/indian-express-malayalam/media/media_files/2025/08/03/kalabhavan-navas-rahna-navas-marannuvo-sakhi-2025-08-03-13-19-41.jpg)
കലാഭവൻ നവാസും രഹ്നയും
Kalabhavan Navas: നടൻ കലാഭവൻ നവാസിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കം വിട്ടുമാറിയിട്ടില്ല സിനിമാലോകത്തിനും പ്രേക്ഷകർക്കും നടന്റെ കുടുംബാംഗങ്ങൾക്കും. 51 വയസ്സുകാരനായ നവാസ് ഹൃദയാഘാതം മൂലമാണ് മരണപ്പെട്ടത്.
പ്രണയിച്ചു വിവാഹം കഴിച്ചവരായിരുന്നു നവാസും രഹ്നയും. ഇന്നും പ്രണയം മനസ്സിൽ സൂക്ഷിക്കുന്ന ദമ്പതികൾ. അതിനാൽ തന്നെ നവാസിന്റെ വിയോഗം രഹ്ന എങ്ങനെ അതിജീവിക്കുമെന്നാണ് ആ കുടുംബത്തെ അറിയുന്നവരുടെയെല്ലാം ആധി.
Also Read: നടൻ മാത്രമല്ല, നല്ലൊരു ഗായകനും; പാട്ടിലൂടെ നവാസ് വിസ്മയിപ്പിച്ചപ്പോൾ, വീഡിയോ
നവാസ് ആലപിച്ച ഒരു ഗാനമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. ആ ഗാനം ആലപിച്ച് തിരിച്ചെത്തിയപ്പോൾ നവാസ് രഹ്നയോട് പറഞ്ഞ വാക്കുകൾ ഇന്ന് നോവേറിയ ഓർമയായി മാറുകയാണ്. അഞ്ച് മാസം മുൻപാണ് 'മറന്നുവോ സഖി' എന്ന മ്യൂസിക്കൽ ആൽബം പുറത്തിറങ്ങിയത്. ഈ ആൽബത്തിൽ നവാസും രഹ്നയും അഭിനയിച്ചിട്ടുണ്ട്. മാത്രമല്ല മനോഹരമായൊരു ഗാനം നവാസ് ആലപിക്കുകയും ചെയ്തിരുന്നു.
Also Read: Google Trends: കലാഭവൻ നവാസിന്റെ അപ്രതീക്ഷിത വിയോഗം; ഗൂഗിളിൽ തിരഞ്ഞത് ലക്ഷങ്ങൾ
റിയാസ് പട്ടാമ്പി രചനയും സംവിധാനവും നിർവഹിച്ച ആൽബത്തിലെ ഗാനം ആലപിച്ച് എത്തിയപ്പോൾ നവാസ് രഹ്നയോട് പറഞ്ഞത്, "ഞാൻ ഒരു പാട്ട് പാടിയിട്ടുണ്ട്, അത് നിനക്കുവേണ്ടിയാണ്. എൻ്റെ മരണശേഷം നിനക്കിത് ഓർത്തുവെക്കാം," എന്നാണ്.
/filters:format(webp)/indian-express-malayalam/media/media_files/2025/08/03/kalabhavan-navas-rahna-navas-marannuvo-sakhi-1-2025-08-03-13-25-38.jpg)
ഈ വാക്കുകൾ ഇപ്പോൾ യാഥാർത്ഥ്യമായതിൻ്റെ വേദനയിലാണ് നവാസിനെയും രഹ്നയേയും സ്നേഹിക്കുന്നവരെല്ലാം. നവാസിന്റെ ശബ്ദത്തിലുള്ള ആ ഗാനം, നടന്റെ മരണശേഷം കേൾക്കുന്ന രഹനയുടെ അവസ്ഥ എന്തായിരിക്കും എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.
നടി രഹ്ന നവാസ് ആണ് നവാസിന്റെ ഭാര്യ. 2002ലായിരുന്നു ഇരുവരുടെയും വിവാഹം. അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയായിരുന്ന രഹ്ന അടുത്തിടെ കലാഭവൻ നവാസ് പ്രധാന വേഷം ചെയ്ത ഇഴ എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു. നവാസിന്റെ ഭാര്യയായിട്ടാണ് രഹ്ന ഇഴയിൽ അഭിനയിച്ചത്. നഹറിൻ, റിദ്‍വാൻ, റിഹാൻ എന്നിവരാണ് മക്കൾ. നഹറിൻ നവാസും അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചിരുന്നു. കൺഫഷൻസ് ഓഫ് എ കുക്കു എന്ന ചിത്രത്തിലാണ് നഹറിൻ പ്രധാന വേഷത്തിലെത്തിയത്.
Also Read: എപ്പോഴും പുഞ്ചിരിക്കുന്ന മുഖവുമായാണ് നവാസിനെ കാണാറുള്ളത്; പ്രിയ സഹോദരന് ആദരാഞ്ജലി: മോഹൻലാൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.