scorecardresearch

ആ 10 മിനിറ്റ് നേരം 'ക്ലിനിക്കലി ഞാൻ മരിച്ചിരുന്നു', സൂപ്പർ വുമണിനെ പോലെ രക്ഷിച്ചത് ഭാര്യ: ശ്രേയസ് തൽപാഡെ

മരണത്തിനു അഭിമുഖം നിന്ന നിമിഷങ്ങളോർത്ത് ബോളിവുഡ് താരം ശ്രേയസ് തൽപാഡെ

മരണത്തിനു അഭിമുഖം നിന്ന നിമിഷങ്ങളോർത്ത് ബോളിവുഡ് താരം ശ്രേയസ് തൽപാഡെ

author-image
Entertainment Desk
New Update
Shreyas Talpade

അടുത്തിടെയാണ് ഹൃദയാഘാതത്തെ തുടർന്ന് നടൻ ശ്രേയസ് തൽപാഡെയെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയത്. തന്റെ ജീവിതത്തിൽ അതിനുമുൻപൊരിക്കൽ പോലും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടില്ലായിരുന്നുവെന്നും ഏറെ  വേദനാജനകമായിരുന്നു ആ അനുഭവമെന്നുമാണ് ശ്രേയസ് പറയുന്നത്.  ആ അടിയന്തരാവസ്ഥയാണ് 'ആരോഗ്യമാണ് സമ്പത്ത്' എന്ന സത്യം തനിക്ക് മനസ്സിലാക്കി തന്നതെന്നും ശ്രേയസ് പറയുന്നു. ഏതാണ്ട് 10 മിനിറ്റോളം തന്റെ ഹൃദയമിടിപ്പ് നിലച്ചുപോയെന്നും ശ്രേയസ് ഓർക്കുന്നു. 

Advertisment

അന്ന് താൻ ക്ലിനിക്കലിയായി മരിച്ചു എന്നാണ്  ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ ശ്രേയസ് പറയുന്നത്. ആൻജിയോപ്ലാസ്റ്റിക്ക് ശേഷം വീട്ടിൽ വിശ്രമത്തിൽ കഴിയുകയാണ് താരം. തന്റെ കുടുംബത്തിന് ഹൃദയസംബന്ധമായ അസുഖങ്ങളുടെ ചരിത്രമുണ്ടെന്നും ശ്രേയസ് പറയുന്നു. '20 വയസ്സ് മുതൽ ഞാൻ സ്ഥിരമായി ജോലി ചെയ്യുകയാണ്. എനിക്കിപ്പോൾ 47 വയസ്സായി. കഴിഞ്ഞ കുറച്ച് മാസങ്ങളായി എന്റെ തിരക്കേറിയ ജോലി ഷെഡ്യൂൾ കാരണം  'അങ്ങേയറ്റം ക്ഷീണം' അനുഭവപ്പെട്ടിരുന്നു.' ശ്രേയസ് കൂട്ടിച്ചേർത്തു. 

വെൽക്കം ടു ദി ജംഗിൾ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചാണ് ശ്രേയസിനു ഹൃദയാഘാതം സംഭവിക്കുന്നത്. ചിത്രത്തിനായി സൈനികാഭ്യാസം നടത്തുന്നതിനിടെയാണ് ഹൃദയാഘാതം ഉണ്ടായത്. "പെട്ടെന്ന് എനിക്ക് ശ്വാസംമുട്ടൽ അനുഭവപ്പെട്ടു, ഇടതുകൈ വേദനിക്കാൻ തുടങ്ങി. എനിക്ക് എന്റെ വാനിറ്റി വാനിലേക്ക് നടക്കാനും വസ്ത്രം മാറാനും കഴിയുമായിരുന്നില്ല, ” ശ്രേയസ് പറയുന്നു.

വീട്ടിലേക്ക് ഓടിയെത്തിയ ശ്രേയസിന്റെ അവസ്ഥ കണ്ട ഭാര്യ ദീപ്തിയാണ് താരത്തെ ആശുപത്രിയിലെത്തിച്ചത്. ഹോസ്പിറ്റലിലേക്കുള്ള യാത്രയ്ക്കിടയിൽ കാർ ട്രാഫിക്ക് ബ്ലോക്കിൽ കുടുങ്ങി, അതിനകം ശ്രേയസിന്റെ നില വഷളാകുകയും ബോധക്ഷയം സംഭവിക്കുകയും ചെയ്തു. എന്നാൽ ഉടനെ തന്നെ ആളുകളുടെ സഹായം തേടാനും ഡോക്ടർമാരുടെ സഹായത്തോടെ ശ്രേയസിന് അടിയന്തിര ചികിത്സ നൽകാനും ദീപ്തിയ്ക്കു സാധിച്ചു.   ബോധം തിരിച്ചുകിട്ടിയപ്പോൾ, ആൻജിയോപ്ലാസ്റ്റി കഴിഞ്ഞ ശ്രേയസ് പുഞ്ചിരിക്കുകയായിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു. ദീപ്തിയെ അത്രയും ടെൻഷനാക്കിയതിനും കുഴപ്പത്തിലാക്കിയതിനും ശ്രേയസ് അഭിമുഖത്തിൽ ക്ഷമ ചോദിക്കുന്നുമുണ്ട്.

Advertisment

ഈ അനുഭവത്തെ ഒരു വേക്ക്-അപ്പ് കോൾ എന്നാണ് ശ്രേയസ് വിശേഷിപ്പിക്കുന്നത്. കാരണം കുറച്ച് മിനിറ്റുകളിലെങ്കിലും താൻ 'ക്ലിനിക്കലി ഡെഡ്' ആയിരുന്നുവെന്നും താരം പറയുന്നു. ആരും ആരോഗ്യം നിസ്സാരമായി കാണരുതെന്നും ശ്രേയസ് തന്റെ ആരാധകരോട് അഭ്യർത്ഥിക്കുന്നു. 

പതിവായി ഡോക്ടറെ കാണുന്നതും ചെക്കപ്പ് നടത്തുന്നതും പ്രധാനമാണെന്നും ശ്രേയസ് പറയുന്നു. താൻ പുകവലിക്കില്ലെന്നും അപൂർവ്വമായി മദ്യപിക്കുമെന്നും ആരോഗ്യകരമായ ഭക്ഷണക്രമവും ജീവിതശൈലിയും പിന്തുടരുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. എന്നിട്ടും, ഹൃദയാഘാതത്തിൽ നിന്നും രക്ഷപ്പെടാനായില്ല.  “കോവിഡിന് ശേഷം, ആരോഗ്യമുള്ള യുവാക്കൾ പോലും ഹൃദയസംബന്ധമായ പ്രശ്നങ്ങൾ നേരിടുന്നതുമായി ബന്ധപ്പെട്ട നിരവധി കേസുകൾ  ഞാൻ കേട്ടിട്ടുണ്ട്,” ശ്രേയസ് കൂട്ടിച്ചേർത്തു.  തന്റെ സുഹൃത്തുക്കൾക്കും കുടുംബത്തിനും ഏറ്റവും പ്രധാനമായി, സമയോചിതമായി 'അതിമാനുഷിക'മായി പെരുമാറിയ ഭാര്യ ദീപ്തിക്കും ശ്രേയസ് നന്ദി പറയുന്നു. 

Read More Entertainment Stories Here

Heart Attack Actor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: