/indian-express-malayalam/media/media_files/2025/07/29/united-airlines-2025-07-29-20-46-36.jpg)
ഗൂഗിളിൽ ചർച്ചയായി ബോയിംങ് വിമാനങ്ങൾ
അമേരിക്കയിൽ പറക്കലിനിടെ ബോയിംങ് വിമാനക്കമ്പനിയുടെ ഡ്രീം ലൈനർ വിമാനം അടിയന്തര ലാൻഡിങ് നടത്തിയതിന് പിന്നാലെ ഗൂഗിളിൽ ചർച്ചയായി ബോയിംങ് വിമാനങ്ങൾ. ബോയിംങ് വിമാനത്തിന്റെ സുരക്ഷ, ഡ്രീം ലൈനർ വിമാത്തിന്റെ പ്രത്യേകതകൾ തുടങ്ങിയവയാണ് ഏറ്റവും അധികം തിരഞ്ഞത്. ഗൂഗളിന്റെ ഔദ്യോഗീക കണക്കനുസരിച്ച് കഴിഞ്ഞ നാലുമണിക്കൂറിനിടെ 10000 പേരിലധികമാണ് ഇത് സംബന്ധിച്ചുള്ള വാർത്തകൾ തിരഞ്ഞത്.
Also Read:ജയിൽ ചാടിയതിനുപിന്നാലെ പിടിയിൽ; ഗൂഗിളിൽ ട്രെൻഡിങ്ങായി ഗോവിന്ദച്ചാമി
5000 അടി ഉയരത്തിൽ പറക്കുന്നതിനിടെയാണ് എൻജിൻ നിലച്ച വിമാനം അമേരിക്കയിൽ അടിയന്തരമായി നിലത്തിറക്കിയത്. അമേരിക്കയിലെ വാഷിങ്ടൻ ഡളസ് വിമാനത്താവളത്തിലാണ് സംഭവം.
Also Read:വിഎസ് വിട വാങ്ങി, ഗൂഗിളിൽ തിരഞ്ഞത് പതിനായിരങ്ങൾ
ജർമനിയിലെ മ്യൂണിക്കിലേക്ക് പോകുകയായിരുന്ന, യുണൈറ്റഡ് എയർലൈൻസിന്റെ ബോയിങ് 7878 ഡ്രീംലൈനർ വിമാനമാണ് ജൂലൈ 25ന് നിലത്തിറക്കിയത്. അഹമ്മാദാബാദിൽ അപകടത്തിൽപ്പെട്ടതും ബോയിങിന്റെ ഡ്രീംലൈനർ വിമാനമായിരുന്നു.
വാഷിങ്ടൻ ഡളസ് വിമാനത്താവളത്തിൽനിന്നു പറന്നുയർന്ന വിമാനം 5000 അടി ഉയരത്തിലെത്തിയപ്പോൾ ഇടത് എൻജിന്റെ പ്രവർത്തനം നിലയ്ക്കുകയായിരുന്നു. പൈലറ്റ് എയർ ട്രാഫിക് കൺട്രോളിലേക്ക് മെയ് ഡേ സന്ദേശം അയച്ചു.
പറന്ന് ഇന്ധനം കത്തിച്ചുകളഞ്ഞതിനു ശേഷമാണ് ലാൻഡ് ചെയ്തത്. സംഭവത്തിൽ ആർക്കും പരുക്കില്ല. വിമാനത്തിന്റെ സാങ്കേതിക തകരാർ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു.
Read More
റിക്ടർ സ്കെയിലിൽ 4.4 തീവ്രത; ഡൽഹി ഭൂചലനം ഗൂഗിളിൽ തിരഞ്ഞത് ലക്ഷങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.