/indian-express-malayalam/media/media_files/ZhIST8dF9Z612iPDqroQ.jpg)
പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ആറു ദിവസം പിന്നിടുമ്പോൾ 80 കോടിയോളം രൂപ ചിത്രം തിയേറ്ററുകളിൽ നിന്നും കളക്റ്റ് ചെയ്തു കഴിഞ്ഞു.
കഴിഞ്ഞ ദിവസം, നടനും പൃഥ്വിരാജിന്റെ സഹോദരനുമായ ഇന്ദ്രജിത്തും ആടുജീവിതം കണ്ടിരുന്നു. പൃഥ്വിയേയും ആടുജീവിതം അണിയറപ്രവർത്തകരെയും അഭിനന്ദിച്ചുകൊണ്ട് ഇന്ദ്രജിത്ത് പങ്കിട്ട കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
"ആടുജീവിതം - സ്നേഹത്തിൻ്റെയും സ്ഥിരോത്സാഹത്തിൻ്റെയും കഠിനാധ്വാനത്തിൻ്റെയും ക്ഷമയുടെയും അധ്വാനം! ️
എഴുതപ്പെട്ട ഒരു ക്ലാസിക്കിനെ സ്‌ക്രീനിൽ അവതരിപ്പിക്കുക ഒരിക്കലും എളുപ്പമല്ല. ബ്ലെസി സാർ, പുസ്തകങ്ങളോടും സിനിമയോടുമുള്ള നിങ്ങളുടെ അടങ്ങാത്ത സ്നേഹവും അഭിനിവേശവുമില്ലെങ്കിൽ ഇത് സാധ്യമാകുമായിരുന്നില്ല. നിങ്ങളുടെ തൊപ്പിയിലേക്ക് ഏറ്റവും തിളക്കമുള്ള ഒരു തൂവൽ കൂടി.
ബെന്യാമിൻ, പുസ്തകം വായിച്ചതിനുശേഷമുള്ള നമ്മുടെ സംഭാഷണങ്ങൾ ഞാൻ ഓർക്കുന്നു. നിങ്ങൾ ഇല്ലായിരുന്നുവെങ്കിൽ നജീബിൻ്റെ കഥ ലോകം അറിയുമായിരുന്നില്ല. നിങ്ങളുടെ പേനയിലൂടെ ഈ കഥ വെളിച്ചത്തു കൊണ്ടുവന്നതിന് നന്ദി.
രാജൂ, നിന്നെ കുറിച്ച് എന്ത് എഴുതണമെന്ന് എനിക്കറിയില്ല. താരതിളക്കത്തിന് താഴെ, മോചനം നേടി ഉയരങ്ങളിലേക്ക് പറക്കാൻ ആഗ്രഹിക്കുന്ന ഈ നടൻ നിന്റെയുള്ളിൽ എപ്പോഴും ഉണ്ടെന്ന് എനിക്കറിയാമായിരുന്നു! എല്ലായ്‌പ്പോഴും നിങ്ങൾക്ക് അതിനുള്ള അവസരം ലഭിക്കണമെന്നില്ല.
നിനക്ക് അത്തരത്തിലൊരു അവസരം ലഭിച്ചു, തുറന്ന കൈകളാൽ അത് സ്വീകരിച്ചു, ഏറെ വൾണറബിലിറ്റിയോടെ ആ കഥാപാത്രമായി മാറി. സ്‌ക്രീനിൽ നീയെന്ന വ്യക്തിയെ കണ്ടെത്താൻ പ്രയാസമായിരുന്നു, നിന്നിലെ നടനെയാണ് അവിടെ കണ്ടത്. ആന്തരികമായ രീതിയിൽ നജീബിനെ അവതരിപ്പിച്ച രീതിയും, ശബ്ദത്തിന്റെ മോഡുലേഷനും സൂക്ഷ്മമായ വൈകാരികതയും എനിക്കിഷ്ടപ്പെട്ടു. നിങ്ങൾ അനുഭവിച്ച കഷ്ടപ്പാടുകളെ കുറിച്ച് പറയാതെ വയ്യ. സ്‌ക്രീനിൽ നജീബായി ജീവിച്ചതിനു അഭിനന്ദനങ്ങളും ആലിംഗനങ്ങളും!," ഇന്ദ്രജിത്ത് കുറിച്ചു.
ചിത്രത്തിന്റെ അണിയറപ്രവർത്തകരെയും ഇന്ദ്രജിത്ത് കുറിപ്പിൽ അഭിനന്ദിച്ചിട്ടുണ്ട്.
Read More Entertainment Stories Here
- നിരന്തരം ക്ലാസ് കട്ട് ചെയ്യും, പഠിക്കില്ല, കളിപ്പാട്ടങ്ങൾ കേടാക്കും; ടീച്ചർമാർക്ക് തലവേദനയായിരുന്ന കുട്ടി
- പൂർണനഗ്നനായി ആ സീനിൽ അഭിനയിക്കാൻ ഭാസിയ്ക്ക് സെക്കന്റുകൾ പോലും ആലോചിക്കേണ്ടി വന്നില്ല: ചിദംബരം പറയുന്നു
- 30 വർഷത്തെ കഷ്ടപ്പാട്, നല്ല വേഷത്തിനായി പലരോടും കെഞ്ചി, കളിയാക്കലുകൾ കേട്ടു, ഒടുവിൽ ഒരു മലയാളി വേണ്ടി വന്നു: കരച്ചിലടക്കാനാവാതെ തമിഴ് നടൻ
- മമ്മൂട്ടിയുടെ മകളായും കാമുകിയായും അമ്മയായും അഭിനയിച്ച നടിയാണിത്; ആളെ മനസ്സിലായോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.