scorecardresearch

എനിക്കേറ്റവും വില കുറഞ്ഞ സമ്മാനം നൽകിയത് ആമിർ ഖാൻ:  ജൂഹി ചൗള

പിറന്നാൾ ദിനത്തിൽ ആമിർ ഖാൻ തൻ്റെ വീട്ടിലെത്തിയെങ്കിലും ആമിർ നൽകിയ സമ്മാനം ഏവരെയും അമ്പരപ്പിച്ചുവെന്ന് ജൂഹി ചൗള 

പിറന്നാൾ ദിനത്തിൽ ആമിർ ഖാൻ തൻ്റെ വീട്ടിലെത്തിയെങ്കിലും ആമിർ നൽകിയ സമ്മാനം ഏവരെയും അമ്പരപ്പിച്ചുവെന്ന് ജൂഹി ചൗള 

author-image
Entertainment Desk
New Update
Juhi Chawla  | Aamir Khan

അടുത്തിടെയാണ്, ഡാൻസ് റിയാലിറ്റി ഷോയായ ജലക് ദിഖ്‌ല ജാ സീസൺ 11ന്റെ ഒരു എപ്പിസോഡിൽ ബോളിവുഡ് താരം ജൂഹി ചൗള അതിഥിയായി എത്തിയത്. ജൂഹിയുടെ ബോളിവുഡ് യാത്രയും കരിയറുമെല്ലാം രേഖപ്പെടുത്തുന്ന  'ജഷ്ൻ ജൂഹി കാ' എന്ന പ്രത്യേക എപ്പിസോഡും ഏറെ ശ്രദ്ധ നേടിയിരുന്നു.  എപ്പിസോഡിനിടെ, ജൂഹി തൻ്റെ പ്രൊഫഷണൽ, വ്യക്തിജീവിതത്തെക്കുറിച്ചുള്ള വിശേഷങ്ങളും മത്സരാർത്ഥികളുമായി പങ്കിട്ടു. 

Advertisment

മിസ്റ്റർ പെർഫെക്റ്റിനിസ്റ്റ് ആമിർ ഖാനൊപ്പം നിരവധി സിനിമകളിൽ സ്ക്രീൻ പങ്കിട്ട നടിയാണ് ജൂഹി ചൗള. 1984ലെ മിസ് ഇന്ത്യ സൗന്ദര്യമത്സരത്തിൽ വിജയിയായതിനു പിന്നാലെയായിരുന്നു ജൂഹിയുടെ സിനിമാപ്രവേശനം. 1986ൽ പുറത്തിറങ്ങിയ സുൽത്താനത്ത് എന്ന ചിത്രത്തിലൂടെയായിരുന്നു ജൂഹിയുടെ അരങ്ങേറ്റം. എന്നാൽ 1988ൽ പുറത്തിറങ്ങിയ ആമിർ ഖാൻ നായകനായ 'ഖയാമത്ത് സേ ഖയാമത്ത് തക്'  എന്ന ചിത്രമാണ് ജൂഹിയുടെ ജീവിതത്തിൽ വഴിത്തിരിവായത്. 

ഹം ഹേ രാഹി പ്യാർ കേ, ദൗലത് കി ജംഗ്, ലവ് ലവ് ലവ്, ഇഷ്‌ക്, ആന്ദാസ് അപ്‌ന അപ്‌ന, ദർ തുടങ്ങിയ ചിത്രങ്ങളിലും  ജൂഹിയും ആമിറും ഒന്നിച്ച് സ്ക്രീനിലെത്തി. ജലക് ദിഖ്‌ല ജാ സീസൺ പതിനൊന്നിലെ പ്രത്യേക എപ്പിസോഡിനിടെ,  ആമിറിനെ കുറിച്ച് ജൂഹി പങ്കിട്ട രസകരമായ കഥകളാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്. ജലക് ദിഖ്‌ല ജാ സീസൺ 11ൻ്റെ വിധികർത്താക്കളിൽ ഒരാളായ ഫറാ ഖാൻ,  ഏറ്റവും വിലകുറഞ്ഞ സമ്മാനം നൽകിയ സെലിബ്രിറ്റിയാരാണെന്ന് ജൂഹിയോട് ചോദിച്ചു.  “ഞാൻ പേര് പറയണോ? അത് ആമിർ ഖാൻ ആയിരുന്നു" എന്നായിരുന്നു ജൂഹിയുടെ ഉത്തരം. 

Advertisment

Juhi Chawla  | Aamir Khan

ഞങ്ങൾ അന്ന് ശ്രദ്ധിക്കപ്പെട്ടുവരുന്ന സമയമായിരുന്നു അതെന്നും ജൂഹി കൂട്ടിച്ചേർത്തു. "അന്നെന്റെ പിറന്നാൾ ആയിരുന്നു, വൈകുന്നേരം ആമിർ വിളിച്ച് വീട്ടിലേക്ക് വരാമെന്ന് പറഞ്ഞു. എന്നെ ആശംസിക്കാൻ അവൻ വീട്ടിൽ വന്നു, എൻ്റെ വീട്ടിലെ എല്ലാവരും ആവേശത്തിലായിരുന്നു. അവൻ ഇരുന്നു. എനിക്കായി ഒരു ചെറിയ ചോക്ലേറ്റ് നീട്ടി. അതാണ് എൻ്റെ സമ്മാനമെന്ന് പറഞ്ഞു."

Read More Entertainment Stories Here

Bollywood Aamir Khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: