/indian-express-malayalam/media/media_files/2025/01/09/XoFf57F7NsJDdVfhPPt8.jpg)
Jameelante Poovan Kozhi Ott Release: നവാഗതനായ ഷാജഹാന്‍ സംവിധാനം ചെയ്ത ബിന്ദു പണിക്കർ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് 'ജമീലാന്‍റെ പൂവന്‍കോഴി.' ജമീല എന്ന ടൈറ്റില്‍ റോളിലാണ് ബിന്ദു പണിക്കർ ചിത്രത്തിലെത്തിയത്. നര്‍മ്മരസങ്ങളായ ജീവിതമുഹൂര്‍ത്തങ്ങളെ കോര്‍ത്തിണക്കി ചുറ്റും നടക്കുന്ന സാമൂഹിക പ്രശ്നങ്ങളെ വെള്ളിത്തിരയിലെത്തിച്ച ചിത്രം ഒടിടിയിൽ റിലീസിനൊരുങ്ങുകയാണ്.
നവംബറിൽ തിയേറ്ററിലെത്തിയ ചിത്രം, ഇത്ത പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഫസല്‍ കല്ലറയ്ക്കല്‍, നൗഷാദ് ബക്കര്‍ എന്നിവർ ചേർന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. എറണാകുളം പശ്ചിമകൊച്ചിയുടെ സാമൂഹിക പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ പറയുന്നത്. ഒരു കോളനിയുടെ പശ്ചാത്തലത്തില്‍ ഒരു അമ്മയുടെയും മകന്‍റെയും കഥ പറയുന്ന സിനിമയാണ് 'ജമീലാന്‍റെ പൂവന്‍കോഴി'.
മിഥുന്‍ നളിനിയാണ് ചിത്രത്തിലെ നായകനാകുന്നത്. പുതുമുഖതാരം അലീഷയാണ് നായിക. നൗഷാദ് ബക്കര്‍, സൂരജ് പോപ്പ്സ്, അഷ്റഫ് ഗുരുക്കൾ നിഥിന്‍ തോമസ്, അഞ്ജന അപ്പുക്കുട്ടന്‍, കെ ടി എസ് പടന്നയില്‍, പൗളി വില്‍സണ്‍, മോളി, ജോളി, തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
Jameelante Poovan Kozhi OTT: ജമീലാന്‍റെ പൂവന്‍കോഴി
സൈന പ്ലേയിലൂടെയാണ് ചിത്രം ഒടിടിയിലെത്തുന്നത്. ചിത്രം ഉടൻ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് വിവരം.
Read More
- Sookshmadarshini OTT: കാത്തിരിപ്പിന് വിരാമം, സൂക്ഷ്മദർശിനി ഒടിടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു
- സിനിമയുടെ മാജിക് അനുഭവിച്ചറിയാം, ഇവിടെ തിരക്കഥയാണ് താരം; രേഖാചിത്രം റിവ്യൂ: Rekhachithram Review
- രേഖാചിത്രത്തിൽ മമ്മൂട്ടി ഉണ്ടോ?; ആസിഫ് അലി പറയുന്നു
- ഒരു തുമ്പ് കിട്ടിയാൽ തുമ്പ വരെ പോകും;' ഡിക്റ്റക്ടീവ് ഡൊമിനിക്കായി മമ്മൂട്ടി; ട്രെയിലര്‍
- 'കസേര പിടിച്ചിടാന്‍ പോലും യുവജനോത്സവ വേദിയിൽ കയറിയിട്ടില്ല;' വിജയികൾക്ക് സർപ്രൈസുമായി ആസിഫ് അലി
- പോരാട്ടത്തിനു ഒപ്പം നിന്നവർക്കു നന്ദി: ഹണി റോസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.