/indian-express-malayalam/media/media_files/2025/08/08/new-malayalam-ott-release-august-2nd-week-2025-08-08-12-12-56.jpg)
New Malayalam OTT Releases
/indian-express-malayalam/media/media_files/2025/08/08/eth-nerathaanavo-ott-release-2025-08-08-12-15-11.jpg)
Eth Nerathanavo OTT: ഏത് നേരത്താണാവോ?
കോഴിപ്പോര് എന്ന ചിത്രത്തിനു ശേഷം ജെ പിക് മൂവീസിന്റെ ബാനറില്‍ വി.ജി ജയകുമാര്‍ നിര്‍മ്മിച്ച് ജിനോയ് ജനാര്ദ്ദനന് തിരക്കഥയെഴുതി സംവിധാനം 'ഏത് നേരത്താണാവോ' ഒടിടിയിൽ എത്തി. മനോരമ മാക്സിലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. സംഗീത, പൗളി വത്സന്, കേദാര്‍ വിവേക്, ജിനോയ് ജനാര്ദ്ദനന്, സരിന് റിഷി, മനിക രാജ്, ഉമേഷ് ഉണ്ണികൃഷ്ണന്, വത്സല നാരായണന്, ജെയിംസ് പാറക്കാട്ട് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്.
/indian-express-malayalam/media/media_files/2025/07/02/nadikar-ott-release-date-2025-07-02-19-06-08.jpg)
Nadikar OTT: നടികർ
ടൊവിനോ തോമസ്, ഭാവന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാൽ ജൂനിയർ സംവിധാനം ചെയ്ത നടികർ ഒരു വർഷത്തിനു ശേഷം ഒടിടിയിലേക്ക്. ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ, ലാൽ, ബാലു വർഗീസ്, അനൂപ് മേനോൻ, ചന്ദു സലിംകുമാർ, ഇന്ദ്രൻസ്, മധുപാൽ, സുരേഷ് കൃഷ്ണ, സംവിധായകൻ രഞ്ജിത്ത്, ഗണപതി, വിജയ് ബാബു, അൽത്താഫ് സലിം, മണിക്കുട്ടൻ, മേജർ രവി, മൂർ, സുമിത്, നിഷാന്ത് സാഗർ, അഭിറാം പൊതുവാൾ, ശ്രീകാന്ത് മുരളി, അർജുൻ നന്ദകുമാർ, ദിവ്യ പിള്ള തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. മൈത്രി മൂവി മെക്കേഴ്സ്, നവീൻ യർനേനി, വൈ. രവി ശങ്കർ എന്നിവർ ഭാഗമാകുന്ന ചിത്രത്തിന്റെ നിർമ്മാണം അലന് ആന്റണി, അനൂപ് വേണുഗോപാല്‍ എന്നിവർ ചേർന്നാണ് നിർവഹിച്ചത്. സുവിന് എസ് സോമശേഖരനാണ് ചിത്രത്തിന്റെ തിരക്കഥ. ആൽബി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് രതീഷ് രാജാണ്. ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമായ സൈന പ്ലേയിൽ സ്ട്രീമിങ് ആരംഭിച്ചു.
/indian-express-malayalam/media/media_files/2025/08/04/manasa-vacha-ott-2025-08-04-18-58-19.jpg)
Manasavacha OTT: മനസാ വാചാ
ദിലീഷ് പോത്തനെ നായകനാക്കി ശ്രീകുമാർ പൊടിയൻ സംവിധാനം ചെയ്ത 'മനസാ വാചാ' ഒടിടിലേക്ക്. ഇന്ന് അർദ്ധരാത്രിയോടെ ചിത്രം മനോരമ മാക്സിൽ സ്ട്രീമിംഗ് ആരംഭിക്കും. ദിലീഷ് പോത്തൻ, പ്രശാന്ത് അലക്സാണ്ടർ, കിരൺ കുമാർ, സായ് കുമാർ, ശ്രീജിത്ത് രവി, അഹാന വിനേഷ്, അസിൻ, ജംഷീന ജമൽ തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. മജീദ് സയ്ദാണ് ചിത്രത്തിന്റെ തിരക്കഥ. ഛായാഗ്രഹണം - എൽദോ ഐസക്ക്, എഡിറ്റിങ് - ലിജോ പോൾ, സംഗീതം - സുനിൽകുമാർ പി.കെ എന്നിവരാണ് ചിത്രം നിർവഹിച്ചിരിക്കുന്നത്.
/indian-express-malayalam/media/media_files/2025/08/01/vyasanasametham-bandhumithradhikal-ott-release-date-platform-announced-where-to-watch-2025-08-01-14-54-38.jpg)
Vyasanasametham Bandhumithradhikal OTT: വ്യസനസമേതം ബന്ധുമിത്രാദികൾ
അനശ്വര രാജൻ, സിജു സണ്ണി, ജോമോൻ ജ്യോതിർ, ബൈജു സന്തോഷ്, മല്ലിക സുകുമാരൻ, അസീസ് നെടുമങ്ങാട്, നോബി മാർക്കോസ് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ വ്യസനസമേതം ബന്ധുമിത്രാദികൾ ഒടിടിയിലേക്ക്. എസ്. വിപിൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് എസ് വിപിൻ ആണ്. തെലുങ്കിലെ നിർമാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ച് വിപിൻ ദാസാണ് ചിത്രം നിർമ്മിച്ചത്. റഹീം അബൂബക്കറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചത്. എഡിറ്റർ- ജോൺകുട്ടി, സംഗീതം- അങ്കിത് മേനോൻ. മനോരമ മാക്സിൽ ആഗസ്റ്റ് 14 മുതൽ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.
/indian-express-malayalam/media/media_files/2025/07/21/janaki-vs-state-of-kerala-collection-2025-07-21-17-55-25.jpg)
Janaki V v/s State of Kerala OTT: ജെഎസ്കെ
സുരേഷ് ഗോപിയെ നായകനാക്കി പ്രവീൺ നാരായണൻ സംവിധാനം ചെയ്ത ചിത്രമാണ് 'ജെഎസ്കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള' ഒടിടി റിലീസിനൊരുങ്ങുന്നു. അനുപമ പരമേശ്വരൻ, ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ നായികാ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അസ്കർ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ, നിസ്താർ സേട്ട്, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശർമ, രതീഷ് കൃഷ്ണ, ഷഫീർഖാൻ, ജോസ് ശോണാദ്രി, മഞ്ജുശ്രീ നായർ, ജൈവിഷ്ണു എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. സീ കേരളമാണ് ചിത്രത്തിൻ്റെ ഒടിടി സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ആഗസ്റ്റ് 15 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
/indian-express-malayalam/media/media_files/2025/08/08/vasanthi-ott-release-2025-08-08-12-19-51.jpg)
Vasanthi OTT: വാസന്തി
സ്വാസിക, ശബരീഷ്, സിജു വില്‍സണ്‍, വിനോദ് തോമസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ വാസന്തി ഒടിടിയിലേക്ക്. റഹ്മാന് ബ്രദേഴ്സ് എന്നറിയപ്പെടുന്ന ഷിനോസ് റഹ്മാന്, സജാസ് റഹ്മാന് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തത്. പ്രേമം, ഹാപ്പി വെഡ്ഡിങ് എന്നീ ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം നേടിയ സിജു വില്‍സണ്‍ ആണ് ചിത്രത്തിന്റെ നിർമാതാവ്. മനോരമ മാക്സിൽ ചിത്രം കാണാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.