നില്ല."  ആ സമയത്ത് അക്കാലത്ത് തന്റെ ബോയ്ഫ്രണ്ടായ ഗൈയ്ക്ക് ഒപ്പമാണ് താമസിച്ചിരുന്നതെന്നും ആളുകൾ എങ്ങനെ ഇതറിഞ്ഞെന്ന് കണ്ട് ഞെട്ടിപ്പോയെന്നും കൽക്കി കൂട്ടിച്ചേർത്തു.

Advertisment

" ഞാൻ എന്റെ പങ്കാളിയോടൊപ്പമായിരുന്നു താമസിച്ചിരുന്നത്. വർഷങ്ങളായി ഞങ്ങൾ ഒരുമിച്ചാണ്. ഞങ്ങൾ ഒരുമിച്ച് ഉറങ്ങാറുണ്ട്. ഞങ്ങൾക്ക് ഒരു കുഞ്ഞുണ്ടായി, അത് സാധാരണമല്ലേ. എനിക്ക് തോന്നുന്നു, നമ്മൾ സമൂഹത്തിൽ ചിലപ്പോൾ നുണകളിലാണ് ജീവിക്കുന്നതെന്ന്, അവിടെ ഇതൊന്നും സംഭവിക്കുന്നില്ലെന്ന് നമ്മൾ നടിക്കുന്നു. നമുക്ക് വലിയ ജനസംഖ്യയുണ്ട്, അല്ലേ? അതിനാൽ ഇവയൊക്കെ സംഭവിക്കുന്നതാണ്."

Also Read: Vyasanasametham Bandhumithradhikal OTT: വ്യസനസമേതം ബന്ധുമിത്രാദികൾ ഒടിടിയിലേക്ക്, എവിടെ കാണാം?

വിവാഹം കഴിക്കാൻ തനിക്ക് അൽപ്പം സമ്മർദ്ദമുണ്ടായിരുന്നെന്നും കൽക്കി വെളിപ്പെടുത്തി. “ഞാൻ ചെറുപ്പമായിരുന്നപ്പോൾ കുടുംബത്തിൽ നിന്നുള്ള സമ്മർദ്ദം അനുഭവപ്പെട്ടിരുന്നു - വിവാഹം കഴിക്കൂ!” മുൻപ്, കൽക്കി  സംവിധായകൻ അനുരാഗ് കശ്യപിനെ വിവാഹം കഴിച്ചിരുന്നു. എന്നാൽ നാല് വർഷത്തെ ദാമ്പത്യത്തിന് ശേഷം 2015ൽ ദമ്പതികൾ വിവാഹമോചനം നേടി. 

അടുത്തിടെ, 2017ൽ നടൻ അംഗദ് ബേദിയുമായി ഡേറ്റിംഗ് നടക്കുമ്പോഴാണ്  തന്റെ ആദ്യ കുട്ടിയായ മകൾ മെഹറിനെ ഗർഭം ധരിച്ചതെന്ന കാര്യം നേഹ ധൂപിയയും ഓർമ്മിച്ചു. ആ സമയത്തെ പ്രശ്നങ്ങളും നേഹ ഓർത്തെടുത്തു. തന്റെ ഉറ്റ സുഹൃത്ത് സോഹ അലി ഖാനെ പോലും പെട്ടെന്നുള്ള, രഹസ്യ വിവാഹത്തിന് ക്ഷണിച്ചിട്ടില്ലെന്ന് അവർ വെളിപ്പെടുത്തി. എന്നിരുന്നാലും, നേഹ ഗർഭിണിയാണെന്ന് ആദ്യം അറിഞ്ഞത് സോഹയാണ്.

Also Read: ധ്യാൻ അങ്ങനെ പറയാൻ പാടില്ലായിരുന്നു, പബ്ലിസിറ്റിയ്ക്കായി ഞങ്ങളെ കരി വാരിതേച്ചു: ശോഭ വിശ്വനാഥ്

"ഞാൻ ഗർഭിണിയാണെന്ന് ആദ്യം അറിഞ്ഞത് സോഹയാണ്. ഞങ്ങൾ ഒരു റസ്റ്റോറന്റിൽ ഭക്ഷണം കഴിക്കുകയായിരുന്നു, കുനാൽ കെമ്മുവിനെ (സോഹയുടെ ഭർത്താവ്) കണ്ട് ഞാൻ ബോധംകെട്ടു വീണു. പിറ്റേന്ന് രാവിലെ ഞങ്ങൾ വീണ്ടും കണ്ടുമുട്ടി, അപ്പോഴാണ് ഞാൻ ഗർഭിണിയാണെന്ന് ഞാൻ അവളോട് പറഞ്ഞത്," ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നേഹ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. 2021ൽ നേഹയ്ക്കും അംഗദിനും ഗുരിഖ് എന്ന മകൻ കൂടി പിറന്നു.

Also Read: Ronth OTT: റോന്ത് ഒടിടിയിലെത്തി, എവിടെ കാണാം?

Actress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: