/indian-express-malayalam/media/media_files/2025/08/04/pearley-maaney-latest-photos-fi-2025-08-04-14-09-43.jpg)
പേളി മാണി
/indian-express-malayalam/media/media_files/2025/08/04/pearle-maaney-latest-1-2025-08-04-14-13-00.jpg)
മഴവിൽ മനോരമയിലെ 'ഡി ഫോർ ഡാൻസ്' റിയാലിറ്റി ഷോയിലെ അവതാരകയായെത്തിയാണ് പേളി പ്രേക്ഷക മനസ്സിലിടം നേടിയത്.
/indian-express-malayalam/media/media_files/2025/08/04/pearle-maaney-latest-2-2025-08-04-14-13-00.jpg)
നടിയായും അവതാരകയായും വ്ളോഗറായും മോട്ടിവേഷണൽ സ്പീക്കറായുമൊക്കെ പേളി തന്റേതായൊരു ഇടം കണ്ടെത്തുകയായിരുന്നു.
/indian-express-malayalam/media/media_files/2025/08/04/pearle-maaney-latest-3-2025-08-04-14-13-00.jpg)
കരിയറിൽ മാത്രമല്ല, ജീവിതത്തിലും വിജയിച്ചൊരാളാണ് പേളി മാണി എന്നു പറയാനാവും.
/indian-express-malayalam/media/media_files/2025/08/04/pearle-maaney-latest-4-2025-08-04-14-13-00.jpg)
'ബിഗ് ബോസ്' മലയാളത്തിന്റെ ആദ്യ സീസണിലൂടെ പരിചയപ്പെട്ട നടൻ ശ്രീനിഷാണ് പേളിയുടെ ഭർത്താവ്. നില, നിതാര എന്നിങ്ങനെ രണ്ടു പെൺമക്കളാണ് ഈ ദമ്പതികൾക്കുള്ളത്.
/indian-express-malayalam/media/media_files/2025/08/04/pearle-maaney-latest-5-2025-08-04-14-13-00.jpg)
സോഷ്യൽ മീഡിയയിൽ സജീവമായ താരം രസകരമായ ചിത്രങ്ങളും വീഡിയോകളും അതിൽ പങ്കുവയ്ക്കാറുണ്ട്. വിജയ് സേതുപതിയും നിത്യ മേനനും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ 'തലൈവൻ തലൈവി'യിലെ ഗാനരംഗം റീക്രിയേറ്റ് ചെയ്ത പേളിയുടെയും ശ്രീനിഷിൻ്റെയും വീഡിയോ ആരാധകർ ഏറ്റെടുത്തിരുന്നു.
/indian-express-malayalam/media/media_files/2025/08/04/pearle-maaney-latest-6-2025-08-04-14-13-00.jpg)
ഇതിനിടയിലാണ് തൻ്റെ തഗ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ പേളി പങ്കുവച്ചത്. 'ഏത് മൂഡ് തഗ് മൂഡ്...' എന്ന് തുടങ്ങി നിരവധി രസകരമായ കമൻ്റുകളാണ് ചിത്രത്തിനു വരുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.