/indian-express-malayalam/media/media_files/2025/08/02/kalabhavan-navas-detective-ujjwalan-2025-08-02-00-22-24.jpg)
kalabhavan Navas in Detective Ujjwalan
കലാഭവൻ നവാസിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കത്തിലാണ് സിനിമാലോകവും പ്രേക്ഷകരും. 51 വയസ്സുകാരനായ നവാസിനെ രാത്രി 9 മണിയോടെ ചോറ്റാനിക്കരയിലെ ഹോട്ടൽ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഡിറ്റക്ടീവ് ഉജ്ജ്വലൻ എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവിൽ പ്രേക്ഷകർ നവാസിനെ കണ്ടത്. ചിത്രത്തിലെ നവാസിന്റെ മേക്കോവറും അഭിനയവുമെല്ലാം വലിയ രീതിയിൽ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. പലർക്കും ആദ്യകാഴ്ചയിൽ ആ കഥാപാത്രത്തെ അവതരിപ്പിച്ചത് നവാസ് ആണോ എന്നുപോലും സംശയം തോന്നുന്ന രീതിയിലുള്ള വേഷപ്പകർച്ചയായിരുന്നു നവാസ് ചിത്രത്തിനായി നടത്തിയത്.
Also Read: നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു
നവാസിന്റെ വേഷപ്പകർച്ച തന്നെയും അത്ഭുതപ്പെടുത്തിയെന്നാണ് ചിത്രത്തിൽ സംഘട്ടന സംവിധായകനായ അഷ്റഫ് ​ഗുരുക്കൾ മുൻപ് സോഷ്യൽ മീഡിയ കുറിപ്പിൽ കുറിച്ചത്.
അഷ്റഫ് ​ഗുരുക്കൾ കുറിച്ചതിങ്ങനെ:
ഡീറ്റെക്റ്റീവ് ഉജ്ജ്വലൻ റിലീസ് ആയപ്പോൾ കുറെ ആളുകൾ എന്നെ വിളിച്ചു ആ സീൻ നവാസിന് ഡ്യൂപ്പ് ഇട്ടതാണോ എന്ന്!
കലാഭവൻ നവാസിനെ മലയാള സിനിമ വേണ്ടുവോളം ഉപയോഗിച്ചില്ല എന്ന് തോന്നുന്നു!
അദ്ദേഹത്തെ കുറിച്ച് ഞാൻ എഴുതാതെ തന്നെ പ്രിയ പ്രേക്ഷകർക്ക് അറിയാം.
ഡീറ്റെക്റ്റീവ് ഉജ്ജ്വലനിൽ ഒരു പാടത്തായിരുന്നു രാത്രി നവാസിനെ കൊല്ലുന്ന ആക്ഷൻ സീക്വൻസ്.
റോപ്പിന്റെ സഹായത്താൽ ഷൂട്ട് ചെയ്യണം.
പക്ഷെ..
അവിടെക്ക് ഇൻഡസ്ട്രിയൽ ക്രെയ്ൻ വരില്ല!
ചുറ്റും പാടം, നടുവിൽ പാറ
ആ പാറപ്പുറത്താണ് ഷൂട്ട്.
ജാവേദ് ആയിരിന്നു പ്രൊഡക്ഷൻ കൺട്രോളർ ജാവേദിനോട് ഞാൻ പറഞ്ഞു ഒറ്റ മാർഗ്ഗമുള്ളൂ.
കലാ സംവിധായകൻ കോയാക്കാടെ വലിയ ഒരു സഹായം ഉണ്ടെങ്കിൽ ഞാൻ എടുത്തു തരാം.
കോയക്കായുമായി സംസാരിച്ചു. റിസ്‌ക്കാണ് ചെയ്തേ പറ്റു കോയാക്ക എന്ന്.
രജീഷും കൂട്ടരും കോയാക്കാടെ സാന്നിദ്ധ്യത്തിൽ പണിതുടങ്ങി. നവാസ് മേക്കപ്പ് ചെയ്ത് എന്റെ അരികിൽ വന്നു. എനിക്ക് ആകെ ഒരു സംശയം. ലൈറ്പ്പ് തുടങ്ങിയിട്ടേയുള്ളൂ, നേരിയ ഇരുട്ടും.
ഇത് നവാസാണോ?????.
ഞാൻ മാറിനിന്ന് ജാവേദിനെ വിളിച്ചു.
ഇത് നവാസാണോ?
ജാവേദ് ചിരിച്ചിട്ട് അതേ ഇക്കാ എന്നു പറഞ്ഞു.
ഞങ്ങൾ ട്രയൽ തുടങ്ങി, ഞാൻ എന്റെ ഫൈറ്ററേ പൊക്കി അടിച്ചു നവാസിനെ കാണിച്ചു.
ഞാനും നവാസും കാലങ്ങളായിട്ടുള്ള ബന്ധം ആണ്.
ഇക്കാ ഇത് ഡ്യൂപ്പ് ചെയ്താൽപ്പോരേ?
"എയ്... നവാസ് ഭായ് ചെയ്തോ പേടിക്കണ്ട" എന്ന് ഞാനും.
നവാസിന്റെ ആ പേടിച്ചുള്ള മുഖം മാറി.
നിമിഷങ്ങൾക്കുള്ളിൽ കക്ഷി ക്യാരക്ടറിലേക്ക് വന്നു..
റോൾ ക്യാമറ.
റോളിംങ്!!!!!!!
ആക്ഷൻ........
പക്കാ.
മലന്നടിച്ചു പാറപ്പുറത്തു കിടക്കുന്ന നവാസിന്റെ അരികിലേക്ക് ഞാനും ഫൈറ്റേഴ്സും ഓടിയെത്തി.
ഓക്കേ അല്ലെ ഭായ്?
ഷോട്ട് ഒക്കെ ആണോ ഇക്കാ എന്ന് നവാസ്.
ഷോട്ട് ഓക്കേ എന്ന് ഞാനും സംവിധായകനും.
നവാസിന് അതേ ഷോട്ട് ഒന്നുകൂടി വേണമെന്ന്.
എങ്കിൽ ശെരി ആ ഷോട്ട് ഓക്കേ വെച്ചോ, നമുക്ക് ഒന്നുകൂടി പോകാം എന്നു ഞാനും.
ആദ്യ ഷോട്ടിലും ഗംഭീരം.
നല്ലൊരു കൈയടിയും കിട്ടി നവാസിന്.
Also Read: നവാസേ, എന്തൊരു പോക്കാണിത്, താങ്ങാനാവുന്നില്ല: വേദനയോടെ സിനിമാലോകം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.