scorecardresearch

പടം പൊട്ടുന്നതു കൊണ്ടാണോ ബിജെപിയിൽ ചേർന്നത്? മറുപടിയുമായി കങ്കണ

ഷാരൂഖ് ഖാന് പോലും പത്ത് വർഷം ഹിറ്റ് ചിത്രങ്ങൾ ഇല്ലായിരുന്നു എന്ന് കങ്കണ പറഞ്ഞു

ഷാരൂഖ് ഖാന് പോലും പത്ത് വർഷം ഹിറ്റ് ചിത്രങ്ങൾ ഇല്ലായിരുന്നു എന്ന് കങ്കണ പറഞ്ഞു

author-image
Entertainment Desk
New Update
Kangana Ranaut | Latest Photos

ചിത്രം: ഇൻസ്റ്റഗ്രാം/ കങ്കണ റണാവത്ത്

മുൻ പ്രധാന മന്ത്രി ഇന്ദിരാ ഗാന്ധിയുടെ വേഷത്തിൽ നടി കങ്കണ റണാവത്ത് അഭിനിയിക്കുന്ന ചിത്രം 'എമർജൻസി' റിലീസിനൊരുങ്ങുകയാണ്. അടുത്തിടെ ഒരു അഭിമുഖത്തിൽ, ചിത്രങ്ങൾ തുടർച്ചയായി പരാജയപ്പെട്ടത് കൊണ്ടാണേ​ രാഷ്ട്രീയത്തിൽ പ്രവേശിച്ചതെന്ന ചേദ്യത്തിന് കങ്കണ പറഞ്ഞ മറുപടിയാണ് ഇപ്പേൾ ശ്രദ്ധനേടുന്നത്. 2023ൽ പത്താൻ, ജവാൻ, ഡങ്കി തുടങ്ങിയ ചിത്രങ്ങൾ വിജയിക്കുന്നത് വരെ ഷാരൂഖ് ഖാനും വർഷങ്ങളോളം ഹിറ്റ് ചിത്രങ്ങൾ ഇല്ലായിരുന്നു എന്ന് ഓർമ്മിപ്പിച്ചായിരുന്നു കങ്കണയുടെ മറുപടി.

Advertisment

"ഒരു പരാജയം പോലും നേരിടാത്ത ഒരു നടനും ഈ ലോകത്ത് ഇല്ല. 10 വർഷമായി ഷാരൂഖിന് ഹിറ്റില്ലായിരുന്നു, എന്നാൽ പിന്നീട് പത്താൻ വർക്ക് ചെയ്തു. എനിക്കും 7-8 വർഷമായി ഒരു ഹിറ്റ് ഉണ്ടായിരുന്നില്ല. എന്നാൽ ക്വീൻ വർക്കായി. വീണ്ടും 3-4 വർഷമായി വിജയം ഉണ്ടായില്ല, എന്നാൽ മണികർണിക വിജയിച്ചു. ഇനി 'എമർജൻസി' വരാൻ​ പോകുന്നു. അത് വിജയിക്കുമെന്ന് എനിക്ക് പ്രതീക്ഷയുണ്ട്," കങ്കണ പറഞ്ഞു.

കങ്കണ സംവിധാനം ചെയ്യുന്ന എമർജൻസി ജൂലൈ 14നാണ് തിയേറ്ററുകളിലെത്തുന്നത്. അടിയന്തരാവസ്ഥ കാലത്തെ പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രത്തിൽ, കങ്കണയ്ക്ക് പുറമേ അനുപം ഖേർ, ശ്രേയസ് തൽപാഡെ, മിലിന്ദ് സൊമൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Advertisment

ഒടിടി ജനപ്രിയമാകുന്ന ഈ കാലഘത്തത്തിൽ ഒരു താരമാകുന്നത് എളുപ്പമല്ലെന്നും, ഒടിടി പലർക്കും അവസരം ഒരുക്കുന്നുണ്ടെങ്കിലും താരങ്ങളെ സൃഷ്ടിക്കുന്നില്ലെന്നും കങ്കണ പറഞ്ഞു.

കങ്കണ റണാവത്തിൻ്റെ അവസാനം പുറത്തിറങ്ങിയ മൂന്നു ചിത്രങ്ങളായ തേജസ്, ധാക്കദ്, തലൈവി എന്നിവ വലിയ പരാജയമാണ് ഏറ്റുവാങ്ങിയത്. ഇപ്പോൾ രാഷ്ട്രീയത്തിലേക്ക് ചുവടുവച്ച താരം, വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ മാണ്ഡയിൽ നിന്ന് ബിജെപിക്കായി മത്സരിക്കും.

Read More 

Bollywood Kangana Ranaut Shah Rukh Khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: