scorecardresearch

തമിഴ്നാട്ടിൽ തരംഗമായി ഐഡന്റിറ്റി; ഇതുവരെ നേടിയത് എത്ര?

2025ൽ ആദ്യം തിയേറ്ററുകളിലെത്തിയ മലയാളചിത്രമായ 'ഐഡന്റിറ്റി' തുടക്കം മോശമാക്കിയില്ല, തമിഴ്നാട്ടിൽ കത്തികയറുകയാണ് ചിത്രം

2025ൽ ആദ്യം തിയേറ്ററുകളിലെത്തിയ മലയാളചിത്രമായ 'ഐഡന്റിറ്റി' തുടക്കം മോശമാക്കിയില്ല, തമിഴ്നാട്ടിൽ കത്തികയറുകയാണ് ചിത്രം

author-image
Entertainment Desk
New Update
Identity box office collection Tamilnadu success

Identity box office collection

2025ൽ ആദ്യം തിയേറ്ററുകളിലെത്തിയ മലയാളചിത്രമാണ്  ടൊവിനോ  തോമസ് നായകനായ 'ഐഡന്റിറ്റി'. തുടക്കം മോശമാക്കാതെ ബോക്സ് ഓഫീസിൽ കത്തികയറുകയാണ് ചിത്രം. കേരളത്തിനു പുറത്തു തമിഴ്നാട്ടിലും ചിത്രം തരംഗമായി മാറുകയാണ്. നാല് ദിവസം കൊണ്ട് 23.20 കോടി രൂപയാണ് ചിത്രം വേള്‍ഡ് വൈഡ് കളക്ഷനിൽ സ്വന്തമാക്കിയത്. 

Advertisment

കഴിഞ്ഞ ദിവസം ചെന്നൈയിൽ പ്രത്യേക പ്രസ്സ് മീറ്റും ഐഡന്റിറ്റി അണിയറപ്രവർത്തകർ സംഘടിപ്പിച്ചിരുന്നു. പ്രസ് മീറ്റിൽ ടൊവിനോ തോമസ്, തൃഷ, വിനയ് റായ് എന്നിവർ പങ്കെടുത്തു. 

അഖില്‍ പോളും അനസ് ഖാനും ചേര്‍ന്നാണ് ഈ കുറ്റാന്വേഷണ ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതും ഇവർ തന്നെ. ട്വിസ്റ്റുകളും സസ്പെൻസുമെല്ലാമായി ഹെവി പാക്ക്ഡ് ആണ് ചിത്രം.

ടൊവിനോ തോമസ്, തൃഷ, വിനയ് റായ് എന്നിവരാണ് ചിത്രത്തിലെ തന്ത്രപ്രധാനമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സ്കെച്ച് ആർട്ടിസ്റ്റായ ഹരൺ എന്ന കഥാപാത്രമായാണ് ടൊവിനോ എത്തുന്നത്. അതേസമയം,  ദുരൂഹമായൊരു കൊലപാതകത്തിന് സാക്ഷിയാവുന്ന അലീഷ എന്ന കഥാപാത്രത്തെയാണ് തൃഷ അവതരിപ്പിക്കുന്നത്. ആ കേസിന്റെ അന്വേഷണ ചുമതലയുള്ള ഓഫീസറാണ് വിനയ് റായിയുടെ അലന്‍ ജേക്കബ്.

Advertisment

മന്ദിര ബേദിയും ഒരു പ്രധാന വേഷത്തിൽ ചിത്രത്തിലുണ്ട്. അജു വര്‍ഗീസ്, ഷമ്മി തിലകന്‍, അര്‍ജുന്‍ രാധാകൃഷ്ണന്‍, വിശാഖ് നായര്‍, അര്‍ച്ചന കവി എന്നിവരും ചിത്രത്തിലുണ്ട്. 

അഖില്‍ ജോര്‍ജ് ഛായാഗ്രാഹണവും ജേക്ക്‌സ് ബിജോയ് പശ്ചാത്തല സംഗീതവും നിർവ്വഹിച്ചിരിക്കുന്നു.  രാഗം മൂവിസിന്റെ ബാനറില്‍ രാജു മല്യത്തും കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ ഡോ. റോയി സി ജെയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. 

Read More

Tamilnadu Tovino Thomas Box Office Thrisha

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: