/indian-express-malayalam/media/media_files/ZnAnMgmhqkcnsu83SA2A.jpg)
നേരിനു ശേഷം ജിത്തു ജോസഫും ശാന്തി മഹാദേവിയും ചേർന്നൊരുക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ നായകൻ. ജിത്തു ജോസഫ് തന്നെയാണ് പുതിയ ചിത്രം അനൗൺസ് ചെയ്തിരിക്കുന്നത്. ഇഫോർ എന്റർടെയിൻമെന്റാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ പേരു ഇതുവരെ അനൗൺസ് ചെയ്തിട്ടില്ല.
ഇതാദ്യമായാണ് ഫഹദും ജിത്തു ജോസഫും ഒരു ചിത്രത്തിനായി ഒരുമിക്കുന്നത്.
നേര് ആണ് ഒടുവിൽ റിലീസിനെത്തിയ ജീത്തു ജോസഫ് ചിത്രം. മോഹൻലാൽ, അനശ്വര രാജൻ എന്നിവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം ബോക്സ് ഓഫീസിലും മികച്ച വിജയം നേടിയിരുന്നു. ചിത്രത്തിന്റെ സ്ക്രിപ്റ്റ് ഒരുക്കിയതും ശാന്തി മായാദേവി തന്നെയായിരുന്നു. ചിത്രത്തിൽ ശാന്തി അഭിനയിക്കുകയും ചെയ്തിരുന്നു.
മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം ഷൂട്ടിംഗ് പൂർത്തിയാക്കിയിരിക്കുകയാണ്. 2020 ജനുവരിയിൽ പ്രൊഡക്ഷൻ ആരംഭിച്ച ചിത്രം കോവിഡ് മഹാമാരി കാരണം വൈകുകയായിരുന്നു. എന്നാൽ ഇപ്പോൾ, റാമിന്റെ ചിത്രീകരണം പൂർത്തിയായി എന്നാണ് റിപ്പോർട്ട്. മൊറോക്കോ, യുകെ തുടങ്ങി ഏഴോളം ഇന്റർനാഷണൽ ലൊക്കേഷനുകളിലാണ് ചിത്രം ഷൂട്ട് ചെയ്തത്.
അതേസമയം, ആവേശമാണ് ഫഹദ് ഫാസിലിന്റെ ഏറ്റവും ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം. ജിതു മാധവൻ സംവിധാനം ചെയ്ത ചിത്രം ഗംഭീര പ്രതികരണമാണ് നേടിയത്. രംഗ എന്ന ഗ്യാങ്സ്റ്റർ നേതാവായി ഫഹദ് ഫാസിൽ തകർത്തു വാരിയ ചിത്രം 150 കോടിയോളം ബോക്സ് ഓഫീസിൽ നിന്നും കളക്റ്റ് ചെയ്തിരുന്നു. ആവേശം ഇപ്പോൾ ഒടിടിയിൽ പ്രദർശനം തുടരുകയാണ്.
Read More Entertainment Stories Here
- ആന മെലിഞ്ഞാൽ തൊഴുത്തിൽ കെട്ടും, ആനി മെലിഞ്ഞാൽ ഷാജി കൈലാസ് കെട്ടും; പഴഞ്ചൊല്ലോർത്ത് ബിബിൻ
- അക്കാര്യങ്ങളിൽ രംഗയും രാജമാണിക്യവും ഒരുപോലെ: സോഷ്യൽ മീഡിയയുടെ കണ്ടെത്തലിങ്ങനെ
- മകൾക്കൊപ്പം പിടിച്ചുനിൽക്കാൻ അത്ര എളുപ്പമല്ലേ; റീലുമായി ശോഭനയും നാരായണിയും
- ശക്തമായ മഴയിൽ ആകാശത്തുനിന്ന് തങ്കക്കുടം വീണുകിട്ടി; സർപ്രൈസ് പൊളിച്ച് ഇന്ദ്രജിത്ത്
- താരസംഗമ വേദിയായി ദുബായ് എയർപോർട്ട്; റഹ്മാനും, അഭിഷേകിനുമൊപ്പം മമ്മൂട്ടി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.