scorecardresearch

ഞാനെന്റെ മുറിയിൽ നിന്നും ഒരാളെ ജനലിലൂടെ പുറത്തുചാടാൻ സഹായിക്കുന്നതു പപ്പ കണ്ടു, അതോടെ ഗ്രിൽ ഇട്ടു: ജാൻവി കപൂർ

ഒന്നാം നിലയിലെ അപ്പാർട്ട്‌മെൻ്റിലെ തൻ്റെ മുറിയിൽ നിന്ന് ഒരു ആൺകുട്ടിയെ  ജനലിലൂടെ പുറത്തേക്ക് കടത്തിയ കഥയും പിതാവായ ബോണി കപൂർ അതു കണ്ടതിനെ കുറിച്ചും ജാൻവി

ഒന്നാം നിലയിലെ അപ്പാർട്ട്‌മെൻ്റിലെ തൻ്റെ മുറിയിൽ നിന്ന് ഒരു ആൺകുട്ടിയെ  ജനലിലൂടെ പുറത്തേക്ക് കടത്തിയ കഥയും പിതാവായ ബോണി കപൂർ അതു കണ്ടതിനെ കുറിച്ചും ജാൻവി

author-image
Entertainment Desk
New Update
Janhvi Kapoor memories

തൻ്റെ പുതിയ ചിത്രമായ മിസ്റ്റർ ആൻഡ് മിസിസ് മഹിയുടെ പ്രൊമോഷൻ തിരക്കിലാണ് നടി ജാൻവി കപൂർ. മാഷബിൾ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിനിടെ തന്റെ മുറിയുടെ ജനലിനു ചുറ്റു ഗ്രിൽ വരാൻ കാരണമായ രസകരമായൊരു സംഭവവും ജാൻവി വെളിപ്പെടുത്തി.

Advertisment

ഒന്നാം നിലയിലെ അപ്പാർട്ട്‌മെൻ്റിലെ തൻ്റെ മുറിയിൽ നിന്ന് ഒരു ആൺകുട്ടിയെ  ജനലിലൂടെ പുറത്തേക്ക് കടത്തിയ കഥയും പിതാവായ ബോണി കപൂർ അതു കണ്ടതിനെ കുറിച്ചുമെല്ലാം ചിരിയോടെയാണ് ജാൻവി പറഞ്ഞത്. 

അമ്മ ശ്രീദേവി മുംബൈയിൽ വാങ്ങിയ ആദ്യത്തെ വീട്ടിൽ വച്ചുനടന്ന സംഭവമാണ് ജാൻവി പറഞ്ഞത്.  “ഞാൻ ഒരാളെ വീടിനകത്തേക്കു കടത്തി, ആളെ മുൻവാതിലിലൂടെ പുറത്തേക്ക് വിടാൻ ഞാൻ ആഗ്രഹിച്ചില്ല. അതിനാൽ ഞാൻ ആളോട് ജനലിലൂടെ ചാടാൻ പറഞ്ഞു. എൻ്റെ കാർ അവിടെ ഉണ്ടായിരുന്നു. അതൊരു ഉയരമുള്ള കാറായിരുന്നു, ലെക്സസ്.  കാറിലേക്ക് ചാടി അവിടെ നിന്നും താഴോട്ട് ഇറങ്ങിയാൽ മതിയാവുമെന്ന് ഞാൻ പറഞ്ഞു.  എന്തായാലും അച്ഛൻ അത് സിസിടിവി ക്യാമറയിൽ കണ്ടു.  'നിങ്ങൾ എന്താണ് ചെയ്യുന്നത്?' എന്ന മട്ടിലായിരുന്നു അദ്ദേഹം. അതിനുശേഷമാണ് അദ്ദേഹം ഈ ഗ്രിൽ എൻ്റെ മുറിയുടെ പുറത്ത് വെച്ചത്, ആർക്കും ചാടാനും പുറത്തുപോകാനും കഴിയില്ല."

ജനാലയിൽ നിന്ന് കാറിലേക്ക് ചാടാൻ ആൺകുട്ടിയോട് ആവശ്യപ്പെട്ടപ്പോൾ, തന്റെ  ഡ്രൈവർ കാറിനുള്ളിൽ ഇരിക്കുന്നുണ്ടായിരുന്നു എന്ന കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്നും ജാൻവി പറഞ്ഞു. അതേസമയം, മുറിയിൽ നിന്ന് ഒളിച്ചോടിയ ആ ആൺകുട്ടിയുടെ പേര് താരം പറഞ്ഞില്ല. . 

Advertisment

ഒരിക്കൽ തൻ്റെ അമ്മ ശ്രീദേവിയെ കാണാൻ ചെന്ന അച്ഛൻ ബോണി കപൂർ ഒരു ഹോട്ടലിൻ്റെ ജനലിൽ നിന്ന് ചാടിയതിനെ കുറിച്ചും ജാൻവി അഭിമുഖത്തിനിടെ പറഞ്ഞു.  “ഒരിക്കൽ അമ്മയെ കാണാൻ വന്നപ്പോൾ അച്ഛൻ ഒരു ഹോട്ടലിൻ്റെ ജനലിൽ നിന്ന് ചാടിയത് ഞങ്ങൾക്കറിയാം."

അച്ഛൻ  ഇപ്പോഴും ഈ പഴയകാര്യങ്ങളൊക്കെ തങ്ങളോട് പറയാറുണ്ടെന്നും ജാൻവി കൂട്ടിച്ചേർത്തു. “എല്ലാ രാത്രിയും, 10 മണിക്ക് ശേഷം, സംഗീത ചാനലുകൾ പഴയ പാട്ടുകൾ പ്ലേ ചെയ്യാൻ തുടങ്ങുമ്പോൾ, പപ്പ എന്നെ നോക്കി പറയും.  ‘നിനക്കറിയാമോ, നിൻ്റെ അമ്മയും ഞാനും…’ അത് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട കാര്യമാണ്.”

ഏതാണ്ട് 22 വർഷത്തോളം വിജയകരമായ ദാമ്പത്യബന്ധം നയിച്ചവരാണ് ബോണി കപൂറും ശ്രീദേവിയും. 2018ലായിരുന്നു ശ്രീദേവിയുടെ മരണം. . 

Read More Stories Here

Janhvi Kapoor Sridevi Boney Kapoor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: