/indian-express-malayalam/media/media_files/2025/07/22/fahadh-fasil-nazriya-farhan-at-mohanlals-house-fi-2025-07-22-11-57-07.jpg)
/indian-express-malayalam/media/media_files/2025/07/22/fahadh-fasil-nazriya-farhan-at-mohanlals-house-2025-07-22-11-57-07.jpg)
ഇന്ത്യൻ സിനിമയ്ക്ക് ഫാസിലിന്റെ കണ്ടെത്തലായിരുന്നു മോഹൻലാൽ. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലൂടെ ഫാസിൽ മോഹൻലാലിനെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തി. പിന്നീട് നടന്നത് ചരിത്രം. പിന്നീടങ്ങോട്ട് ഇന്ത്യൻ സിനിമയിൽ തന്നെ മികച്ച നടനായി മാറുകയായിരുന്നു മോഹൻലാൽ.
/indian-express-malayalam/media/media_files/2025/07/22/fahadh-fasil-nazriya-farhan-at-mohanlals-house-4-2025-07-22-11-57-07.jpg)
മോഹൻലാലിന് ഫാസിൽ പാച്ചിക്കയാണ്. ഏറ്റവും പ്രിയപ്പെട്ട ഗുരുനാഥൻ. ഫാസിലിന്റെ കുടുംബമായും അടുത്ത സൗഹൃദമാണ് മോഹൻലാൽ സൂക്ഷിക്കുന്നത്.
/indian-express-malayalam/media/media_files/2025/07/22/fahadh-fasil-nazriya-farhan-at-mohanlals-house-3-2025-07-22-11-57-07.jpg)
കഴിഞ്ഞ ദിവസം മോഹൻലാലിന്റെ വീട്ടിൽ ഫഹദ് ഫാസിലും നസ്രിയയും ഫർഹാൻ ഫാസിലും അതിഥികളായി എത്തി. പാച്ചിക്കയുടെ മക്കൾക്കും മരുമകൾക്കുമൊപ്പമുള്ള മോഹൻലാലിന്റെ ഒത്തുച്ചേരലിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.
/indian-express-malayalam/media/media_files/2025/07/22/fahadh-fasil-nazriya-farhan-at-mohanlals-house-2-2025-07-22-11-57-07.jpg)
മോഹൻലാലിന്റെ ജീവിതപങ്കാളിയായ സുചിത്ര, മകനും നടനുമായ പ്രണവ് മോഹൻലാൽ, സുഹൃത്തായ സമീർ ഹംസ എന്നിവരും ചിത്രങ്ങളിലുണ്ട്.
/indian-express-malayalam/media/media_files/2025/07/22/fahadh-fasil-nazriya-farhan-at-mohanlals-house-1-2025-07-22-11-57-07.jpg)
ഓർത്തുവയ്ക്കാൻ ഒരു രാത്രി എന്നാണ് ചിത്രങ്ങൾ പങ്കിട്ട് ഫർഹാൻ കുറിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.