scorecardresearch

പീഡനക്കേസ്; നൃത്തസംവിധായകൻ ജാനി മാസ്റ്ററുടെ ദേശീയപുരസ്‌കാരം റദ്ദാക്കി

ദേശീയ അവാർഡ് ദാനചടങ്ങിൽ പങ്കെടുക്കുന്നതിനായി കഴിഞ്ഞ ദിവസം ജാനി മാസ്റ്റർ ഇടക്കാല ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു

ദേശീയ അവാർഡ് ദാനചടങ്ങിൽ പങ്കെടുക്കുന്നതിനായി കഴിഞ്ഞ ദിവസം ജാനി മാസ്റ്റർ ഇടക്കാല ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു

author-image
Entertainment Desk
New Update
janimaster

സെപ്റ്റംബർ മാസം 16-നാണ് ജാനി മാസ്റ്റർക്കെതിരേ യുവതി ലൈംഗിക പീഡനാരോപണവുമായി രംഗത്തെത്തിയത

കൊച്ചി: സഹപ്രവർത്തകയായ 21-കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ തെലുങ്ക് നൃത്തസംവിധായകൻ ഷൈഖ് ജാനി ബാഷ എന്ന ജാനി മാസ്റ്റർക്ക് പ്രഖ്യാപിച്ച ദേശീയ അവാർഡ് റദ്ദാക്കിയതായി കേന്ദ്ര സർക്കാർ. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേന്ദ്ര വാർത്താവിതരണ മന്ത്രാലയം അവാർഡ് റദ്ദാക്കിയ വിവരം അറിയിച്ചത്. തിരുചിട്രമ്പലം എന്ന ചിത്രത്തിലെ 'മേഘം കറുക്കാത' എന്ന പാട്ടിന്റെ നൃത്തസംവിധാനത്തിനാണ് ജാനി മാസ്റ്റർക്ക് ദേശിയ അവാർഡ് ലഭിച്ചത്.

Advertisment

ഷൈഖ് ജാനി ബാഷയ്ക്കെതിരേ ഉയർന്നിട്ടുള്ള ആരോപണത്തിന്റെ ഗൗരവവും നടപടികളും കണക്കിലെടുത്ത് അദ്ദേഹത്തിന് പ്രഖ്യാപിച്ച 2022-ലെ മികച്ച നൃത്തസംവിധായകനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം റദ്ദാക്കാൻ തീരുമാനിച്ചതായി ഇൻഫർമേഷൻ ആൻ ബ്രോഡ്കാസ്റ്റിങ് മന്ത്രാലയും നാഷണൽ ഫിലിം അവാർഡ് സെല്ലു് പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. ഇതിനൊപ്പം ഒക്ടോബർ എട്ടിന് ന്യുഡൽഹിയിൽ നടക്കുന്ന ദേശീയ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങിനുള്ള അദ്ദേഹത്തിന്റെ ക്ഷണം പിൻവലിച്ചതായും മന്ത്രാലയം അറിയിച്ചു.

എന്നാൽ, ദേശീയ അവാർഡ് ദാനചടങ്ങിൽ പങ്കെടുക്കുന്നതിനായി കഴിഞ്ഞ ദിവസം ജാനി മാസ്റ്റർ ഇടക്കാല ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു.ഇതിനുപിന്നാലെയാണ് ഐ ആൻഡ് ബി മന്ത്രാലയത്തിന്റെ അറിയിപ്പ് പുറത്തുവരുന്നത്. ഇക്കഴിഞ്ഞ സെപ്റ്റംബർ 19-നാണ് സൈബരാബാദ് പോലീസ് ഗോവയിൽ വെച്ച് ജാനി മാസ്റ്ററിനെ അറസ്റ്റുചെയ്യുന്നത്. പീഡനാരോപണത്തെ തുടർന്ന് ഒളിവിലായ ഇയാളെ സൈബരാബാദ് സ്പെഷ്യൽ ഓപ്പറേഷൻസ് ടീമാണ് അറസ്റ്റ് ചെയ്തത്. 

സെപ്റ്റംബർ മാസം 16-നാണ് ജാനി മാസ്റ്റർക്കെതിരേ യുവതി ലൈംഗിക പീഡനാരോപണവുമായി രംഗത്തെത്തിയത്. ജാനി മാസ്റ്ററുടെ നൃത്തവിദ്യാലയത്തിലെ വിദ്യാർഥിയായിരുന്നു യുവതി. സിനിമ ചിത്രീകരണത്തിനിടെ ചെന്നൈ, മുംബൈ, ഹൈദരാബാദ് മുതലായ സ്ഥലങ്ങളിൽ വെച്ച് ജാനി മാസ്റ്റർ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി.

Advertisment

യുവതിയുടെ നർസിങ്കിയിലുള്ള വസതിയിൽവെച്ചും പലതവണ പീഡിപ്പിച്ചിട്ടുണ്ടെന്നും യുവതി റായ്ദുർഗ് പോലീസിൽ നൽകിയ പരാതിയിലുണ്ടായിരുന്നു.പ്രായപൂർത്തിയാകുന്നതിനും മുൻപ് ലൈംഗികചൂഷണം നടത്തിയെന്ന വെളിപ്പെടുത്തലിൽ സെപ്റ്റംബർ 18-നാണ് സൈബരാബാദ് കമ്മീഷണറേറ്റിന് കീഴിലുള്ള നർസിങ്കി പോലീസ് പോക്‌സോ കേസ് ചുമത്തിയത്. തുടർന്നാണ് ജാനി മാസ്റ്റർ ഒളിവിൽപ്പോയത്.

Read More

Telugu National Film Awards

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: