/indian-express-malayalam/media/media_files/2024/11/27/wedding-bells-ring-for-kalidas-jayaram-countdown-begins-1.jpg)
തരിണിക്ക് താലി ചാർത്തി കാളിദാസ് ജയറാം
താരദമ്പതിമാരായ ജയറാമിന്റേയും പാർവ്വതിയുടേയും മകനും നടനുമായ കാളിദാസ് ജയറാം വിവാഹിതനായി. ഗുരുവായൂർ ക്ഷേത്രസന്നിധിയിൽ രാവിലെ 7.15 നും എട്ടിനുമിടയിലെ മുഹൂർത്തത്തിലായിരുന്നു വിവാഹം. മോഡലായ തരിണി കലിങ്കരായർ ആണ് വധു. കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപി ഉൾപ്പടെയുള്ള പ്രമുഖർ വിവാഹ ചടങ്ങിൽ പങ്കെടുത്തു.
കഴിഞ്ഞ നവംബറിൽ ചെന്നൈയിൽ വച്ചായിരുന്നു കാളിദാസും തരിണി കരിംഗരായരും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. നീലഗിരി മസിനഗുഡി സ്വദേശിയാണ് ഇരുപത്തിനാലുകാരിയായ തരിണി. 2021ലെ മിസ് യൂണിവേഴ്സ് ഇന്ത്യ തേഡ് റണ്ണർ അപ്പ് കൂടിയായ തരിണി വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദം നേടിയിട്ടുണ്ട്.
ഇരുവരുടെയും പ്രീ വെഡിങ് വിരുന്ന് ചെന്നൈയിൽ ഇന്നലെ നടന്നിരുന്നു. ലണ്ടനിൽ നിന്ന് ജയറാമിന്റെ മകൾ മാളവികയും ഭർത്താവ് നവീനും പ്രീ വെഡിങ് ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയിരുന്നു. കാളിദാസിന്റെ സഹോദരി മാളവികയുടെ വിവാഹം ഗുരുവായൂരിൽ ഇക്കഴിഞ്ഞ മേയിലാണ് നടന്നത്. 1992 സെപ്റ്റംബർ ഏഴിന് ഗുരുവായൂരിലായിരുന്നു ജയറാമിന്റേയും പാർവ്വതിയുടേയും വിവാഹം. ഗുരുവായൂർ കണ്ട റെക്കോർഡ് തിരക്കുള്ള താരവിവാഹമായിരുന്നു അത്.
Read More
- ഈ പോരാട്ടത്തിൽ തളരില്ല: ആശുപത്രിയിൽ നിന്നുള്ള ചിത്രവുമായി ഹിനാ ഖാൻ
- Kadha Innuvare OTT: കഥ ഇന്നുവരെ ഒടിടിയിലേക്ക്
- ബജറ്റ് 35 കോടി, ആകെ നേടിയത് 2 കോടി മാത്രം; ഒരു വർഷത്തിനിപ്പുറം ആ ദിലീപ് ചിത്രം ഒടിടിയിലേക്ക്
- എന്നെ കാണാൻ വിക്കി ആദ്യം കൂട്ടാക്കിയിരുന്നില്ല; പ്രണയനാളുകളെ കുറിച്ച് നയൻതാര
- അക്കാ, നിങ്ങൾക്ക് നാണമില്ലേ?: നയൻതാരയുടെ ബന്ധമറിഞ്ഞ് ധനുഷ് വിളിച്ചതിനെ കുറിച്ച് രാധിക
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.