scorecardresearch

കാൻസർ ചികിത്സയ്ക്കിടെയാണ് ഇർഫാൻ ഖാൻ ആ ചിത്രത്തിൽ അഭിനയിച്ചത്: ഹോമി

നടൻ ഇർഫാൻ ഖാനുമായുള്ള അവസാന ചിത്രത്തിന്റെ ഓർമ്മകൾ പങ്കുവച്ച് സംവിധായകൻ

നടൻ ഇർഫാൻ ഖാനുമായുള്ള അവസാന ചിത്രത്തിന്റെ ഓർമ്മകൾ പങ്കുവച്ച് സംവിധായകൻ

author-image
Entertainment Desk
New Update
Irfan Khan, Actor

ഇർഫാൻ ഖാൻ

ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളാണ് ഇർഫാൻ ഖാൻ. ന്യൂറോ എൻഡോക്രൈൻ ക്യാൻസറുമായുള്ള നീണ്ട പോരാട്ടത്തിനൊടുവിൽ, 2020 ഏപ്രിൽ 29നാണ് അദ്ദേഹം ലോകത്തോട് വിട പറഞ്ഞത്. ചലച്ചിത്ര പ്രേമികൾ ഒരു കാലത്തും മറക്കാത്ത ഒരുപിടി കഥാപാത്രങ്ങൾ സമ്മാനിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. ചലച്ചിത്ര നിർമ്മാതാവ് ഹോമി അദാജാനിയയുടെ അംഗ്രെസി മീഡിയം എന്ന ചിത്രത്തിലായിരുന്നു ഇർഫാൻ ഖാൻ അവസാനമായി വേഷമിട്ടത്.

Advertisment

ചിത്രത്തിൻ്റെ ഷൂട്ടിംഗിനിടെ ഇർഫാൻ ഖാനുമായുള്ള ഓർമ്മകൾ പങ്കുവയ്ക്കുകയാണ് ഹോമി. കീമോതെറാപ്പിക്ക് വിധേയനായ ശേഷവും അദ്ദേഹം ചിത്രീകരണം തുടരാൻ തീരുമാനിച്ചെന്ന് ഹോമി പറഞ്ഞു.

 "ഷൂട്ടിങ്ങിനിടെയാണ് അദ്ദേഹത്തിന്റെ കാൻസറിനെ കുറച്ച് ഞങ്ങൾ അറിഞ്ഞത്. കീമോതെറാപ്പി ചെയ്ത ശേഷവും എന്തിനാണ് നിങ്ങൾ അഭിനയിക്കുന്നത് എന്ന് അദ്ദേഹത്തോട് ചോദിച്ചപ്പോൾ, ''ഞാൻ അഭിനയിച്ചില്ലെങ്കിൽ, എനിക്ക് ഒന്നുമുണ്ടാകില്ല. എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു ആത്മീയ അനുഭവമാണ്,' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി," സൈറസ് ബ്രോച്ചയുമായുള്ള സംഭാഷണത്തിൽ ഹോമി പറഞ്ഞു.

Advertisment

2017ൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രം ഹിന്ദി മീഡിയത്തിന്റെ രണ്ടാം ഭാഗമായിരുന്നു അംഗ്രെസി മീഡിയം. ഇർഫാനൊപ്പം രാധികാ മദൻ, ദീപക് ഡോബ്രിയാൽ, കരീന കപൂർ ഖാൻ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അഭിനയിച്ചു. 2019 ഏപ്രിൽ 5ന് ഉദയ്പൂരിൽ ആരംഭിച്ച ചിത്രത്തിന്റെ ഷൂട്ടിംഗ്, ജൂലൈയിൽ ലണ്ടനിലാണ് അവസാനിച്ചത്. ഹൃദയസ്പർശിയായ ചിത്രം മികച്ച പ്രതികരണമാണ് നേടിയത്.

Read More 

Bollywood Irfan Khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: