/indian-express-malayalam/media/media_files/qa5b0ywU2D1YBZuY2gXF.jpg)
ബിഗ് ബോസ് തമിഴിന്റെ മുഖമായി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടുകയായിരുന്നു കമൽഹാസൻ. താരത്തിന്റെ അവതരണ ശൈലി ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാൽ, ഉടനെ പ്രക്ഷേപണത്തിന് ഒരുങ്ങുന്ന തമിഴ് ബിഗ് ബോസ് സീസണിൽ അവതാരകനായി കമൽഹാസൻ ഉണ്ടാവില്ല.
ഷോയിൽ നിന്നും താൻ ബ്രേക്ക് എടുക്കുകയാണെന്ന കാര്യം കമൽഹാസൻ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. സിനിമാതിരക്കുകൾ കാരണമാണ് ഈ തീരുമാനമെന്നും കമൽഹാസൻ പറയുന്നു.
"7 വർഷം മുൻപു തുടങ്ങിയ ആ യാത്രയിൽ നിന്നും ഞാനൊരു ബ്രേക്ക് എടുക്കുന്നു. മുൻപു ഏറ്റെടുത്ത ചില സിനിമാ കമ്മിറ്റ്മെന്റുകൾ ഉള്ളതുകൊണ്ട്, ബിഗ്ബോസ് തമിഴിന്റെ വരുന്ന സീസണിൽ എനിക്ക് അവതാരകനായി എത്താനാവില്ല.
എനിക്ക് നിങ്ങളുടെ സ്വീകരണമുറിയിലെത്താനുള്ള ഭാഗ്യം ലഭിച്ചു. നിങ്ങൾ ഏറെ സ്നേഹം നൽകി, അതിനു തീർത്താൽ തീരാത്ത നന്ദി. നിങ്ങളുടെ പിന്തുണയാണ് ബിഗ് ബോസ് തമിഴിനെ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ടെലിവിഷൻ റിയാലിറ്റി ഷോകളിൽ ഒന്നാക്കി മാറ്റിയത്," ഇൻസ്റ്റഗ്രാം കുറിപ്പിൽ കമൽഹാസൻ കുറിച്ചു.
നിങ്ങളില്ലാത്ത ബിഗ് ബോസ് 'ബിഗ് ബോസ്' ആവില്ലെന്നാണ് ആരാധകരുടെ കമന്റ്. നിങ്ങളായതു കൊണ്ടു മാത്രമാണ് ബിഗ് ബോസ് കാണുന്നതെന്നാണ് മറ്റൊരു പ്രേക്ഷകന്റെ കമന്റ്. അതേസമയം, "നല്ല തീരുമാനം. ഇനി സിനിമയിൽ ശ്രദ്ധ കേന്ദ്രീകരിക്കൂ," എന്ന് പറയുന്നവരും ഏറെയാണ്.
അതേസമയം, കമൽഹാസനു പകരം ആരാവും ബിഗ് ബോസ് അവതാരകനായി എത്തുക എന്നാണ് മറ്റൊരു വിഭാഗം പ്രേക്ഷകർ ഉറ്റുനോക്കുന്നത്.
Read More
- എന്റെ മകന്റെ ആ സന്തോഷം കണ്ടോ; ഫിലിംഫെയറിന് നന്ദി പറഞ്ഞ് പ്രകാശ് രാജ്
- വയനാടിനെ ഓർക്കുമ്പോൾ സന്തോഷിക്കാനാകുന്നില്ല; വികാരാധീനനായി മമ്മൂട്ടി
- വയനാടിന് കൈതാങ്ങായി സൗബിൻ, ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപ നൽകി
- കല്യാണം കൂടാനെത്തിയ മോഹൻലാലും ശോഭനയും; ഈ ത്രോബാക്ക് ചിത്രത്തിലെ വരനെ മനസ്സിലായോ?
- ലാലേട്ടന് അങ്ങ് പാകിസ്താനിലുമുണ്ട് പിടി; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us