scorecardresearch

എപ്പോഴും പുഞ്ചിരിക്കുന്ന മുഖവുമായാണ് നവാസിനെ കാണാറുള്ളത്; പ്രിയ സഹോദരന് ആദരാഞ്ജലി: മോഹൻലാൽ

ഇന്നലെ രാത്രി ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിലായിരുന്നു നവാസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്

ഇന്നലെ രാത്രി ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിലായിരുന്നു നവാസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്

author-image
Entertainment Desk
New Update
Mohanlal Kalabhavan navas

ചിത്രം: ഫേസ്ബുക്ക്/മോഹൻലാൽ

Actor Kalabhavan Navas Death: ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടംനേടിയ പ്രിയ നടൻ കലാഭവൻ നവാസിന്റെ വിയോഗം സിനിമ മേഖലയ്ക്കൊപ്പം പ്രേക്ഷകരിലും തീരാനോവായി. വിവിധ മേഖലകളിൽ നിന്നായി നിരവധി ആളുകൾ നവാസിന് ആദരാഞ്ജലി അർപ്പിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്.

Advertisment

എപ്പോഴും പുഞ്ചിരിക്കുന്ന മുഖവുമായാണ് നവാസിനെ നമ്മൾ കാണാറുള്ളതെന്നാണ് നടൻ മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചത്. "എപ്പോഴും പുഞ്ചിരിക്കുന്ന മുഖവുമായാണ് നവാസിനെ നമ്മൾ കാണാറുള്ളത്. നർമ്മവും സ്വാഭാവികതയും നിറഞ്ഞ കഥാപാത്രങ്ങളെയാണ് നവാസ് സിനിമയിലും കാഴ്ച്ച വെച്ചത്. അകാലത്തിൽ വിട്ടുപിരിഞ്ഞ പ്രിയപ്പെട്ട സഹോദരന് ആദരാഞ്ജലികൾ," മോഹൻലാൽ കുറിച്ചു.

Also Read: കലാഭവൻ നവാസിന്റെ ഖബറടക്കം ഇന്ന്; മരണകാരണം ഹൃദയാഘാതമെന്ന് പ്രാഥമിക നിഗമനം

നടൻ മമ്മൂട്ടിയും നവാസിന് ആദരാഞ്ജലി നേർന്ന് സോഷ്യൽ മീഡിയയിൽ എത്തി.

Advertisment

ഇന്നലെ രാത്രിയാണ് ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ നവാസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. 'പ്രകമ്പനം' എന്ന സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് കഴിഞ്ഞ 25 ദിവസങ്ങളായി ഹോട്ടലിൽ താമസിച്ചു വരികയായിരുന്നു നവാസ്.

Also Read:ഇത് നവാസാണോ! ഏവരെയും അമ്പരപ്പിച്ച അവസാന വേഷം

ഇന്നലെ സിനിമയുടെ ചിത്രീകരണം പൂർത്തിയായിരുന്നു. മറ്റ് താരങ്ങള്‍ മുറിയൊഴിഞ്ഞിട്ടും നവാസിനെ ഏറെ നേരം കാണാനില്ലെന്ന് കണ്ട് റിസപ്ഷനില്‍ നിന്ന് മുറിയിലേക്ക് ഫോൺ വിളിച്ചെങ്കിലും എടുത്തില്ല. റൂം ബോയ് എത്തുമ്പോൾ വാതില്‍ തുറന്നുകിടക്കുകയായിരുന്നു. നോക്കുമ്പോള്‍ നവാസ് നിലത്ത് വീണുകിടക്കുന്ന നിലയിലായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. 

Read More:നവാസേ, എന്തൊരു പോക്കാണിത്, താങ്ങാനാവുന്നില്ല: വേദനയോടെ സിനിമാലോകം

Actor Death Mohanlal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: