/indian-express-malayalam/media/media_files/2025/03/04/qGzGpSXbi8JGaEuVLS96.jpg)
ഗെയിമിംഗ് ആപ്പിനെ പ്രമോട്ട് ചെയ്യുന്ന പരസ്യത്തിൽ അഭിനയിച്ചതിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് നടൻ ധ്യാൻ ശ്രീനിവാസനെതിരെ വിമർശനം ഉന്നയിക്കുന്നത്.
ഒരു അഭിമുഖത്തിൽ, ഗെയിമിംഗ് ആപ്പ് പരസ്യത്തിൽ അഭിനയിക്കുന്നത് സാമൂഹിക പ്രതിബദ്ധത ഉള്ള കലാകാരൻ എന്ന രീതിയിൽ ശരിയാണോ എന്ന ചോദ്യത്തിന് 'സാമൂഹിക പ്രതിബദ്ധത ഉണ്ടെന്ന് ആരെന്നു പറഞ്ഞു, ഞാൻ എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ' എന്നായിരുന്നു ചിരിയോട് ധ്യാനിന്റെ മറുപടി.
ഇപ്പോഴിതാ, ധ്യാനിന്റെ ആ മറുപടിയോടുള്ള വിയോജിപ്പ് രേഖപ്പെടുത്തിയിരിക്കുകയാണ് നടൻ ജഗദീഷ്. ഒരു അഭിമുഖത്തിനിടെ ഈ വിഷയത്തിലെ അഭിപ്രായം ആരാഞ്ഞപ്പോഴായിരുന്നു ജഗദീഷിന്റെ പ്രതികരണം.
"കലാകാരന് സമൂഹത്തോട് ഒരുത്തരവാദിത്വമുണ്ട്. പണമിടപാടുകളുടെ പരസ്യത്തിലൊക്കെ അഭിനയിക്കുമ്പോൾ അതിന്റെ ആധികാരിക അന്വേഷിക്കേണ്ട ഉത്തരവാദിത്വം അതിന്റെ പരസ്യങ്ങളിൽ അഭിനയിക്കുന്നവർക്കുണ്ട്. അല്ലെങ്കിൽ നാളെ നിങ്ങൾ പറഞ്ഞിട്ടാണ് ഞങ്ങളതു വിശ്വസിച്ചത് എന്നു ആളുകൾ പറയും. അതുകൊണ്ട് ഇത്തരം പരസ്യങ്ങൾ ചെയ്യുമ്പോൾ സൂക്ഷിക്കണം. സമൂഹത്തോട് ഒരുത്തരവാദിത്വമുണ്ട്, അതിൽ നിന്നു ഒഴിഞ്ഞുമാറി നിൽക്കാനാവില്ല," എന്നാണ് ജഗദീഷ് പറഞ്ഞത്.
Read More
- ഇതൊരു സൂപ്പർഹിറ്റ് കുടുംബചിത്രം! മക്കൾക്കൊപ്പം സൂര്യയും ജ്യോതികയും
- ഷൂട്ടിനിടെ എന്തുമാത്രം ഭക്ഷണം വാങ്ങി കൊടുത്തു; ദുഷ്ടാ എന്നിട്ട് പോലും നീ ഒരു വാക്ക് പറഞ്ഞില്ലല്ലോ?; റംസാനോട് ചാക്കോച്ചൻ
- ഈ സ്വപ്നസുന്ദരിമാരെ വെല്ലാൻ ആരുണ്ട്?
- മണിച്ചിത്രത്താഴിലെ അല്ലിയെ മറന്നോ? അഭിനയത്തിലേക്ക് തിരിച്ചെത്തി രുദ്ര
- ഈ കുട്ടിയുടുപ്പുകാരി പിൽക്കാലത്ത് മമ്മൂട്ടിയുടെയും ദുൽഖറിന്റെയും നായികയായി; ആളെ മനസ്സിലായോ?
- അടുത്ത ബ്ലോക്ബസ്റ്റർ ലോഡിങ്... ആസിഫ് അലിയുടെ 'ആഭ്യന്തര കുറ്റവാളി' ടീസര് എത്തി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.