/indian-express-malayalam/media/media_files/2025/08/02/kalabhavan-navas-2025-08-02-08-15-42.jpg)
കലാഭവൻ നവാസ്
അപ്രതീക്ഷിതമായിരുന്നു നടനും മിമിക്രി കലാകാരനുമായിരുന്ന കലാഭവൻ നവാസിന്റെ വിയോഗം. മലയാളികളെ ഒന്നടങ്കം ഞെട്ടിച്ചതായിരുന്നു നവാസിന്റെ മരണവാർത്ത. കഴിഞ്ഞ എട്ട് മണിക്കൂറിനിടയിൽ മലയാളികൾ ഗൂഗിളിൽ തിരഞ്ഞതും ഈ വിയോഗ വാർത്തയായിരുന്നു.
Also Read:ലോകത്തെ ഞെട്ടിച്ച സുനാമി; ഗൂഗിളിൽ തിരഞ്ഞത് ലക്ഷങ്ങൾ
ഗൂഗിളിന്റെ ഔദ്യോഗിക കണക്കനുസരിച്ച കഴിഞ്ഞ എട്ട് മണിക്കൂറിനുള്ളിൽ നവാസിന്റെ മരണവാർത്ത സംബന്ധിച്ചുള്ള വിവരങ്ങളും വാർത്തകളും ഒരുലക്ഷത്തിലധികം പേരാണ് തിരഞ്ഞത്. നവാസിന്റെ മരണവാർത്ത, എന്താണ് നവാസിന് സംഭവിച്ചത്, നവാസിന്റെ സിനിമകൾ തുടങ്ങി വിവരങ്ങളാണ് ഏറ്റവുമധികം ആളുകൾ തിരഞ്ഞത്.
Also Read:മെയ്‌ഡേ സന്ദേശവും അടിയന്തര ലാൻഡിങ്ങിനും പിന്നാലെ ഗൂഗിളിൽ ചർച്ചയായി ബോയിംങ് വിമാനങ്ങൾ
വെള്ളിയാഴ്ച രാത്രിയാണ് ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അൻപത്തിയൊന്നുകാരനായ നവാസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. 'പ്രകമ്പനം' എന്ന സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് കഴിഞ്ഞ 25 ദിവസങ്ങളായി ഹോട്ടലിൽ താമസിച്ചു വരികയായിരുന്നു നവാസ്.
Also Read:ജയിൽ ചാടിയതിനുപിന്നാലെ പിടിയിൽ; ഗൂഗിളിൽ ട്രെൻഡിങ്ങായി ഗോവിന്ദച്ചാമി
സിനിമയുടെ ചിത്രീകരണം പൂർത്തിയായിരുന്നു. മറ്റ് താരങ്ങൾ മുറിയൊഴിഞ്ഞിട്ടും നവാസിനെ ഏറെ നേരം കാണാനില്ലെന്ന് കണ്ട് റിസപ്ഷനിൽ നിന്ന് മുറിയിലേക്ക് ഫോൺ വിളിച്ചെങ്കിലും എടുത്തില്ല. റൂം ബോയെത്തി പരിശോധിച്ചപ്പോൾ നവാസ് നിലത്ത് വീണുകിടക്കുന്ന നിലയിലായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.
ശനിയാഴ്ച വൈകിട്ടോടെ ആലൂവ ടൗൺ ജുമാ മസ്ജിത് കബർസ്ഥാനിൽ നവാസിന്റെ മൃതദേഹം കബറടക്കി. ചലച്ചിത്ര നടൻ അബൂബക്കറിന്റെ മകനായ നവാസ് മിമിക്രി വേദിയിൽ നിന്നുമാണ് സിനിമയിലേക്ക് എത്തിയത്. മീനാക്ഷി കല്യാണം, മാട്ടുപ്പെട്ടി മച്ചാൻ, ചന്ദാമാമ, മൈ ഡിയർ കരടി, ജൂനിയർ മാൻഡ്രേക്ക്, ചട്ടമ്പിനാട തുടങ്ങി നിരവധി ചിത്രങ്ങളിൽ നവാസ് അഭിനയിച്ചു. ഡിറ്റക്റ്റീവ് ഉജ്ജ്വലൻ എന്ന ചിത്രമാണ് അവസാനം തിയേറ്ററുകളിലെത്തിയ ചിത്രം. നടി രഹ്ന നവാസ് ആണ് നവാസിന്റെ ഭാര്യ. നഹറിൻ, റിദ്‌വാൻ, റിഹാൻ എന്നിവരാണ് മക്കൾ.
Read More: ഹിന്ദുസ്ഥാന്‍ യുണിലിവറിന്റെ തലപ്പത്തേക്ക് പ്രിയ നായർ; പ്രഖ്യാപനത്തിനു പിന്നാലെ ഓഹരികളിൽ കുതിപ്പ്; ഗൂഗിളിലും താരം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.