/indian-express-malayalam/media/media_files/2024/12/17/pFVhj9SqWStGg7yX2c0E.jpg)
Sookshmadarshini OTT Release Date & Platform
Sookshmadarshini OTT Release Date & Platform: നസ്രിയ നസീം -ബേസിൽ ജോസഫ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി എം സി സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം 'സൂക്ഷ്മദർശിനി' ഒടിടിയിലേക്ക്. ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ.
Sookshmadarshini Plot: മാനുവലിനു നേരെ സൂക്ഷ്മദർശിനി പിടിച്ച പ്രിയദർശിനി
അയൽപ്പക്കത്തായി ജീവിക്കുന്ന ഒരു പറ്റം മനുഷ്യരുടെ കഥയാണ് സൂക്ഷ്മദർശിനി പറഞ്ഞത്. ഒപ്പം ഒരു മിസ്റ്ററിയുടെ കുരുക്ക് അഴിക്കുകയും ചെയ്യുന്നു. മൈക്രോ ബയോളജി ബിരുദധാരിയാണ് പ്രിയദർശിനി. ഭർത്താവിനും മകൾക്കുമൊപ്പം അൽപ്പം ഗ്രാമാന്തരീക്ഷമുള്ള ഒരു നാട്ടിലാണ് പ്രിയദർശിനിയുടെ താമസം. അതിബുദ്ധിയും നിരീക്ഷണപാടവുമൊക്കെ ഒരു പൊടിയ്ക്ക് കൂടുതലാണ് പ്രിയദർശിനിയ്ക്ക്. അയൽപ്പക്കത്തുള്ളവരായി നല്ല ബന്ധത്തിലാണ് പ്രിയദർശിനിയും കുടുംബവും. അയൽക്കാരികൾക്കൊപ്പം വാട്സ്ആപ്പ് ഗ്രൂപ്പിലും സജീവസാന്നിധ്യമാണ് പ്രിയദർശിനി. ആയിടയ്ക്ക്, പ്രിയദർശിനിയുടെ വീടിനോട് തൊട്ടുകിടക്കുന്ന വീട്ടിൽ പുതിയ താമസക്കാർ എത്തുന്നു. വർഷങ്ങൾക്കുമുൻപു നാട്ടുവിട്ടുപോയ മാനുവലും പ്രായമായ അമ്മച്ചിയും തങ്ങളുടെ വീട്ടിലേക്ക് തിരിച്ചെത്തുകയാണ്. നാട്ടുകാരുമായി വളരെ എളുപ്പത്തിൽ മാനുവൽ അടുക്കുന്നു, എല്ലാവർക്കിടയിലും നല്ല കുട്ടി ഇമേജാണ് മാനുവലിന്. എന്നാൽ പ്രിയദർശിനിയ്ക്ക് മാനുവലിൽ എന്തോ ഒരു അസ്വാഭാവിക തോന്നുന്നു. അൽപ്പം സംശയദൃഷ്ടിയോടെയാണ് പ്രിയദർശിനി പിന്നീടങ്ങോട്ട് മാനുവലിനെ നിരീക്ഷിക്കുന്നത്. പ്രിയദർശിനിയുടെ സൂക്ഷ്മദർശിനി കണ്ണുകൾ വിടാതെ മാനുവലിനെ നിരീക്ഷിക്കുന്നു.
ശരിക്കും എന്താണ് മാനുവൽ ഒളിപ്പിക്കുന്നത്? പ്രിയദർശിനിയുടെ ഇന്റ്യൂഷനുകളിൽ എന്തെങ്കിലും കാര്യമുണ്ടോ? അതോ, പ്രിയദർശിനിയ്ക്ക് തോന്നിയ സംശയങ്ങളെല്ലാം വെറും തോന്നലുകളാണോ? ചിത്രം കണ്ടിരിക്കെ നിരവധി സംശയങ്ങൾ പ്രേക്ഷകരിൽ ഉടലെടുക്കും. ഈ സംശയങ്ങളും ജിജ്ഞാസയും ക്ലൈമാക്സ് വരെ അതുപോലെ തന്നെ നിലനിർത്തി കൊണ്ടാണ് സംവിധായകൻ 'സൂക്ഷ്മദര്‍ശിനി'യുടെ കഥ പറയുന്നത്.
ദീപക് പറമ്പോല്‍, സിദ്ധാർത്ഥ് ഭരതൻ, കോട്ടയം രമേശ്, അഖില ഭാർഗവൻ, പൂജ മോഹൻരാജ്, മെറിൻ ഫിലിപ്പ്, മനോഹരി ജോയ്, ഹെസ്സ മെഹക്ക്, ഗോപൻ മങ്ങാട്, ജയ കുറുപ്പ്, റിനി ഉദയകുമാർ, ജെയിംസ്, നൗഷാദ് അലി, അപർണ റാം, സരസ്വതി മേനോൻ, അഭിറാം രാധാകൃഷ്ണൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ.
ഹാപ്പി ഹവേർസ് എന്‍റർടെയ്ൻമെന്‍റ്സിന്റെയും എ വി എ പ്രൊഡക്ഷൻസിന്റെയും ബാനറുകളില്‍ സമീർ താഹിർ, ഷൈജു ഖാലിദ്, എ വി അനൂപ് എന്നിവർ ചേര്‍ന്നാണ് സൂക്ഷ്മദർശിനി നിര്‍മിച്ചത്. ലിബിനും അതുലും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ശരൺ വേലായുധൻ ഛായാഗ്രഹണവും, എഡിറ്റിംഗ് ചമൻ ചാക്കോയും സംഗീതം ക്രിസ്റ്റോ സേവ്യറും നിർവ്വഹിച്ചു.
Sookshmadarshini OTT Platform: സൂക്ഷ്മദർശിനി ഒടിടിയിലേക്ക്
ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലാണ് സൂക്ഷ്മദർശിനി സ്ട്രീം ചെയ്യുക. ജനുവരി 11 മുതൽ ചിത്രം ഒടിടിയിൽ കാണാം.
View this post on InstagramA post shared by Disney+ Hotstar malayalam (@disneyplushotstarmalayalam)
Read More
- സിനിമയുടെ മാജിക് അനുഭവിച്ചറിയാം, ഇവിടെ തിരക്കഥയാണ് താരം; രേഖാചിത്രം റിവ്യൂ: Rekhachithram Review
- രേഖാചിത്രത്തിൽ മമ്മൂട്ടി ഉണ്ടോ?; ആസിഫ് അലി പറയുന്നു
- ഒരു തുമ്പ് കിട്ടിയാൽ തുമ്പ വരെ പോകും;' ഡിക്​റ്റക്ടീവ് ഡൊമിനിക്കായി മമ്മൂട്ടി; ട്രെയിലര്‍
- 'കസേര പിടിച്ചിടാന്‍ പോലും യുവജനോത്സവ വേദിയിൽ കയറിയിട്ടില്ല;' വിജയികൾക്ക് സർപ്രൈസുമായി ആസിഫ് അലി
- പോരാട്ടത്തിനു ഒപ്പം നിന്നവർക്കു നന്ദി: ഹണി റോസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.