/indian-express-malayalam/media/media_files/IlPHSZ0EzBajAdPDgn9Z.jpg)
ഷാരൂഖിന്റെ ജന്മദിനാഘോഷത്തിൽ നിന്നുള്ള ചിത്രങ്ങൾ
ഷാരൂഖ് ഖാന്റെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങൾ സമ്മാനിച്ച വർഷങ്ങളിൽ ഒന്നാണ് 2023, കൂടാതെ മകൾ സുഹാന ഖാനും താന്റെ ആദ്യ ചിത്രത്തിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ്. ഈ വർഷം ഇറങ്ങിയ ജവാൻ, പത്താൻ തുടങ്ങിയ ഷാരൂഖ് ഖാൻ ചിത്രങ്ങൾ 2000 കോടിക്ക് മുകളിലാണ് കളക്ട് ചെയ്തത്. എല്ലാം കൊണ്ടും മനോഹരമായ വർഷത്തിൽ എത്തിയ ജന്മദിനം ആഘോഷമാക്കി കൊണ്ടാടിയിരിക്കുകയാണ് ഷാരൂഖ്.
എല്ലാ വർഷത്തെയും പേലെ ഷാരൂഖിന്റെ വീടായ മന്നത്തിന് പുറത്ത് അർദ്ധ രാത്രിമുതലേ തടിച്ചുകൂടിയ ആരാധകരെ അഭിവാദ്യം ചെയ്താണ് ജന്മദാനാഘോഷങ്ങൾക്ക് തുടക്കമിട്ടത്. അടുത്തദിവസം ഫാൻ ക്ലബ് സംഘടിപ്പിച്ച 'മീറ്റ് ആൻഡ് ഗ്രീറ്റി'ൽ ഷാരൂഖ് പങ്കെടുത്തു. കൂടാതെ ഷാരൂഖിന്റെ പുതിയ റിലീസായ 'ഡങ്കി'യുടെ ടീസറും റിലീസിനെത്തി.
#RanbirKapoor, #Aliabhatt, #KareenaKapoorKhan#KarishmaKapoor#MSDhoni, #SanjayKapoor, #MikaSingh at #SRK's Birthday Bash 🔥♥️#HappyBirthdaySRK#ShahRukhKhanpic.twitter.com/ytYDhRWAw0
— Shah Rukh Khan Warriors FAN Club (@TeamSRKWarriors) November 3, 2023
നേരത്തെ തീരുമാനിച്ചതനുസരിച്ച് വ്യാഴാഴ്ച വൻ ആഘോഷ പരുപാടികൾക്കാണ് ബാന്ദ്ര സാക്ഷിയായത്. സിനിമാ മേഖലയിൽ നിന്നുള്ള സുഹൃത്തുക്കളുമായും സഹപ്രവർത്തകരുമായാണ് താരം ജന്മദിനാഘോഷങ്ങളിൽ പങ്കുചേർന്നത്. ദീപിക പദുകോൺ, രൺവീർ, ആലിയ ഭട്ട്, കരീന കപൂർ, കരിഷ്മ കപൂർ, അർജുൻ കപൂർ, അമൃത അറോറ തുടങ്ങിയ വൻ താരനിര ബർത്ത്ഡേ പാർട്ടി വർണ്ണാഭമാക്കി.
ഷാരൂഖിന്റെ പിറന്നാൾ ആഘോഷത്തിൽ നിന്നുള്ള ചിത്രങ്ങളും കരീന പോസ്റ്റ് ചെയ്തതിട്ടുണ്ട്. "സിനിമയെ ആഘോഷിക്കുന്നു, ബാദ്ഷായും," എന്ന അടിക്കുറിപ്പോടെയാണ് കരീന ഫോട്ടോ പങ്കുവച്ചത്.
Check out More Entertainment Stories Here
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.