/indian-express-malayalam/media/media_files/9jQoyKlp2MTaAAbQ2uls.jpg)
ബോളിവുഡിലെ എവർഗ്രീൻ നായികയാണ് കാജോൾ ദേവ്ഗൺ. തൊണ്ണൂറുകളിൽ ഹിന്ദി സിനിമാലോകത്തെ സൂപ്പർസ്റ്റാർ പദവിയുള്ള കാജോൾ ഇന്നും സിനിമയിൽ സജീവമാണ്.
1992ൽ പുറത്തിറങ്ങിയ ബേഖുടി എന്ന ചിത്രത്തിലൂടെയാണ് കാജോൾ സിനിമാലോകത്തെത്തുന്നത്. പിന്നീട് ബാസിഗർ,ദിൽവാലേ ദുൽഹനിയാ ലേ ജായേങ്കേ, കുച്ച് കുച്ച് ഹോത്താ ഹേ തുടങ്ങി അനവധി ചിത്രങ്ങളിൽ അഭിനയിച്ചു. കാജോൾ ഏറ്റവും അധികം ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ചത് ഷാരൂഖ് ഖാനുമായിട്ടാണ്. ഈ താര ജോഡിയെ ഇന്നും ഏറെ ആരാധയോടെയാണ് ആസ്വാദകർ കാണുന്നത്.
സോഷ്യൽ മീഡിയയിലും വളരെയധികം സജീവമാണ് കാജോൾ ഇപ്പോൾ. ജീവിതത്തിലെ മനോഹര നിമിഷങ്ങളെല്ലാം തന്റെ പ്രൊഫൈലിലൂടെ പങ്കുവയ്ക്കാറുണ്ട് താരം. ആരാധകർക്കായി കാജോൾ ഷെയർ ചെയ്‌തൊരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
തന്റെ വീഴ്ചകളെ കുറിച്ചാണ് കാജോൾ വീഡിയോയിൽ പറയുന്നത്. "എൻ്റെ എല്ലാ ചിത്രങ്ങളും പരിശോധിച്ചതിന് ശേഷം, ചിത്രങ്ങൾക്കു മുന്നിൽ ഞാൻ അത്ഭുതകരമാംവിധം നന്നായി പെരുമാറുന്നുവെന്ന് എനിക്ക് മനസ്സിലായി! അതുകൊണ്ട് നമുക്ക് ഒരു ചിൽ ഗുളിക കഴിച്ച് മറ്റുള്ളവരെ ചിരിപ്പിച്ച ചില വീഡിയോകൾ വീണ്ടും കാണാം," എന്നാണ് കാജോൾ കുറിച്ചത്.
#worldlaughterday എന്ന ഹാഷ് ടാഗും കാജോൾ വീഡിയോയ്ക്ക് ഒപ്പം നൽകിയിട്ടുണ്ട്.
പല സന്ദർഭങ്ങളിലും കാൽ തെന്നി വീണ കാജോളിന്റെ വിഷ്വലുകളാണ് വീഡിയോയിൽ കാണാനാവുക. കുച്ച് കുച്ച് ഹോതാ ഹൈ സിനിമയുടെ ഷൂട്ടിനിടെ സംഭവിച്ച വീഴ്ച വരെ വീഡിയോയിൽ കാണാം.
Read More Entertainment Stories Here
- ഹലോ കുട്ടിച്ചാത്തനിലെ കുട്ടിത്താരങ്ങൾ അന്നും ഇന്നും
- മാളവികയ്ക്ക് മംഗല്യം മനസ്സ് നിറഞ്ഞ് കാളിദാസ്
- ജയറാമിന്റെ മകൾ മാളവിക വിവാഹിതയായി
- 'പരം സുന്ദരി' പാടി മഞ്ജു; എയറിലാക്കി ആരാധകർ
- 'മോനോൻ' ജാതിപ്പേരല്ല, ഞാനിട്ടത്; അച്ഛന് ജാതിപ്പേര് ഇഷ്ടമല്ല: നിത്യ മേനോൻ
- കാഴ്ചയിൽ കലാരഞ്ജിനി, സംസാരത്തിൽ കൽപ്പന, ഭാവങ്ങളിൽ ഉർവശി തന്നെ: മൂന്നമ്മമാരെയും ഓർമിപ്പിക്കുന്ന മകൾ
- രംഗണ്ണന്റെ 'അർമാദം;' ആവേശത്തിലെ വീഡിയോ ഗാനം പുറത്തിറക്കി
- അഹാനയ്ക്കു മുന്നെ വിവാഹിതയാവാനൊരുങ്ങി ദിയ; വൈകാതെ മിസ്സിസ്സ് കണ്ണമ്മയാവുമെന്ന് വെളിപ്പെടുത്തൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us