scorecardresearch

Izha OTT: കലാഭവൻ നവാസ് നായകനായ ഇഴ ഓൺലൈനിൽ എവിടെ കാണാം?

Izha OTT: ഇഴയിലെ അഭിനയത്തിന് ഏറ്റവും നല്ല നടനുള്ള പ്രത്യേക ജൂറി പുരസ്കാരം നവാസും ഏറ്റവും നല്ല രണ്ടാമത്തെ നടിക്കുള്ള ജെ സി ഡാനിയൽ അവാർഡ് രഹനയും നേടിയിരുന്നു

Izha OTT: ഇഴയിലെ അഭിനയത്തിന് ഏറ്റവും നല്ല നടനുള്ള പ്രത്യേക ജൂറി പുരസ്കാരം നവാസും ഏറ്റവും നല്ല രണ്ടാമത്തെ നടിക്കുള്ള ജെ സി ഡാനിയൽ അവാർഡ് രഹനയും നേടിയിരുന്നു

author-image
Entertainment Desk
New Update
Izha Malayalam Full Movie OTT Kalabhavan Navas Rehna

Izha Malayalam Full Movie watch Online

Izha OTT: നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ നവാസിന്റെ അപ്രതീക്ഷിതമായ വിയോഗം ഏൽപ്പിച്ച ആഘാതത്തിൽ നിന്നും ഇനിയും മോചിതരായിട്ടില്ല നടന്റെ കുടുംബവും സുഹൃത്തുക്കളുമൊന്നും. സമീപകാലത്ത് തിയേറ്ററുകളിൽ എത്തിയ ഇഴ എന്ന ചിത്രത്തിൽ കലാഭവൻ നവാസും ഭാര്യ രഹനയും ഭാര്യാഭർത്താക്കന്മാരായി അഭിനയിച്ചിരുന്നു.

Advertisment

Also Read: New malayalam OTT Release: പുതിയ 6 മലയാളചിത്രങ്ങൾ ഒടിടിയിൽ, എവിടെ കാണാം?

നവാഗതനായ സിറാജ് റെസ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം ഫെബ്രുവരിയില്‍ ആണ് തിയേറ്ററുകളിൽ എത്തിയത്. നവാസിന്‍റെ വിയോഗത്തിന് പിന്നാലെ ചിത്രം യൂട്യൂബില്‍ റിലീസ് ചെയ്തിരിക്കുകയാണ് നിര്‍മ്മാതാക്കള്‍.

Also Read: New OTT Release: ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിൽ എത്തുന്ന ചിത്രങ്ങൾ

Advertisment

"പ്രിയരേ..
ഒട്ടും സന്തോഷിക്കാനുള്ള ഒരു മാനസികാവസ്ഥയിലൂടെ അല്ല ഇപ്പോൾ പോയിക്കൊണ്ടിരിക്കുന്നത് എന്നിരിക്കെ, നവാസ്ക്കായും, രഹനയും ഒരുമിച്ച് അഭിനയിച്ച  'ഇഴ' സിനിമ ഏത് പ്ലാറ്റ്ഫോമിലാണ് ഇനി കാണാൻ കഴിയുക എന്നുള്ള ഒരുപാടു പേരുടെ ഫോൺ വിളികളും, മെസ്സേജുകളും വന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ 'ഇഴ' Reza Entertainment YouTubeൽ ഇന്ന് റിലീസ് ചെയ്തിട്ടുണ്ട്. ഈ സിനിമയുടെ പ്രൊഡ്യൂസറായ ഏറെ പ്രിയപ്പെട്ട സലീക്കയുടെ വലിയ ഒരു മനസ്സുകൊണ്ടാണ് 'ഇഴ' പൂർത്തിയായതും  ഇത് നിങ്ങളിലേക്ക്  എത്തിക്കാൻ  സാധിച്ചതും. നാലാളൊഴികെ ഇതിൽ അഭിനയിച്ചിരിക്കുന്ന എല്ലാവരും പുതുമുഖങ്ങളാണ്.

Also Read: എൻ്റെ മരണശേഷം നിനക്കത് ഓർത്തുവെക്കാം; അന്ന് നവാസ് രഹ്നയോട് പറഞ്ഞത്

ഒരുപാട് പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ചെയ്ത  ഒരു  കൊച്ചു സിനിമയാണ് 'ഇഴ'.  ഫിലിം ക്രിട്ടിക്സ്, ജെ സി ഡാനിയൽ, പൂവച്ചൽ ഖാദർ ഉൾപ്പെടെ അഞ്ചു അവാർഡുകൾ 'ഇഴ'സിനിമക്ക് ഇതിനോടകം ലഭിച്ചു, അതിൽ നവാസ്ക്കാക്ക് ഏറ്റവും നല്ല നടനുള്ള പ്രത്യേക ജൂറി പുരസ്കാരവും ഏറ്റവും നല്ല രണ്ടാമത്തെ നടിക്കുള്ള ജെ സി ഡാനിയൽ അവാർഡ് രഹനക്കും ലഭിക്കുകയുണ്ടായി. എല്ലാവരും ഈ സിനിമ കാണണം. 
നിങ്ങളുടെ വിലപ്പെട്ട അഭിപ്രായം എന്തുതന്നെ ആയാലും  ചാനലിലെ 
കമന്റ് ബോക്സിൽ അടയാളപ്പെടുത്താതെ പോകരുത്. കാരണം
അതാണ് ഞങ്ങൾക്ക് കിട്ടുന്ന അംഗീകാരവും പ്രചോദനവും
ഏറെ പ്രതീക്ഷയോടെ 
സിറാജ് റെസ," സംവിധായകന്റെ ഫേസ്ബുക്ക് കുറിപ്പിങ്ങനെ.

Also Read: നവാസ് ഉറങ്ങുമ്പോൾ തോണ്ടി വിളിച്ച് എൻ്റെ കൂടെ തന്നെയിരിക്കൂ, കൊതി തീരും വരെ എന്നു പറയുന്ന രഹ്ന; നൊമ്പരമായി വീഡിയോ

OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: