scorecardresearch

'ആട് അല്ല, അതുക്കും മേലെ,' ജയസൂര്യ-വിനായകൻ കൂട്ടുകെട്ടിൽ ഫാന്റസി കോമഡി ചിത്രം വരുന്നു

സംവിധായകൻ മിഥുൻ മാനുവൽ തോമസ്, ഇർഷാദ് എം. ഹസ്സൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം

സംവിധായകൻ മിഥുൻ മാനുവൽ തോമസ്, ഇർഷാദ് എം. ഹസ്സൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം

author-image
Entertainment Desk
New Update
Jayasurya Vinayakan New Movie

ഫാന്റസി കോമഡി ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്

ജയറാമും മമ്മൂട്ടിയും അഭിനയിച്ച എബ്രഹാം ഓസ്ലർ എന്ന ചിത്രത്തിന് ശേഷം മിഥുൻ മാനുവൽ തോമസും ഇർഷാദ് എം.ഹസ്സനും നിർമ്മിക്കുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. ജയസൂര്യ, വിനായകൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രിൻസ് ജോയ് ആണ്. അനുഗ്രഹീതൻ ആന്റണി എന്ന ചിത്രത്തിന് ശേഷം പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

Advertisment

ആട് ഒരു ഭീകര ജീവിയാണ്, ആട് 2 എന്നീ ചിത്രങ്ങൾ ജയസൂര്യയെ നായകനാക്കി സംവിധാനം ചെയ്തിട്ടുള്ള മിഥുൻ മാനുവൽ തോമസ്, അദ്ദേഹത്തെ നായകനാക്കി നിർമ്മിക്കുന്ന ആദ്യ ചിതം കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്. വിനായകൻ്റെ വളരെയേറെ ശ്രദ്ധയാകർഷിക്കുന്ന മറ്റൊരു കഥാപാത്രമായിരിക്കും ചിത്രത്തിലുണ്ടാവുക. ഫാന്റസി കോമഡി ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്.

ജെയിംസ് സെബാസ്റ്റിയൻ തിരക്കഥ രചിച്ച ഈ ചിത്രത്തിൽ ജയസൂര്യ വിനായകൻ എന്നിവർക്കൊപ്പം ബേബി ജീൻ, ഇന്ദ്രൻസ്, സുരേഷ് കൃഷ്ണ, മണികണ്ഠൻ ആചാരി, നിഹാൽ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങൾ ചെയ്യുന്നത്. സജിത്ത് പി.വൈ ഛായാഗ്രഹണം, വിഷ്ണു ശർമ്മ, എഡിറ്റിങ്, ഷാൻ റഹ്‌മാൻ സംഗീതം എന്നിവ നിർവഹിക്കുന്നു.

ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണും ശനിയാഴ്ച എറണാകുളത്തു നടന്നു. ജയസൂര്യയും വിനായകനും മറ്റു പ്രധാന താരങ്ങളും പൂജയിൽ പങ്കെടുക്കാനെത്തിയ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. ഫാന്റസി കോമഡി ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്.

Read More

Advertisment
Jayasurya Vinayakan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: