/indian-express-malayalam/media/media_files/639OzXNvLRV4Az9rrHOY.jpg)
ചിത്രം: ഇൻസ്റ്റഗ്രാ/ സൽമാൻ ഖാൻ
വിസ്മയിപ്പിക്കുന്ന ലൊക്കേഷനുകളുടെയും നിർമ്മാണത്തിന്റെയും പേരിൽ പ്രശംസിക്കപ്പെട്ട ചിത്രമായിരുന്നു സഞ്ജയ് ലീല ബൻസാലിയുടെ രണ്ടാമത്തെ സംവിധാന സംരംഭം 'ഹം ദിൽ ദേ ചുകേ സനം.' ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ച മുതിർന്ന ക്യാമറാമാൻ അനിൽ മേത്ത, അടുത്തിടെ ചിത്രത്തിന്റെ നിർമ്മാണ വേളയിലെ ചില രസകരമായ ഓർമ്മകൾ പങ്കുവച്ചിരുന്നു.
ചിത്രത്തിൽ ഏറെ ശ്രദ്ധനേടിയ 'തഡപ് തഡപ്' എന്ന ഗാനം മനോഹരമായി ചിത്രീകരിക്കാൻ ബോളിവുഡ് താരം സൽമാൻ ഖാൻ ഏറെ സഹകരിച്ചതായി അനിൽ പറഞ്ഞു. ചൂടുള്ള മരുഭൂമിയിൽ പാട്ട് ചിത്രീകരിച്ചതിൻ്റെ അനുഭവം വിവരിച്ചുകൊണ്ട് അനിൽ പറഞ്ഞു, "മരുഭൂമിയിൽ സൽമാനുമായി ആ സീനുകൾ ഷൂട്ട് ചെയ്തത് ഞാൻ ഇപ്പോഴും ഓർക്കുന്നു. എതു നായകനാണ് ചുട്ടുപഴുത്ത മരുഭൂമിയിൽ കിടക്കാനും, കൂടയുള്ളവരോട് ചൂടുള്ള മണലുവാരി തന്റേ ദേഹത്തിടാൻ പറയുകയും ചെയ്യുന്നത്."
സൽമാന്റെ സഹകരണം ചിത്രത്തിന്റെ 'മൂഡ്' കൃത്യമായി ചിത്രീകരിക്കാൻ തന്നെ ഒരുപാട് പ്രചോദിപ്പിച്ചതായും അനിൽ പറഞ്ഞു. "ഞാൻ ക്യാമറ ട്രൈപോഡിൽ നിന്ന് എടുത്താണ് ആ രംഗങ്ങൾ ചിത്രീകരിച്ചത്, ആ നിമിഷം ഞാൻ സൽമാനോടൊപ്പമായിരുന്നു. അദ്ദേഹത്തിന്റെ അഭിനയത്തിലേക്ക് ഞാനും ആഴ്നിറങ്ങി. ക്യാമറ സൂര്യന് നേരെ കാണിക്കുന്ന ഒരു രംഗവും ഗാനത്തിലുണ്ട്, അക്കാലത്ത അങ്ങനൊരു സീൻ പൊതുവേ കാണാറില്ല," അനിൽ കൂട്ടിച്ചേർത്തു.
ഹം ദിൽ ദേ ചുകേ സനം എന്ന ചിത്രത്തിലെ അവിസ്മരണീയമായ ദൃശങ്ങൾ, മികച്ച ഛായാഗ്രാഹകനുള്ള ദേശീയ ചലച്ചിത്ര അവാർഡും അനിൽ മേത്തയ്ക്ക് നേടിക്കൊടുത്തു. പിന്നീട്, ലഗാൻ, വീർ സാര, കൽ ഹോ നാ ഹോ, റോക്ക്സ്റ്റാർ, ഹൈവേ തുടങ്ങിയ ഐതിഹാസിക ചിത്രങ്ങളിലും അദ്ദേഹം ക്യാമറ ചലിപ്പിച്ചു. ഭൂമി പെഡ്‌നേക്കറിൻ്റെ 'താങ്ക്യൂ ഫോർ കമിങ്' എന്ന ചിത്രത്തിലാണ് അദ്ദേഹം നിലവിൽ ഭാഗമാകുന്നത്.
Read More
- ഓ ടൊവിയോ?; കുഞ്ഞാവയുടെ ഉത്സാഹം കണ്ടോ?
- എന്താണ് ചെയ്തുവച്ചിരിക്കുന്നത്? എങ്ങനെയാണിത് സാധ്യമാക്കിയത്? ബ്ലെസിയെയും പൃഥ്വിരാജിനെയും പ്രശംസിച്ച് കമൽഹാസനും മണിരത്നവും
- എന്റെ ട്രാൻസ്ഫോർമേഷൻ വീഡിയോ മാർക്കറ്റ് ചെയ്യേണ്ടെന്ന് ഞാൻ പറയാൻ കാരണമിതാണ്: പൃഥ്വിരാജ്
- ആടുജീവിതം ആദ്യദിവസം തന്നെ കാണും, കാരണമിതാണ്...: പൃഥ്വിയെ അഭിനന്ദിച്ച് അക്ഷയ് കുമാർ
- Manjummel Boys OTT: മഞ്ഞുമ്മൽ ബോയ്സ് ഒടിടിയിലേക്ക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.