/indian-express-malayalam/media/media_files/1fYrLumvaUjD51yQAOOV.jpg)
അഞ്ചാം പതിരയുടെ (2020) വിജയത്തിനു ശേഷം, മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം, മിഥുൻ സംവിധായകനാവുന്ന എബ്രഹാം ഓസ്‌ലർ തിയേറ്ററുകളിലേക്ക് എത്തുമ്പോൾ പ്രേക്ഷകരും ഏറെ പ്രതീക്ഷയിലാണ്. മിഥുൻ തിരക്കഥയെഴുതിയ ഗരുഡൻ, ഫീനിക്സ് എന്നീ രണ്ട് ചിത്രങ്ങൾ 2023ൽ റീലിസ് ചെയ്തിരുന്നു. രണ്ട് സിനിമകളും മികച്ച പ്രതികരണം നേടിയിരുന്നു. ഇതും എബ്രഹാം ഓസ്‌ലറിനായുള്ള പ്രതീക്ഷ വർധിപ്പിക്കുകയാണ്.
ത്രില്ലർ സിനിമകളുടെയും നോവലുകളുടെയും ആരാധകനായ മിഥുന്റെ സമീപകാലത്തിറങ്ങിയ ചിത്രങ്ങളും ത്രില്ലറുകളാണ്. സൈക്കോളജിക്കൽ സ്ലാഷർ ത്രില്ലറായിരുന്നു അഞ്ചാം പാതിര, ക്രൈം ത്രില്ലർ ചിത്രമായ ഗരുഡൻ, റൊമാന്റിക് ഹൊറർ ചിത്രമായ ഫീനിക്സ്... ഇവയിലെല്ലാം മിഥുന്റെ കയ്യൊപ്പു കാണാം.
ജയറാമിനെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന എബ്രഹാം ഓസ്‌ലർ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മലയാളം ചിത്രങ്ങളിൽ ഒന്നാണ്. ചിത്രത്തിൽ ഒരു സൂപ്പർസ്റ്റാർ അതിഥിതാരമായി എത്തുന്നുണ്ടെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. അതു മമ്മൂട്ടിയാണെന്നാണ് സോഷ്യൽ മീഡിയയുടെ അനുമാനം. മിഥുൻ തന്നെ രചിച്ച വൈശാഖിന്റെ ടർബോ എന്ന ആക്ഷൻ കോമഡിയിലെ നായകനും മമ്മൂട്ടിയാണ്. അതിനാൽ തന്നെ ഓസ്‌ലറിലെ മമ്മൂട്ടിയുടെ അതിഥി വേഷം തള്ളി കളയാനാവില്ല എന്നാണ് സോഷ്യൽ മീഡിയയുടെ വിലയിരുത്തൽ.
അതേ സമയം, ഓസ്‌ലറിന്റെ ട്രെയിലറിലും പിശാചിനു തുല്യമായ ഒരു പ്രതിയോഗിയെ കുറിച്ചുള്ള പരാമർശങ്ങളുണ്ട്. ആ കഥാപാത്രം അവതരിപ്പിക്കുന്ന നടനെ ട്രെയിലറിൽ കാണിക്കുന്നില്ല എന്നതും ഊഹാപോഹങ്ങൾക്ക് കാരണമായി. അഭ്യൂഹങ്ങളിൽ നിറഞ്ഞുനിൽക്കുന്ന മെഗാസ്റ്റാർ യഥാർത്ഥത്തിൽ ചിത്രത്തിലെ പ്രതിനായകനായിട്ടാണോ എത്തുന്നതെന്ന സംശയവും ചിലർ ഉന്നയിച്ചു.
ഓസ്‌ലറിന്റെ റിലീസിന് മുന്നോടിയായുള്ള ഒരു എക്സ്ക്ലൂസീവ് ചാറ്റിൽ, ഈ ഊഹാപോഹങ്ങളുടെ സാധുതയെക്കുറിച്ച് ദി ഇന്ത്യൻ എക്സ്പ്രസിനോട് സംസാരിക്കുകയാണ് സംവിധായകൻ മിഥുൻ മാനുവൽ.
“അബ്രഹാം ഓസ്‌ലർ ഒരു ത്രില്ലർ ആയതിനാൽ, സ്‌പോയിലറുകൾ ഒഴിവാക്കാനും ആരുടെയും സിനിമാ അനുഭവം നശിപ്പിക്കാതിരിക്കാനും ഞങ്ങൾ വളരെയധികം ശ്രദ്ധിക്കുന്നു. ഈ ഊഹാപോഹങ്ങൾ സ്ഥിരീകരിക്കാനോ നിഷേധിക്കാനോ ഞാൻ ആഗ്രഹിക്കുന്നില്ല," മിഥുൻ പറഞ്ഞു.
ജനുവരി 11നാണ് ഓസ്ലർ റിലീസിനെത്തുന്നത്. എബ്രഹാം ഓസ്‌ലറിന്റെ തുടർഭാഗത്തിന് സാധ്യതകളുണ്ടോ എന്ന ചോദ്യത്തിനും മിഥുൻ ഉത്തരം നൽകി. “ഓസ്‌ലറിന്റെ ക്ലൈമാക്സ് ശ്രദ്ധിക്കുക. ഞങ്ങൾ സിനിമ അവസാനിപ്പിക്കുന്ന ഒരു പ്രത്യേക നിമിഷമുണ്ട്. സിനിമയുടെ അവസാനം സ്വയം സംസാരിക്കും; അത് സ്വയം വിശദീകരിക്കുന്നതാണ്.”
അനശ്വര രാജൻ, അർജുൻ അശോകൻ, അനൂപ് മേനോൻ, സിദ്ദിഖ്, ജഗദീഷ്, ദിലീഷ് പോത്തൻ എന്നിവരും ചിത്രത്തിലുണ്ട്. രൺധീർ കൃഷ്ണനാണ് എബ്രഹാം ഓസ്‌ലറിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.
Read More Entertainment Stories Here
- വില്ലന്മാർക്കൊക്കെ നല്ല ഇടിവെച്ചു കൊടുക്കണേ; മമ്മൂട്ടിയോട് കുട്ടി ആരാധിക
- ഡിന്നർ ഒഴിവാക്കിയിട്ട് 14 വർഷം: തുറന്നുപറഞ്ഞ് മനോജ് ബാജ്പേയി
- പണത്തിനു വേണ്ടി ഇങ്ങനെ ചെയ്യുന്നത് നിർത്തൂ, സിനിമ കണ്ട് ഭാര്യ പറഞ്ഞത്: മനോജ് ബാജ്പേയി
- അഭിഷേകിനെ സപ്പോർട്ട് ചെയ്ത് ഐശ്വര്യ; പ്രോ കബഡി ലീഗിൽ എത്തിയത് ആരാധ്യക്കൊപ്പം; വീഡിയോ
- അനിമലിൽ രൺബീറിന്റെ വീട്; യഥാർത്ഥത്തിൽ ഈ താരത്തിന്റെ ബംഗ്ലാവാണ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.