/indian-express-malayalam/media/media_files/2025/08/07/new-ott-release-2025-08-07-20-56-30.jpg)
New Ott Release
New malayalam OTT Releases August 2025: പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന നിരവധി ചിത്രങ്ങൾ ഒടിടിയിലെത്തുകയാണ്. ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിൽ എത്തുന്ന ചിത്രങ്ങളും സ്ട്രീമിങ് പ്ലാറ്റ്ഫോമുകളും അറിയാം.
Nadikar OTT: നടികർ
ടൊവിനോ തോമസ്, ഭാവന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാൽ ജൂനിയർ സംവിധാനം ചെയ്ത ചിത്രമാണ് 'നടികർ'. സൂപ്പർസ്റ്റാർ ഡേവിഡ് പടിക്കലിന്റെ കഥയാണ് നടികർ പറഞ്ഞത്. ഡേവിഡ് കരിയറിന്റെ ഒരു മോശം കാലഘട്ടത്തിൽ കൂടി കടന്നു പോവുന്നതും തുടർച്ചയായി മൂന്നോളം ചിത്രങ്ങൾ പരാജയപ്പെടുന്നതും ഈ പരാജയങ്ങൾ ഡേവിഡിന്റെ ആത്മവിശ്വാസത്തെയും അഭിനയത്തെയുമെല്ലാം എങ്ങനെ ബാധിക്കുന്നു തുടങ്ങിയ കാര്യങ്ങളിലൂടെയാണ് കഥ മുന്നേറുന്നത്. സിനിമയ്ക്കുള്ളിലെ സിനിമാക്കഥ പറഞ്ഞ ചിത്രം ഒടിടിയിൽ കാണാനുള്ള കാത്തിരിപ്പിലായിരുന്നു പ്രേക്ഷകർ. ഒരു വർഷത്തിനു ശേഷം ചിത്രം ഒടിടിയിൽ എത്തുകയാണ്. സൈന പ്ലേയിലൂടെ ഇന്ന് അർദ്ധരാത്രിയോടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
Also Read: ജെഎസ്കെ ഒടിടിയിലേയ്ക്ക്, എവിടെ എപ്പോൾ കാണാം?
Eeth Nerathanavo OTT: ഏത് നേരത്താണാവോ?
കോഴിപ്പോര് എന്ന ചിത്രത്തിനു ശേഷം ജെ പിക് മൂവീസിന്റെ ബാനറില്‍ വി.ജി ജയകുമാര്‍ നിര്‍മ്മിച്ച് ജിനോയ് ജനാര്‍ദ്ദനന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് 'ഏത് നേരത്താണാവോ'. സംഗീത, പൗളി വത്സന്‍, കേദാര്‍ വിവേക്, ജിനോയ് ജനാര്‍ദ്ദനന്‍, സരിന്‍ റിഷി, മനിക രാജ്, ഉമേഷ് ഉണ്ണികൃഷ്ണന്‍, വത്സല നാരായണന്‍, ജെയിംസ് പാറക്കാട്ട് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. ഇന്ന് അർദ്ധരാത്രിയോടെ മനോരമ മാക്സിൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
Also Read: ധ്യാൻ ശ്രീനിവാസന്റെ ഐഡി ഒടിടിയിലേക്ക്; ചിത്രം എവിടെ കാണാം?
Maaman OTT: മാമൻ
സൂരിയും ഐശ്വര്യ ലക്ഷ്മിയും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ തമിഴ് ചിത്രമാണ് മാമൻ. ‘ബ്രൂസ്‌ലീ’, വിലങ്ങ്(വെബ് സീരിസ്) എന്നിവയുടെ സംവിധായകനായ പ്രശാന്ത് പാണ്ഡ്യരാജ് ആണ് ചിത്രത്തിന്റെ സംവിധായകൻ. മേയ് 16നായിരുന്നു ചിത്രം തിയേറ്ററുകളിൽ എത്തിയത്. ലാർക്ക് സ്റ്റുഡിയോസിന്റെ കീഴിൽ കെ. കുമാറാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സൂരി, രാജ് കിരൺ, ഐശ്വര്യ ലക്ഷ്മി, സ്വാസിക, ബാല ശരവണൻ, ബാബ ഭാസ്‌കർ, വിജി ചന്ദ്രശേഖർ, നിഖില ശങ്കർ, ഗീത കൈലാസം എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. ഇന്ന് അർദ്ധരാത്രിയോടെ ചിത്രം സീ 5ൽ സ്ട്രീമിങ് ആരംഭിക്കും.
Also Read: വാരാന്ത്യം ഒടിടിയിൽ എത്തുന്ന 5 ചിത്രങ്ങൾ
മനസാ വാചാ ഓഗസ്റ്റ് 9 മുതൽ ഒടിടിയിൽ
ദിലീഷ് പോത്തനെ നായകനാക്കി ശ്രീകുമാർ പൊടിയൻ സംവിധാനം ചെയ്ത ചിത്രമാണ് കഴിഞ്ഞ വർഷം തിയേറ്ററുകളിലെത്തിയ 'മനസാ വാചാ.' തൃശൂരിന്റെ പശ്ചാത്തലത്തിൽ ഒരു കള്ളന്റെ കഥ പറഞ്ഞ ചിത്രമാണ് മനസാ വാചാ. മുഴുനീള കോമഡി എന്റർടൈനറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ധാരാവി ദിനേശനെന്ന കഥാപാത്രമായാണ് ദിലീഷ് പോത്തൻ ചിത്രത്തിലെത്തുന്നത്. പ്രശാന്ത് അലക്സാണ്ടർ, കിരൺ കുമാർ, സായ് കുമാർ, ശ്രീജിത്ത് രവി, അഹാന വിനേഷ്, അസിൻ, ജംഷീന ജമൽ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. മനോരമ മാക്സിലൂടെ ഓഗസ്റ്റ് 9 മുതൽ ചിത്രം ഒടിടിയിൽ സ്ട്രീമിങ് ആരംഭിക്കും.
Read More: മീര ജാസ്മിൻ അമേരിക്കയിൽ, ഞാൻ മുൻകൂർ ജാമ്യത്തിന് അപേക്ഷിക്കണോ?; ശ്വേതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ഇർഷാദ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.