/indian-express-malayalam/media/media_files/2025/08/04/kalabhavan-navas-rehna-interview-throwback-2025-08-04-16-00-22.jpg)
Kalabhavan Navas: നടൻ കലാഭവൻ നവാസിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കത്തിലാണ് സിനിമാലോകം. 51 വയസ്സുകാരനായ നവാസ് ഹൃദയാഘാതം മൂലമാണ് മരണപ്പെട്ടത്. ഷൂട്ടിനായി വീട്ടിൽ നിന്നിറങ്ങിയ പ്രിയപ്പെട്ടവൻ ഇനിയൊരിക്കലും മടങ്ങിയെത്തില്ലെന്ന യാഥാർത്ഥ്യത്തെ രഹ്ന എങ്ങനെ ഉൾകൊള്ളുമെന്ന ആധിയിലാണ് ആ കുടുംബത്തെ സ്നേഹിക്കുന്നവരെല്ലാം.
Also Read: എൻ്റെ മരണശേഷം നിനക്കത് ഓർത്തുവെക്കാം; അന്ന് നവാസ് രഹ്നയോട് പറഞ്ഞത്
പ്രണയിച്ചു വിവാഹം കഴിച്ചവരായിരുന്നു നവാസും രഹ്നയും. ഇന്നും പ്രണയം മനസ്സിൽ സൂക്ഷിക്കുന്ന ദമ്പതികൾ. സമീപകാലത്ത് നവാസും രഹ്നയും ചേർന്നു നൽകിയ ഒരു അഭിമുഖത്തിലും 'നവാസിക്ക ഇല്ലാതെ എനിക്കു പറ്റില്ലെന്ന്' പറയുന്ന രഹ്നയെ പ്രേക്ഷകർ കണ്ടതാണ്.
Also Read: Bigg Boss: രേണു സുധി ഫ്‌ളവർ അല്ലടാ ഫയറാടാ, താഴത്തില്ലടാ; വൈറലായി റീൽ
അതേ അഭിമുഖത്തിൽ തന്നെ രഹ്നയും നവാസും പങ്കിട്ട ചില കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 'ഇവളെന്നെ പകലൊന്നും വെറുതെ കിടന്നുറങ്ങാൻ സമ്മതിക്കാറില്ല' എന്നാണ് നവാസ് പറയുന്നത്. അതിനു രഹ്ന പറയുന്ന മറുപടി: "ശരിയാണ്, ഞാൻ അനാവശ്യമായി ഉറങ്ങാൻ സമ്മതിക്കാറില്ല. തോണ്ടി തോണ്ടി വിളിക്കും. മരിക്കുമ്പോൾ കുറേ ഉറങ്ങാമല്ലോ. ജീവിച്ചിരിക്കുമ്പോ എൻ്റെ കൂടെ തന്നെയിരിക്കാമല്ലോ കൊതി തീരും വരെ," എന്നാണ്.
Also Read: ഇന്നലെ സാരി ഉടുത്ത് ഡാൻസ് കളിച്ച ആളാണോ ഇത്; പേളിയുടെ തഗ് ചിത്രങ്ങൾ ഏറ്റെടുത്ത് അരാധകർ
2002ലായിരുന്നു രഹ്നയും നവാസും വിവാഹിതരായത്. അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയായിരുന്ന രഹ്ന അടുത്തിടെനവാസ് പ്രധാന വേഷം ചെയ്ത ഇഴ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് തിരിച്ചെത്തിയിരുന്നു. ചിത്രത്തിൽ നവാസിന്റെ ഭാര്യയായിട്ടാണ് രഹ്ന അഭിനയിച്ചത്.
നഹറിൻ, റിദ്‍വാൻ, റിഹാൻ എന്നിവരാണ് മക്കൾ. നഹറിൻ നവാസും അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചിരുന്നു. കൺഫഷൻസ് ഓഫ് എ കുക്കു എന്ന ചിത്രത്തിലാണ് നഹറിൻ പ്രധാന വേഷത്തിലെത്തിയത്.
Also Read: സഹനടിയായതിന്റെ മാനദണ്ഡം വ്യക്തമാക്കണം, തരുന്നത് വാങ്ങിക്കൊണ്ട് പോകാൻ പെൻഷൻ കാശല്ല; തുറന്നടിച്ച് ഉർവശി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.