scorecardresearch

അജ്ഞലി മേനോൻ ചിത്രത്തിൽ സൂര്യക്കൊപ്പം അഭിനയിക്കുമോ? വെളിപ്പെടുത്തി ജ്യോതിക

11 വർഷം മുൻപാണ് ജ്യോതികയും സൂര്യയും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്

11 വർഷം മുൻപാണ് ജ്യോതികയും സൂര്യയും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Jyotika | Suriya  | Anjali Menon

ഷെയ്ത്താൻ എന്ന ഹിറ്റ് ചിത്രത്തിലൂടെ ബോളിവുഡിലേക്ക് ഗംഭീര മടങ്ങിവരവ് നടത്തിയിരിക്കുകയാണ് നടി ജ്യോതിക. ബോക്‌സ് ഓഫീസിൽ 150 കോടിയിലധികം കളക്ഷനാണ് ചിത്രം നേടിയത്. 'ഡോളി സാജാ കെ രഖ്ന' (1998) എന്ന ചിത്രത്തിലൂടെയാണ് ജ്യോതിക അരങ്ങേറ്റം കുറിച്ചത്. എന്നാൽ ഹിന്ദി സിനിമ ഉപേക്ഷിച്ച് താരം തമിഴിൽ സജീവമാകുകയായിരുന്നു. ബോളിവുഡിൽ നിന്ന് അകന്നു പോയതായി തോന്നുന്നുവെന്നും, തമിഴിൽ സജീവമായത്, കാലത്തിന്റെ വിധിയാണെന്നും ജ്യോതിക പറഞ്ഞു.

Advertisment

തമിഴ് സൂപ്പർസ്റ്റർ സൂര്യയാണ് ജ്യോതികയുടെ ഭർത്താവ്. പതിനൊന്ന് വർഷത്തിന് മുൻപാണ് ജ്യോതികയും സൂര്യയും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്. വർഷങ്ങൾക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്നുവെന്ന് ഇടക്കിടെ അഭ്യൂഹങ്ങൾ പ്രചരിക്കാറുണ്ട്. മലയാളി സംവിധായിക അഞ്ജലി മേനോൻ്റെ ആദ്യ തമിഴ് ചിത്രത്തിൽ ഇരുവരും ഒന്നിക്കുന്നു എന്നും റൂമറുകളുണ്ട്.

ഇപ്പോഴിതാ, അഭ്യൂഹങ്ങളോട് പ്രതികരിക്കുകയാണ് നടി. 'അഞ്ജലി മേനോൻ ചിത്രത്തിൽ ഒന്നിക്കുന്നുവെന്ന റിപ്പോർട്ടുകൾ സത്യമല്ലെന്നും, നല്ല ഒരു തിരക്കഥയ്ക്കായി കാത്തിരിക്കുകയാണെന്നും, പിങ്ക്വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ ജ്യോതിക പറഞ്ഞു.

ജ്യോതികയും സൂര്യയും ഇതുവരെ ഏഴു ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിച്ചു. പോവെല്ലം കേട്ടുപാർ, ഉയിരിലെ കലന്തത്ത്, കാക്ക കാക്ക, പേരഴകൻ, മായാവി, ജൂണർ ആർ, സില്ലുനി ഒരു കാതൽ തുടങ്ങിയവായാണ് ഈ ചിത്രങ്ങൾ. 2006ലാണ് സൂര്യയും ജ്യോതികയും വിവാഹം കഴിക്കുന്നത്. വിവഹ ശേഷം, അഭിനയത്തിൽ നിന്ന് ഇടവേള എടുത്ത ജ്യോതിക, 2015-ൽ 36 വയതിനിലെ എന്ന ചിത്രത്തിലൂടെ മടങ്ങിയെത്തുകയായിരുന്നു. .

Advertisment

Read More Entertainment Stories Here

Surya Anjali Menon Jyothika

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: