/indian-express-malayalam/media/media_files/2025/03/30/CER0Cc2Tm6XQAu43PdMF.jpg)
ചിത്രം: ഫേസ്ബുക്ക്
കൊച്ചി: മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ എന്ന ചിത്രത്തിലെ വിവാദ രംഗങ്ങൾ നീക്കാൻ തീരുമാനിച്ചതിനു പിന്നാലെ പരിഹാസവുമായി മുന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ചിത്രം റീ എഡിറ്റു ചെയ്ത് പുറത്തിറക്കുമെന്ന് ഔഗ്യോഗികമായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് കെ. സുരേന്ദ്രന്റെ പ്രതികരണം.
'ഉദരനിമിത്തം ബഹുകൃതവേഷം.. ഇനി കാണുന്നത് എമ്പുരാനല്ല വെറും 'എംബാം'പുരാൻ..' ആണെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ സുരേന്ദ്രൻ കുറിച്ചു. ഉത്തരത്തിലുള്ളത് എടുക്കാനുമാവില്ല കക്ഷത്തിലുള്ളത് പോവുകയും ചെയ്യും എന്നും സുരേന്ദ്രൻ കുറിപ്പിൽ പറഞ്ഞു.
കുറിപ്പിന്റെ പൂർണരൂപം
"ഉദരനിമിത്തം ബഹുകൃതവേഷം.. ഇനി കാണുന്നത് എംപുരാനല്ല വെറും 'എംബാം'പുരാൻ... ഉത്തരത്തിലുള്ളത് എടുക്കാനുമാവില്ല കക്ഷത്തിലുള്ളത് പോവുകയും ചെയ്യും.നാസൗ നായം കരഗതഃ കരസ്ഥോപി വിനാശിതഃ| ആശയാ ദൂഷിതാ ബുദ്ധിഃ കിം കരോമി വരാധമഃ||," കെ. സുരേന്ദ്രൻ കുറിച്ചു.
അതേസമയം, എമ്പുരാൻ വിവാദം ആളിക്കത്തുന്ന പശ്ചാത്തലത്തിൽ, മോഹൻലാൽ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഒരു കലാകാരൻ എന്ന രീതിയിൽ തന്റെ സിനിമകൾ ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലർത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് തന്റെ കടമയാണെന്ന് സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ മോഹൻലാൽ പറഞ്ഞു. എമ്പുരാനിൽ നിന്നും ചില രംഗങ്ങൾ നീക്കം ചെയ്യുമെന്നും മോഹൻലാൽ കുറിപ്പിൽ പറഞ്ഞു.
മലയാള ചരിത്രത്തിലെ എക്കാലത്തെയും വലിയ ചിത്രമെന്ന് വിശേഷിപ്പിക്കാവുന്ന സിനിമയാണ് എമ്പുരാൻ. മാർച്ച് 27ന് തിയേറ്ററുകളിലെത്തിയ എമ്പുരാൻ രണ്ടു ദിവസങ്ങൾ കൊണ്ടുതന്നെ 100 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. ചിത്രത്തിലെ രംഗങ്ങൾ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവന്നതു മുതൽ വലിയ തിരക്കാണ് തിയേറ്ററുകളിൽ.
Read More
- പ്രിയപ്പെട്ടവർക്ക് ഉണ്ടായ മനോവിഷമത്തിൽ ഖേദിക്കുന്നു; എമ്പുരാനിൽ നിന്നും ചില രംഗങ്ങൾ നീക്കം ചെയ്യും: മോഹൻലാൽ
- മമ്മൂട്ടിയുടെ മുതൽ രജനീകാന്തിന്റെ വരെ നായികയായ നടി; ആളെ മനസ്സിലായോ?
- സിനിമ സെൻസർ ചെയ്താണല്ലോ വന്നത്, അപ്പോഴൊന്നും ഒരു പ്രശ്നവും ഇല്ലായിരുന്നു: ഗോകുലം ഗോപാലൻ
- സ്ഥലത്തെ പ്രധാന കുട്ടി ചട്ടമ്പി, വലിയ പൊക്കക്കാരി; ഈ സൂപ്പർസ്റ്റാറിനെ മനസ്സിലായോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us