scorecardresearch

നവാസേ, എന്തൊരു പോക്കാണിത്, താങ്ങാനാവുന്നില്ല: വേദനയോടെ സിനിമാലോകം

Kalabhavan Navas Death: 51 വയസ്സുകാരനായ നവാസിനെ രാത്രി 9 മണിയോടെ ചോറ്റാനിക്കരയിലെ ഹോട്ടൽ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു

Kalabhavan Navas Death: 51 വയസ്സുകാരനായ നവാസിനെ രാത്രി 9 മണിയോടെ ചോറ്റാനിക്കരയിലെ ഹോട്ടൽ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Kalabhavan Navas Death condolences

Kalabhavan Navas

നടനും മിമിക്രി താരവുമായ കലാഭവൻ നവാസിന്റെ അപ്രതീക്ഷിതമായ വിയോഗത്തിന്റെ നടുക്കത്തിലാണ് സിനിമാലോകം. 51 വയസ്സുകാരനായ നവാസിനെ രാത്രി 9 മണിയോടെ ചോറ്റാനിക്കരയിലെ ഹോട്ടൽ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രകമ്പനം എന്ന സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ചോറ്റാനിക്കരയിലെത്തിയതായിരുന്നു നവാസ്. ഹോട്ടൽ ജീവനക്കാർ വാതിൽ തുറന്നു അകത്ത് കയറിയപ്പോഴാണ് നവാസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. 

Advertisment

"സിനിമാ, സീരിയൽ താരം കലാഭവൻ നവാസിൻ്റെ അകാലവിയോഗം ദുഃഖകരമാണ്. മിമിക്രിയിലൂടെ കലാരംഗത്തെത്തിയ അദ്ദേഹം ഹാസ്യാനുകരണകലക്ക് പുതിയ മാനങ്ങൾ നൽകി. സ്റ്റേജ് ഷോകളിലൂടെ നിരവധി പേരുടെ മനം കവർന്നു. പുരോഗമന, ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച കലാകാരൻ കൂടിയായിരുന്നു നവാസ്. 
നവാസിൻ്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു. കുടുംബാംഗങ്ങളുടെയും അദ്ദേഹത്തെ സ്നേഹിക്കുന്നവരുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നു," നവാസിന്റെ മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. 

താരസംഘടനയായ അമ്മയും നവാസിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.

Also Read:  നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു

സഹപ്രവർത്തകന്റെ അകാലവിയോഗത്തിന്റെ നടുക്കത്തിലാണ് സിനിമാലോകവും. നിരവധി പേരാണ് നവാസിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയിരിക്കുന്നത്.

"ഹോ... എന്തൊരു വാർത്തയാണിത്. ഒരു യാത്ര കഴിഞ്ഞ് വീട്ടിലേക്കു വന്നതേയുള്ളു.... ഓഫ്‌ലൈനിൽ ആയിരുന്നു കുറെ മണിക്കൂറുകളായി സിനിമ അവാർഡ് വാർത്തകൾ നോക്കാൻ വേണ്ടി ടിവി വച്ചതാണ്...
കണ്ടത് നവാസ് മരിച്ചു എന്ന വാർത്ത.... വിശ്വസിക്കാൻ വയ്യ...
പക്ഷെ വിശ്വസിച്ചേ പറ്റു..... ഇത് ക്രൂരമാണ്,"  നടൻ കിഷോർ സത്യ കുറിച്ചു. 

Advertisment

"വലിയ വേദന,"  എന്നാണ് നടൻ ഇർഷാദ് കുറിക്കുന്നത്.

നവാസേ. . . എന്തു പോക്കാടാ ഇത്?: വേദനയോടെ നാദിർഷ

നടന്മാരായ അർജുൻ അശോകൻ, ദിലീപ്, ബൈജു, ടിനി ടോം എന്നിവരും മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. 

"കലാഭവൻ നവാസ് അന്തരിച്ചു. ആദരാഞ്ജലികൾ. ലാസ്റ്റ് ഡിക്റ്റക്റ്റീവ് ഉജ്വലനിൽ ഒരുമിച്ചു അഭിനയിച്ചു. എത്ര വർഷമായി പരിചയമുള്ള നവാസ്... ഓർക്കാൻ പറ്റുന്നില്ല, സഹിക്കാൻ പറ്റുന്നില്ല, വിശ്വസിക്കാൻ പറ്റുന്നില്ല ..എന്റെ ദൈവമേ," നടി സീമ ജി നായർ കുറിക്കുന്നു. 

ചലച്ചിത്ര നടൻ അബൂബക്കറിന്റെ മകനായ നവാസ് മിമിക്രി വേദിയിൽ നിന്നുമാണ് സിനിമയിലേക്ക് എത്തിയത്. ചൈതന്യം ആയിരുന്നു ആദ്യ ചിത്രം. മീനാക്ഷി കല്യാണം, മാട്ടുപ്പെട്ടി മച്ചാൻ, ചന്ദാമാമ, മൈ ഡിയർ കരടി,  ജൂനിയർ മാൻഡ്രേക്ക്, അമ്മ അമ്മായിയമ്മ, വൺമാൻ ഷോ, വെട്ടം, ചട്ടമ്പിനാട്, കോബ്ര, എബിസിഡി, മൈലാഞ്ചി മൊഞ്ചുള്ള വീട്, മേരാ നാം ഷാജി തുടങ്ങി നിരവധി ചിത്രങ്ങളി. നവാസ് അഭിനയിച്ചു. ഡിറ്റക്റ്റീവ് ഉജ്ജ്വലൻ എന്ന ചിത്രമാണ് അവസാനം തിയേറ്ററുകളിലെത്തിയ ചിത്രം. 

നടി രഹ്ന നവാസ് ആണ് നവാസിന്റെ ഭാര്യ. 2002ലായിരുന്നു ഇരുവരുടെയും വിവാഹം. പ്രണയവിവാഹമായിരുന്നു. അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയായിരുന്ന രഹ്ന അടുത്തിടെ കലാഭവൻ നവാസ് പ്രധാന വേഷം ചെയ്ത ഇഴ എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു.  നവാസിന്റെ ഭാര്യയായിട്ടാണ് രഹ്ന ഇഴയിൽ അഭിനയിച്ചത്.  നഹറിൻ, റിദ്‍വാൻ, റിഹാൻ എന്നിവരാണ് മക്കൾ. നഹറിൻ നവാസും അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചിരുന്നു. കൺഫഷൻസ് ഓഫ് എ കുക്കു എന്ന ചിത്രത്തിലാണ് നഹറിൻ പ്രധാന വേഷത്തിലെത്തിയത്. 

Actor Death

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: